FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
kerala

പിണറായി-സിപിഐ പോര് മുറുകുന്നു; പുന്നപ്ര-വയലാർ രക്തസാക്ഷികൾ ക്രിമിനലുകളോയെന്ന് ജനയുഗം

Monday, Feb 6, 2017,12:14 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ പോര് മുറുകുന്നു. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വ്യക്തമാക്കിയതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായെത്തിയിരിക്കുകയാണ് സിപിഐ മുഖപത്രമായ ജനയുഗം.

സർ സിപി ചെയ്തതെല്ലാം ശരിയെങ്കിൽ പുന്നപ്ര-വയലാർ രക്തസാക്ഷികൾ? എന്ന തലക്കെട്ടോടെ സിപിഎമ്മിനെ കടന്നാക്രമിക്കുന്ന ലേഖനമാണ് സിപിഐ മുഖപ്രസംഗം പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചരിത്രത്തിന്‍റെ അന്തർധാരകളറിയാതെ, ചരിത്രം ചമച്ച ധീര രക്തസാക്ഷികളെ മറന്നും, ചരിത്രപുരുഷൻമാരെ ഏതോ ഒരാളെന്ന് വിശേഷിപ്പിക്കുന്നതിൽ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ടെന്ന് ലേഖനത്തിൽ പറയുന്നു.

ഇപ്പോൾ ലോ അക്കാദമി സ്ഥിതി ചെയ്യുന്നതടക്കം ഏക്കർ കണക്കിനു ഭൂമിയും അതിനുള്ളിലെ ബംഗ്ലാവും സർ സിപി രാമസ്വാമി അയ്യർ പിടിച്ചെടുത്തത്‌ അദ്ദേഹം വിജയ്മല്യയെപ്പോലെ ബാങ്കു വായ്പ തട്ടിപ്പു നടത്തിയതിന്‍റെ പേരിലല്ല. സിപിയുടെ ദിവാൻ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയോട്ടം നടത്തിയതിന്‍റെ പകപോക്കലായിരുന്നു ആ പിടിച്ചെടുക്കൽ.  സിപിയുടെ തേർവാഴ്ചകൾ ശരിയാണെങ്കിൽ ദിവാൻ ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങൾ തീർത്ത്‌ രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്ര-വയലാർ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോയെന്നും ലേഖനത്തിൽ ചോദിക്കുന്നു.

ഒാർമയിൽ ചരിത്രത്തിന്‍റെ വേദിയിലെ കനകനടരാജ വിഗ്രഹമാണ് നടരാജ പിള്ളയെന്നും പിണറായിക്ക് മറുപടിയായി ലേഖനത്തിൽ പറയുന്നു.