FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India

അനധികൃത സ്വത്ത് സമ്പാദന കേസ് ശശികലയെ പിന്തുടരും

Monday, Feb 6, 2017,10:17 IST By Anjaly A A A

ബംഗലൂരു: ജയലളിതയുടെ പിൻഗാമിയായി തമിഴ്നാടിന്‍റെ അധികാരം ഏറ്റെടുക്കുന്ന ശശികലയ്ക്ക് തലവേദനയായി അനധികൃത സ്വത്ത് സമ്പാദന കേസ് വീണ്ടും വരുന്നു. കർണാടക സർക്കാരാണ് കേസിൽ വിധി പറയണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

എന്നാൽ കേസിൽ ഒന്നാം പ്രതിയായ ജയലളിതയുടെ പേര് കേസിൽ നിന്നും ഒഴിവാക്കണമെന്ന് കർണാടക സർക്കാർ സുപ്രീംകോ‌ടതിയിൽ ആവശ്യപ്പെടും. ജയലളിത മരിച്ചെങ്കിലും കേസിൽ പ്രതികളായ മറ്റുള്ളവർക്കെതിരായ നടപടി തുടരാമെന്ന നിലപാടായിരിക്കും കർണാടക സർക്കാർ കോടതിയിൽ സ്വീകരിക്കുക.

ജയലളിതയെ കൂടാതെ മറ്റ് മൂന്ന് പേരാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിലുള്ളത്. ഇവർക്കെതിരായ ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ കോടതിക്ക് ലഭിച്ചിട്ടുണ്ടെന്നും കർണാടക സർക്കാർ വ്യക്തമാക്കുന്നു.