FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

സ്വരാജ് തൊണ്ടയിൽ വടകുടുങ്ങിയ ധീര വിപ്ലവകാരി

Monday, Feb 6, 2017,13:59 IST By Anjaly A A A

കൊച്ചി:  അഖിലലോക അലവലാതികൾ അഭംഗുരം കുരയ്ക്കട്ടെയെന്ന സ്വരാജിന്‍റെ പരിഹാസത്തിന് അഡ്വക്കേറ്റ് ജയശങ്കറിന്‍റെ മറുപടി. അലവലാതികൾ കുരയ്ക്കട്ടെ എന്നായിരുന്നു തൊണ്ടയിൽ വട കുടുങ്ങി സംസാരശേഷി നഷ്‌ടപ്പെട്ട ഒരു ധീര വിപ്ലവലകാരിയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് സ്വരാജിന്‍റെ പരിഹാസത്തെ ചൂണ്ടിക്കാട്ടി ജയശങ്കർ പറയുന്നു.

എന്നാൽ കള്ളന്മാരെ കാണുമ്പോഴാണ് സഖാവെ നായ്ക്കൾ കുരയ്ക്കുന്നതെന്നായിരുന്നു സ്വരാജിന്‍റെ വിമർശനത്തിന് ജയശങ്കറിന്‍റെ മറുപടി. ലോ അക്കാദമി ഭൂമി വിഷയത്തിൽ സിപിഎമ്മിന്‍റെ നിലപാ‌ടിനേയും അഡ്വ.ജയശങ്കർ പരിഹസിക്കുന്നു. സഖാവ് ലക്ഷ്മി നായർ അഞ്ച് വർഷത്തേക്ക് ലോ അക്കാദമിയുടെ ഭരണസാരിഥ്യം ഉപേക്ഷിച്ചതു തന്നെ മഹാത്യാഗമാണ്. ഇനി അവർക്കെതിരെ ദളിത് പീഡനത്തിന് കേസെടുക്കണം, ലോ കോളെജിന് പതിച്ചു നൽകിയ ഭൂമി തിരിച്ചെടുക്കണം, നാരായണൻ നായരെ നാടുകണത്തണം എന്നൊക്കെ പറഞ്ഞാൽ നടപ്പാകില്ലെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

അക്കാദമിക്കു പതിനൊന്നര ഏക്കർ പതിച്ചുകൊടുത്തത് സർ സിപിയാണെങ്കിലും കരുണാകരൻ ആണെങ്കിലും ഈ സർക്കാർ അത് തിരിച്ചു പിടിക്കുന്ന പ്രശ്നമില്ല. സ്ത്രീധനം കിട്ടിയ സ്വത്തു പോലെ നാരായണൻ നായർക്ക് അത് ഉപയോഗിക്കാമെന്നും ജയശങ്കർ കളിയാക്കുന്നു.