FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
kerala

മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോട് വിധേയത്വം

Monday, Feb 6, 2017,10:39 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി കെ.മുരളീധരൻ എംഎൽഎ. പിണറായി വിജയന് ലക്ഷ്മി നായരോടുള്ള വിധേയത്വമാണ് അദ്ധേഹത്തിന്‍റെ നിലപാടിലൂടെ വ്യക്തമാകുന്നതെന്ന് വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന മുരളീധരൻ പറഞ്ഞു.

ഒാരോ ദിവസം കഴിയുംതോറും താൻ മുഖ്യമന്ത്രിയായിരിക്കാൻ അർഹനല്ലെന്ന് പിണറായി തെളിയിക്കുകയാണ്. ലോ അക്കാദമി വിഷയത്തിലേക്ക് കരുണാകരനെ വലിച്ചിഴച്ചത് ശരിയായില്ലെന്നും മുരളീധരൻ പറഞ്ഞു. കരുണാകരൻ ഇപ്പോഴും കേരളത്തിലെ ജനങ്ങളുടെ ഇഷ്‌ടനേതാവാണ്.

കെ.കരുണാകരൻ നേതൃത്വം നൽകിയ സർക്കാർ ഭൂമി പതിച്ചു നൽകിയത് ഗവർണർ മുഖ്യരക്ഷാധികാരിയായ ട്രസ്റ്റിനാണ്. ട്രസ്റ്റിന് നൽകിയ ഭൂമി എങ്ങിനെ സ്വകാര്യ സ്വത്തായെന്ന് അന്വേഷിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് മുരളീധരൻ പറഞ്ഞു.