FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
kerala

ജനയുഗത്തിൽ വന്നത് സിപിഐയുടെ അഭിപ്രായമല്ല

Monday, Feb 6, 2017,14:57 IST By Anjaly A A A

കണ്ണൂർ: സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വിമർശിച്ച് ജനയുഗത്തിൽ വന്ന ലേഖനങ്ങളിൽ പറയുന്നത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോ അക്കാദമി വിഷയത്തിലൂന്നി സിപിഎം-സിപിഐ പോര് മൂർച്ഛിക്കുന്നെന്ന് വിലയിരുത്തൽ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി കാനം രംഗത്തെത്തിയത്.

ലോ അക്കാദമിയിൽ നടക്കുന്നത് വിദ്യാർഥി സമരമാണെന്നും, സിപിഐ വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്നും കാനം വ്യക്തമാക്കുന്നു. ലോ അക്കാദമിയിലെ വിദ്യാർഥി സമരം സർക്കാരിനെതിരായ സമരമാണെന്ന് സിപിഐ കരുതുന്നില്ല. എഐഎസ്എഫാണ് ആദ്യം അക്കാദമിയിൽ സമരവുമായെത്തിയത്. പിന്നീടാണ് മറ്റ് സംഘടനകൾ സമരവുമായെത്തുന്നത്.

വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടാതിരുന്നതിനാലാണ് സമരത്തിന് രാഷ്‌ട്രീയമാനം കൈവരുന്നതെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് കാനം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി മനസുവെച്ചാൽ തീരുന്ന പ്രശ്നമേ ലോ അക്കാദമിയിലുള്ളു. ലോ അക്കാദമി വിഷയത്തിൽ ഒരു ആവശ്യവും സിപിഐ സർക്കാരിന് മുന്നിൽ വെച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും സിപിഐ ഉന്നയിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കുന്നു.