FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
kerala

സോഷ്യൽ മീഡിയക്കെതിരെ ലക്ഷ്മി നായരുടെ പരാതി

Monday, Feb 6, 2017,16:25 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർഥി സമരം തുടരുന്നതിനിടെ തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയകളിൽ അധിക്ഷേപകരമായ വാർത്തകളും ചിത്രങ്ങളും വരുന്നതിനെതിരെ ലക്ഷ്മി നായരുടെ പരാതി.

സോഷ്യൽ മീഡിയകളിൽ തനിക്കും, മകനും, ഭാവി മരുമകൾക്കും എതിരെയുള്ള പ്രതികരണങ്ങൾക്കെതിരെ ലക്ഷ്മി നായർ ഡിജിപിയ്ക്കാണ് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്.

തന്നെയും തന്‍റെ കുടുംബാംഗങ്ങളേയും വ്യക്തിപരമായി അധിക്ഷേപിച്ച് ഫേസ്ബുക്ക്, വാട്സ് ആപ്പ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിയിൽ ലക്ഷ്മി നായർ പറയുന്നു.

വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയും തന്നെ അധിക്ഷേപിക്കുന്ന രീതിയിൽ വരുന്ന പോസ്റ്റുകളെ ക്രിമിനൽ കുറ്റമായി കാണണമെന്നും ലക്ഷ്മി നായർ പറയുന്നു.