FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Columns

ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശി​​ക​​ൾ

Monday, Feb 6, 2017,8:28 IST By സി.പി.രാജശേഖരൻ A A A

മു​​ൻ​​പേ ഗ​​മി​​ക്കു​​ന്ന ഗോ​​വു ത​​ന്‍റെ പി​​ൻ​​പേ ഗ​​മി​​ക്കും ബ​​ഹു ഗോ​​ക്ക​​ളെ​​ല്ലാം എ​​ന്ന​​താ​​ണു നാ​​ട്ടു ന​​ട​​പ്പ്. പ​​ശു​​വി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല, കാ​​ട്ടാ​​ന‍യു​​ടെ കാ​​ര്യ​​ത്തി​​ൽ​​പ്പോ​​ലും രീ​​തി അ​​താ​​ണ്. കൊ​​മ്പ​​ൻ പോ​​കു​​ന്ന​​താ​​ണ​​ല്ലോ മോ​​ഴ​​യ്ക്കു വ​​ഴി. പ​​ക്ഷേ, മ​​നു​​ഷ്യ​​ന്‍റെ കാ​​ര്യ​​ത്തി​​ൽ അ​​ങ്ങ​​നെ​​യ​​ല്ല കാ​​ര്യ​​ങ്ങ​​ൾ. ഒ​​രാ​​ൾ ന​​ട​​ക്കു​​ന്ന വ​​ഴി​​യി​​ലൂ​​ടെ ക​​ഴി​​വ​​തും ന​​ട​​ക്ക​​രു​​തെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ് മി​​ക്ക​​വ​​രും. മ​​ല​​യാ​​ളി​​ക​​ൾ പ്ര​​ത്യേ​​കി​​ച്ചും. എ​​ന്നെ​​ങ്കി​​ലും ഒ​​രു​​പ​​കാ​​രം ചെ​​യ്ത​​വ​​ൻ മു​​മ്പി​​ലെ​​ങ്ങാ​​നും ക​​യ​​റി ന​​ട​​ന്നാ​​ൽ കൈ​​യോ​​ടെ ത​​ള്ളി കു​​ഴി​​യി​​ൽ ചാ​​ടി​​ക്കാ​​നാ​​ണു മി​​ക്ക​​വ​​ർ​​ക്കും പെ​​രു​​ത്ത ഇ​​ഷ്ടം.
പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ കേ​​ര​​ള ലോ ​​അ​​ക്കാ​​ഡ​​മി ലോ ​​കോ​​ളെ​​ജി​​നെ​​ക്കു​​റി​​ച്ചാ​​ണ്. എ​​ത്ര​​യെ​​ത്ര വ​​ക്കീ​​ല​​ന്മാ​​രെ​​യും മ​​ജി​​സ്ട്രേ​​ട്ടു​​മാ​​രെ​​യും ജ​​ഡ്ജി​​മാ​​രെ​​യും ജ​​സ്റ്റി​​സ്മാ​​രെ​​യു​​മൊ​​ക്കെ സൃ​​ഷ്ടി​​ച്ചു​​ള്ള കോ​​ളെ​​ജാ​​ണ​​ത്. എ​​ത്ര​​പേ​​ർ കാ​​ലു പി​​ടി​​ക്കാ​​നും കൈ ​​പി​​ടി​​ക്കാ​​നും അ​​ഡ്മി​​ഷ​​ൻ വാ​​ങ്ങാ​​നും ഡോ​​ക്റ്റ​​റേ​​റ്റ് നേ​​ടാ​​നു​​മൊ​​ക്കെ ക്യൂ ​​നി​​ന്നി​​ട്ടു​​ണ്ട്. എ​​ന്നാ​​ലി​​പ്പോ​​ൾ ഒ​​രാ​​പ​​ത്തു വ​​ന്ന​​പ്പോ​​ൾ ഒ​​രാ​​ൾ പോ​​ലും തി​​രി​​ഞ്ഞു നോ​​ക്കാ​​നി​​ല്ല. മ​​ഹാ​​ക​​വി കു​​മാ​​ര​​നാ​​ശാ​​ൻ പാ​​ടി​​യ​​തു പോ​​ലെ, ശ്രീ, ​​ഭൂ​​വി​​ല​​സ്ഥി​​ര​​മ​​സം​​ശ​​യം, ഇ​​ന്നു നി​​ന്‍റെ​​യാ ഭൂ​​തി​​യെ​​ങ്ങു പു​​ന​​ര​​തി​​ങ്ങു കി​​ട​​പ്പി​​തോ​​ർ​​ത്താ​​ൽ എ​​ന്ന​​താ​​ണ് അ​​വ​​സ്ഥ.
ഒ​​രു ക​​ണ​​ക്കി​​നു ഭ​​ഗ​​വ​​ത്ഗീ​​ത പ​​റ​​യു​​ന്ന​​തു വാ​​യി​​ച്ചു മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ ഇ​​തൊ​​ന്നും ഒ​​ന്നു​​മ​​ല്ല എ​​ന്ന് ആ​​ർ​​ക്കും മ​​ന​​സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. “”ഇ​​ന്നു നി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള​​തി​​നെ​​ക്കു​​റി​​ച്ചോ​​ർ​​ത്ത് അ​​ഹ​​ങ്ക​​രി​​ക്ക​​രു​​ത്. ഇ​​ന്ന​​ലെ അ​​തു മ​​റ്റാ​​രു​​ടേ​​തോ ആ​​യി​​രു​​ന്നു. നാ​​ളെ അ​​തെ​​ല്ലാം മ​​റ്റാ​​ർ​​ക്കെ​​ങ്കി​​ലും ചെ​​ന്നു ഭ​​വി​​ക്കു​​ക​​യും ചെ​​യ്യും’’ എ​​ന്നാ​​ണ​​ല്ലോ, ഗീ​​ത ഉ​​ദ്ഘോ​​ഷി​​ക്കു​​ന്ന​​ത്.
ലോ ​​അ​​ക്കാ​​ഡ​​മി​​യു​​ടെ കൈ​​വ​​ശ​​ത്തി​​ലി​​രി​​ക്കു​​ന്ന 11.49 ഏ​​ക്ക​​ർ ഭൂ​​മി പ​​ണ്ടു സ​​ർ​​ക്കാ​​ർ കൈ​​വ​​ശ​​ത്തി​​ലാ​​യി​​രു​​ന്നു. തി​​രു​​വി​​താം​​കൂ​​ർ കൊ​​ട്ടാ​​രം വ​​ക. ശ്രീ​​മൂ​​ലം തി​​രു​​നാ​​ൾ മ​​ഹാ​​രാ​​ജാ​​വി​​നെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം പ​​ഠി​​പ്പി​​ച്ച​​ത് അ​​ന്ന​​ത്തെ മ​​ഹാ​​രാ​​ജാ​​സ് കെ​​ളെ​​ജി​​ലെ പ്രൊ​​ഫ. മ​​നോ​​ൻ​​മ​​ണി എ​​ൻ. സു​​ന്ദ​​ര​​ൻ പി​​ള്ള​​യാ​​ണ്. ഗു​​രു​​വി​​നോ​​ടു​​ള്ള ആ​​ഭി​​മു​​ഖ്യം കൊ​​ണ്ട് മ​​ഹാ​​രാ​​ജാ​​വ് സ​​ർ​​ക്കാ​​ർ ഭൂ​​മി​​യി​​ൽ നി​​ന്ന് 90 ഏ​​ക്ക​​ർ അ​​ദ്ദേ​​ഹ​​ത്തി​​നു പ​​തി​​ച്ചു ന​​ൽ​​കി. ഈ 90 ​​സെ​​ന്‍റി​​ൽ​​പ്പെ​​ട്ട​​താ​​ണ് ഇ​​പ്പോ​​ൾ ലോ ​​അ​​ക്കാ​​ഡ​​മി​​യു​​ടെ കൈ​​വ​​ശ​​ത്തി​​ലു​​ള്ള 11.49 ഏ​​ക്ക​​ർ. അ​​വ​​ശേ​​ഷി​​ക്കു​​ന്ന ഭൂ​​മി വി​​വി​​ധ സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.
പ്രൊ​​ഫ സു​​ന്ദ​​ര​​ൻ പി​​ള്ള​​യ്ക്ക് ഒ​​രു മ​​ക​​നേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ- പി.​​എ​​സ്. ന​​ട​​രാ​​ജ പി​​ള്ള. സു​​ന്ദ​​ര​​ൻ പി​​ള്ള​​യു​​ടെ സ​​ക​​ല ആ​​സ്തി​​ബാ​​ധ്യ​​ത​​ക​​ളു​​ടെ​​യും ഏ​​കാ​​വ​​കാ​​ശി. സു​​ന്ദ​​ര​​ൻ പി​​ള്ള​​യെ​​പ്പോ​​ലെ ആ​​യി​​രു​​ന്നി​​ല്ല, ന​​ട​​രാ​​ജ പി​​ള്ള. രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ക​​ൻ പി​​ള്ള​​യ്ക്കു ക​​മ്പം.
1944ൽ ​​ദി​​വാ​​ൻ സ​​ർ. സി.​​പി. രാ​​മ​​സ്വാ​​മി​​ക്കെ​​തി​​രാ​​യി ന​​ട​​ന്ന ദി​​വാ​​ൻ വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ അ​​മ​​ര​​ത്തും സ​​ജീ​​വം. അ​​തോ​​ടെ, അ​​ച്ഛ​​ൻ പി​​ള്ള​​യു​​ടെ പേ​​രി​​ൽ മ​​ഹാ​​രാ​​ജാ​​വ് പ​​തി​​ച്ചു​​കൊ​​ടു​​ത്ത ഭൂ​​മി മു​​ഴു​​വ​​ൻ സ​​ർ​​ക്കാ​​ർ തി​​രി​​ച്ചു പി​​ടി​​ച്ചു. ശ്രീ​​മൂ​​ലം പ്ര​​ജാ​​സ​​ഭ​​യി​​ലും തി​​രു​​ക്കൊ​​ച്ചി നി​​യ​​മ​​സ​​ഭ​​യി​​ലും അം​​ഗം. 1954ൽ ​​തി​​രു​​ക്കൊ​​ച്ചി രാ​​ജ്യ​​ത്തെ റ​​വ​​ന്യൂ, കൃ​​ഷി, വ്യ​​വ​​സാ​​യം, ഫി​​ഷ​​റീ​​സ്, വ​​നം, നി​​യ​​മം വ​​കു​​പ്പു​​ക​​ളു​​ടെ മ​​ന്ത്രി. ആ​​റു ത​​വ​​ണ എം​​എ​​ൽ​​എ, എം​​പി. തി​​രു​​വി​​താം​​കൂ​​റി​​ലെ​​യും കൊ​​ച്ചി​​യി​​ലെ​​യും പു​​ലി. മ​​ന്ത്രി​​യെ​​ന്ന പ​​ദ​​വി വ​​ച്ചു പി​​ള്ള​​യ്ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട ഭൂ​​മി തി​​രി​​കെ ന​​ൽ​​കാ​​ൻ‌ തി​​രു​​ക്കൊ​​ച്ചി സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. സ​​ർ​​ക്കാ​​രി​​ന്‍റെ സൗ​​ജ​​ന്യം ത​​നി​​ക്കു വേ​​ണ്ടെ​​ന്നാ​​യി​​രു​​ന്നു പി​​ള്ള​​യു​​ടെ നി​​ല​​പാ​​ട്. 1966ൽ ​​മ​​രി​​ക്കു​​ന്ന​​തു വ​​രെ പി​​ള്ള ഈ ​​നി​​ല​​പാ​​ട് തി​​രു​​ത്തി​​യി​​ല്ല.
ര​​ണ്ടു ഭാ​​ര്യ​​മാ​​രി​​ലാ​​യി പി​​ള്ള​​യ്ക്കു മ​​ക്ക​​ൾ 12. പ്രാ​​രാ​​ബ്ധം മ​​ണ​​ത്ത ര​​ണ്ടാം ഭാ​​ര്യ കോ​​മ​​ളാ​​മ്മാ​​ൾ ത​​ന്‍റെ ഭ​​ർ​​ത്താ​​വി​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട ഭൂ​​മി തി​​രി​​കെ​​ത്ത​​ര​​ണ​​മെ​​ന്ന അ​​പേ​​ക്ഷ​​യു​​മാ​​യി 1968ൽ ​​മു​​ഖ്യ​​മ​​ന്ത്രി ഇ​​എം​​എ​​സ് ന​​മ്പൂ​​തി​​രി​​പ്പാ​​ടി​​നെ സ​​മീ​​പി​​ച്ചു. അ​​തി​​നു മു​​ൻ​​പേ ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മം ന​​ട​​പ്പാ​​ക്കി​​ക്ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന് കോ​​മ​​ള​​മ്മാ​​ളി​​ന്‍റെ അ​​പേ​​ക്ഷ അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.
അ​​പ്പോ​​ഴാ​​ണ് കോ​​മ​​ളാ​​മ്മാ​​ളി​​നെ​​പ്പോ​​ലും ഞെ​​ട്ടി​​ച്ചു കൊ​​ണ്ടു​​ള്ള മ​​റ്റൊ​​രു തീ​​രു​​മാ​​നം സ​​ർ​​ക്കാ​​ർ കൈ​​ക്കൊ​​ണ്ട​​ത്. സു​​ന്ദ​​രം പി​​ള്ള​​യു​​ടെ പേ​​രി​​ലു​​ള്ള ഭൂ​​മി, സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​ങ്ങ​​ളി​​ലേ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം.
അ​​ന്നൊ​​രി​​ക്ക​​ൽ ക​​ടു​​ത്ത രോ​​ഗം ബാ​​ധി​​ച്ച ഇ​​എം​​എ​​സ് ജ​​ർ​​മ​​നി​​യി​​ൽ ചി​​കി​​ത്സ​​യ്ക്കു പോ​​യി. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ചു​​മ​​ത​​ല അ​​ദ്ദേ​​ഹം ആ​​രെ​​യും ഏ​​ല്പി​​ച്ചി​​ല്ല. ഓ​​രോ മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ലും മു​​തി​​ർ​​ന്ന ആ​​രെ​​ങ്കി​​ലും ഒ​​രാ​​ൾ അ​​ധ്യ​​ക്ഷ​​നാ​​കു​​ക​​യാ​​രു​​ന്നു. അ​​ങ്ങ​​നെ, കൃ​​ഷി​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന എം.​​എ​​ൻ. ഗോ​​വി​​ന്ദ​​ൻ നാ​​യ​​രു​​ടെ മു​​ന്നി​​ൽ ഉ​​റ്റ സു​​ഹൃ​​ത്ത് എ​​ൻ. നാ​​രാ​​യ​​ണ​​ൻ നാ​​യ​​രു​​ടെ ഒ​​രു അ​​പേ​​ക്ഷ​​യെ​​ത്തി. പേ​​രൂ​​ർ​​ക്ക​​ട​​യി​​ൽ‌ സു​​ന്ദ​​രം പി​​ള്ള​​യു​​ടെ പേ​​രി​​ലു​​ള്ള ഭൂ​​മി​​യി​​ൽ കു​​റ​​ച്ച് ത​​ന്‍റെ പേ​​രി​​ലു​​ള്ള ട്ര​​സ്റ്റി​​നു കോ​​ളെ​​ജ് തു​​ട​​ങ്ങാ​​ൻ പാ​​ട്ട​​ത്തി​​നു ത​​ര​​ണ​​മെ​​ന്നാ​​യി​​രു​​ന്നു അ​​പേ​​ക്ഷ. മു​​ഖ്യ​​മ​​ന്ത്രി അ​​ധ്യ​​ക്ഷ​​നാ​​യ ട്ര​​സ്റ്റ് എ​​ന്നു കൂ​​ടി ചേ​​ർ​​ക്ക​​പ്പെ​​ട്ട​​പ്പോ​​ൾ പാ​​വം എം​​എ​​ന്‍റെ മ​​ന​​സ​​ലി​​ഞ്ഞു.
മ​​ന്ത്രി​​സ​​ഭ​​യി​​ൽ വ​​ലി​​യ ച​​ർ​​ച്ച​​യ്ക്കൊ​​ന്നും നി​​ൽ​​ക്കാ​​തെ എം​​എ​​ൻ ഈ ​​അ​​പേ​​ക്ഷ അം​​ഗീ​​ക​​രി​​ച്ച് 11.49 ഏ​​ക്ക​​ർ ഭൂ​​മി നാ​​രാ​​യ​​ണ​​ൻ നാ​​യ​​ർ​​ക്കു പാ​​ട്ട​​ത്തി​​നു ന​​ൽ​​കി. അ​​ക്കാ​​ര്യം റ​​വ​​ന്യൂ മ​​ന്ത്രി കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ പോ​​ലും അ​​റി​​ഞ്ഞ​​തു ക്യാ​​ബി​​ന​​റ്റ് തീ​​രു​​മാ​​നം വ​​ന്ന ശേ​​ഷ​​മാ​​യി​​രു​​ന്നു. അ​​ന്നു നാ​​യ​​രെ സ​​ഹാ​​യി​​ച്ച​​തു സി​​പി​​ഐ​​യും മ​​ന്ത്രി എം​​എ​​ന്നും. ഇ​​ന്നു നാ​​യ​​രെ എ​​തി​​ർ​​ക്കു​​ന്ന​​ത് സി​​പി​​ഐ​​യും സ​​ഹാ​​യി​​ക്കു​​ന്ന​​തു സി​​പി​​എ​​മ്മും. കാ​​ല​​ത്തി​​ന്‍റെ ഒ​​രു പോ​​ക്കേ..!
തീ​​ർ​​ന്നി​​ല്ല. നാ​​യ​​ർ സ​​ഹാ​​യി​​ച്ച വേ​​റേ പ​​ല​​രും ഇ​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തെ തി​​രി​​ഞ്ഞു കു​​ത്തു​​ന്നു.
1964ലെ ​​എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ഭൂ​​മി പാ​​ട്ട​​ത്തി​​നു ന​​ൽ​​കി​​യ​​തേ​​യു​​ള​​ളൂ. 1984ൽ ​​ക​​രു​​ണാ​​ക​​ര​​ൻ സ​​ർ​​ക്കാ​​രാ​​ണ് ഇ​​തേ ഭൂ​​മി അ​​ദ്ദേ​​ഹ​​ത്തി​​നു പ​​തി​​ച്ചു ന​​ൽ​​കി​​യ​​ത്. അ​​തി​​നു ഉ​​പ​​കാ​​ര​​സ്മ​​ര​​ണ​​യാ​​യി, ക​​രു​​ണാ​​ക​​ര​​ന്‍റെ മ​​ക​​ൻ മു​​ര​​ളീ​​ധ​​ര​​ൻ മു​​ൻ​​കൈ എ​​ടു​​ത്തു രൂ​​പീ​​ക​​രി​​ച്ച ഡി​​ഐ​​സി എ​​ന്ന പു​​തി​​യ പാ​​ർ​​ട്ടി രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ധാ​​ർ​​മി​​ക​​വും സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ മു​​ഴു​​വ​​ൻ സ​​ഹാ​​യ​​ങ്ങ​​ളും ഒ​​രു​​ക്കി​​യ​​തു ലോ ​​അ​​ക്കാ​​ഡ​​മി ചെ​​യ​​ർ​​മാ​​ൻ നാ​​രാ​​യ​​ണ​​ൻ നാ​​യ​​രാ​​ണ്. സ്വ​​ന്തം വീ​​ടു​​പോ​​ലും അ​​ക്കാ​​ല​​ത്ത് അ​​ദ്ദേ​​ഹം ക​​രു​​ണാ​​ക​​ര​​നും മ​​ക​​ൻ മു​​ര​​ളീ​​ധ​​ര​​നും വി​​ട്ടു​​കൊ​​ടു​​ത്തു. പ​​ക്ഷേ, പ​​റ​​ഞ്ഞി​​ട്ടെ​​ന്താ. ലോ ​​അ​​ക്കാ​​ഡ​​മി​​ക്കെ​​തി​​രേ നി​​രാ​​ഹാ സ​​ത്യ​​ഗ്ര​​ഹം വ​​രെ ഇ​​രു​​ന്നു, കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ.
ഒ​​രു കാ​​ല​​ത്ത് സി​​പി​​എം ഔ​​ദ്യോ​​ഗി​​ക വി​​ഭാ​​ഗ​​ത്തെ അ​​പ്പാ​​ടെ വെ​​ട്ടി​​നി​​ര​​ത്താ​​ൻ ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ട്ട വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ പാ​​ർ​​ട്ടി​​ക്കു തു​​ണ​​യാ​​യ​​ത് കോ​​ലി​​യ​​ക്കോ​​ട് കൃ​​ഷ്ണ​​ൻ നാ​​യ​​രാ​​ണ്. ലോ ​​അ​​ക്കാ​​ഡ​​മി ഉ​​ട​​മ നാ​​രാ​​യ​​ണ​​ൻ നാ​​യ​​രു​​ടെ നേ​​ർ‌ സ​​ഹോ​​ദ​​ര​​നാ​​ണു കൃ്ഷ്ണ​​ൻ നാ​​യ​​ർ. ഇ​​താ​​ണു അ​​ക്കാ​​ഡ​​മി​​ക്കെ​​തി​​രാ​​യ നീ​​ക്ക​​ങ്ങ​​ളി​​ൽ നി​​ന്നു സി​​പി​​എ​​മ്മി​​നെ പി​​ന്തി​​രി​​ക്കു​​ന്ന ഒ​​രു ഘ​​ട​​കം. പാ​​ർ​​ട്ടി ചാ​​ന​​ലു​​മാ​​യി അ​​ക്കാ​​ഡ​​മി പ്രി​​ൻ​​സി​​പ്പ​​ൽ ല​​ക്ഷ്മി നാ​​യ​​ർ​​ക്കു​​ള്ള അ​​ടു​​പ്പം വേ​​രൊ​​രു ഘ​​ട​​കം. അ​​ക്കാ​​ഡ​​മി ത​​ല​​പ്പ​​ത്ത് വേ​​റൊ​​രാ​​ളെ​​യും അ​​ടു​​പ്പി​​ക്കാ​​ത്ത​​തു മ​​റ്റു​​ള്ള​​വ​​രു​​ടെ അ​​ക​​ൽ​​ച്ച​​യു​​ടെ ഘ​​ട​​ക​​വും.
കൃ​​ഷ്ണ​​ൻ നാ​​യ​​ർ സി​​പി​​എം ആ​​ണെ​​ങ്കി​​ലും നാ​​രാ​​യ​​ണ​​ൻ നാ​​യ​​ർ ഏ​​തെ​​ങ്കി​​ലും പാ​​ർ​​ട്ടി​​യി​​ൽ അം​​ഗ​​മാ​​ണോ എ​​ന്ന് അ​​റി​​യി​​ല്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ പൊ​​ന്ന​​മ്മ, പ​​ക്ഷേ, കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​യാ​​യി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സി​​ലെ മി​​ക്ക​​വാ​​റും എ​​ല്ലാ നേ​​താ​​ക്ക​​ളു​​മാ​​യും നാ​​യ​​ർ​​ക്കു വ്യ​​ക്തി​​ബ​​ന്ധ​​മു​​ണ്ട്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് കാ​​ല​​ത്ത് പി​​രി​​വു കൊ​​ടു​​ക്കു​​മെ​​ന്ന​​ല്ലാ​​തെ ബി​​ജെ​​പി​​യു​​മാ​​യി ഒ​​ട്ടും അ​​ടു​​പ്പ​​മി​​ല്ല. അ​​തു​​കൊ​​ണ്ടാ​​ണ് സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ ബി​​ജെ​​പി​​യു​​ടെ അ​​മി​​താ​​വേ​​ശം.
ഏ​​താ​​യാ​​ലും ന​​ട​​രാ​​ജ പി​​ള്ള​​യു​​ടെ ഭൂ​​മി​​യു​​ടെ നേ​​ര​​വ​​കാ​​ശി​​ക​​ളാ​​യി മ​​ക്ക​​ളും ചെ​​റു​​മ​​ക്ക​​ളും ചെ​​റു​​ചെ​​റു​​മ​​ക്ക​​ളു​​മാ​​യി നൂ​​റ്റ​​മ്പ​​തോ​​ളം പേ​​രു​​ണ്ട്. അ​​വ​​രി​​ൽ പ​​ല​​രും നി​​യ​​മ​​ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ന് ലോ ​​അ​​ക്കാ​​ഡ​​മി​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും വേ​​ലി​​ക്ക​​ക​​ത്തു പോ​​ലും ക​​യ​​റ്റി​​യി​​ട്ടി​​ല്ല. ത​​ങ്ങ​​ളു​​ടെ അ​​ച്ഛ​​ന്‍റെ​​യോ മു​​ത്ത​​ച്ഛ​​ന്‍റെ​​യോ മു​​തു​​മു​​ത്ത​​ച്ഛ​​ന്‍റെ​​യോ പോ​​രി​​ലു​​ള്ള ഭൂ​​മി​​യി​​ൽ കാ​​ലു കു​​ത്താ​​ൻ പോ​​ലും അ​​നു​​വാ​​ദ​​മി​​ല്ലാ​​ത്ത​​പ്പോ​​ൾ, ഒ​​രു മു​​ത​​ൽ​​മു​​ട​​ക്കു​​മി​​ല്ലാ​​തെ, നാ​​രാ​​യ​​ണ​​ൻ നാ​​യ​​രു​​ടെ മ​​ക​​ൾ ല​​ക്ഷ്മി നാ​​യ​​ർ ത​​ങ്ങ​​ളു​​ടെ ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശി​​യാ​​യ​​തി​​ൽ ഇ​​വ​​ർ​​ക്കു​​മു​​ണ്ട് ക​​ടു​​ത്ത വി​​രോ​​ധം. പ​​ക്ഷേ, ആ​​രോ​​ടു പ​​റ​​യാ​​ൻ? പ​​റ​​ഞ്ഞി​​ട്ടെ​​ന്തു കി​​ട്ടാ​​ൻ?
ത​​ലേ​​വ​​ര നേ​​രെ​​യ​​ല്ലെ​​ങ്കി​​ൽ എ​​ന്തു​​ണ്ടാ​​യാ​​ലും ക​​ണ്ട​​വ​​ൻ അ​​നു​​ഭ​​വി​​ക്കും എ​​ന്നാ​​ണ​​ല്ലോ, കാ​​ര്യ​​വി​​വ​​ര​​മു​​ള്ള​​വ​​ർ പ​​റ​​യു​​ന്ന​​ത്. ത​​ൽ​​ക്കാ​​ലം അ​​ങ്ങ​​നെ സ​​മാ​​ധാ​​നി​​ക്കാം.
(ctreldit@metrovaartha.com, 93875 90012)