FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
India

ഇ. അഹമ്മദിന്‍റെ മരണം; വായ്മൂടിക്കെട്ടി കേരള എംപിമാർ

Monday, Feb 6, 2017,12:42 IST By Anjaly A A A

ന്യൂഡൽഹി: മുൻ കേന്ദ്ര സഹമന്ത്രി ഇ.അഹമ്മദിന്‍റെ മരണം കൈകാര്യം ചെയ്ത രീതിയെ ചൊല്ലി പാർലമെന്‍റിൽ വീണ്ടും പ്രതിഷേധം. അഹമ്മദിന്‍റെ വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ചു.

എന്നാൽ പ്രതിപക്ഷം അഹമ്മദിന്‍റെ മരണം രാഷ്‌‌ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ആരോപിച്ചു. സഭ ആരംഭിക്കുന്നതിന് മുൻപ് പാർലമെന്‍റിന് പുറത്ത് കേരളത്തിൽ നിന്നുമുള്ള എംപിമാർ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്തു. വായ്മൂടിക്കെട്ടിയായിരുന്നു കേരളത്തിൽ നിന്നുമുള്ള എംപിമാരുടെ പ്രതിഷേധം.

നേരത്തെ ഇ.അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി കെ.സി.വേണുഗോപാലും, ആർഎസ്പി എംപി എൻ.കെ.പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ചർച്ചയ്ക്ക് അനുവാദം നൽകിയിരുന്നില്ല.

അഹമ്മദിന്‍റെ മരണം പുറംലോകത്തെ അറിയിക്കുന്നത് ആശുപത്രി അധികൃതർ മനപൂർവം വൈകിപ്പിക്കുകയും അദ്ധേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്തെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.