FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Featured

ഭൂ​ഗ​ര്‍ഭ ജ​ല​വി​താ​നം താ​ഴോ​ട്ട്

Monday, Feb 6, 2017,8:46 IST By വി​നോ​ദ് താ​മ​ര​ശേ​രി A A A

കോ​ഴി​ക്കോ​ട്: ഭൂ​ഗ​ര്‍ഭ​ജ​ല വി​താ​നം മു​ന്‍പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത വി​ധം താ​ഴു​ന്ന​തു സം​സ്ഥാ​ന​ത്തെ അ​മ്പ​തു ശ​ത​മാ​ന​ത്തി​ലേ​റെ കി​ണ​റു​ക​ളും വ​റ്റി വ​ര​ളാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് ആ​ശ​ങ്ക. ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​നം പേ​രും വെ​ള്ള​ത്തി​നാ​യി ആ​ശ​യി​ക്കു​ന്ന ഭൂ​ഗ​ര്‍ഭ ജ​ല​ത്തി​ന്‍റെ വി​താ​ന​മാ​ണ് അ​നു​ദി​നം താ​ഴോ​ട്ട് കൂ​പ്പു​കു​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് ജ​ല വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്രം(​സി​ഡ​ബ്യു​ആ​ര്‍ഡി​എം) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം.

സം​സ്ഥാ​ന​ത്തെ കി​ണ​റു​ക​ളി​ലേ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും വെ​ള്ള​ത്തി​ന്‍റെ വി​താ​ന​ത്തി​ല്‍ വ​ന്ന കു​റ​വ് മു​ന്‍വ​ര്‍ഷ​ങ്ങ​ളെ​ക്കാ​ള്‍ അ​ധി​ക​മാ​ണ്. തീ​ര​പ്ര​ദേ​ശ​ത്ത് ഒ​രു മീ​റ്റ​ര്‍ മു​ത​ല്‍ ഒ​ന്ന​ര മീ​റ്റ​ര്‍ വ​രെ ജ​ല​വി​താ​നം താ​ഴ്ന്നു. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 7.5 മീ​റ്റ​ര്‍ മു​ത​ല്‍ 75 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ലു​ള്ള സം​സ്ഥാ​ന​ത്തെ ചെ​ങ്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളാ​യ ഇ​ട​നാ​ട്ടി​ല്‍ ര​ണ്ട് മീ​റ്റ​ര്‍ മു​ത​ല്‍ മൂ​ന്ന് മീ​റ്റ​ര്‍ വ​രെ ജ​ല​വി​താ​നം താ​ഴ്ന്നി​രി​ക്കു​ന്നു.

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 75 മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള കേ​ര​ള​ത്തി​ലെ മ​ല​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​വി​താ​നം മൂ​ന്ന് മീ​റ്റ​ര്‍ മു​ത​ല്‍ നാ​ല് മീ​റ്റ​ര്‍ വ​രെ​യും താ​ഴോ​ട്ട് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മി​ക്ക കി​ണ​റു​ക​ളി​ലും വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ല്‍ വ​ലി​യ കു​റ​വ് സം​ഭ​വി​ക്കു​ക​യും ചി​ല​വ വ​റ്റു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഈ ​മാ​സ​ത്തി​ലോ മാ​ര്‍ച്ചി​ലോ ന​ല്ല മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ കി​ണ​റു​ക​ളും വ​റ്റി​വ​ര​ളു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​മെ​ന്ന് സി​ഡ​ബ്ല്യു​ആ​ര്‍ഡി​എം സീ​നി​യ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ സ​യി​ന്‍റി​സ്റ്റ് ഡോ. ​ദി​നേ​ശ് പ​റ​ഞ്ഞു.

മ​ല​നാ​ട്ടി​ലെ 16 മു​ത​ല്‍ 20 മീ​റ്റ​ര്‍ വ​രെ താ​ഴ്ച​യു​ള്ള കി​ണ​റു​ക​ളെ​യും ഇ​ട​നാ​ട്ടി​ലെ 10 മു​ത​ല്‍ 14 മീ​റ്റ​ര്‍ വ​രെ താ​ഴ്ച​യു​ള്ള കി​ണ​റു​ക​ളെ​യും കാ​ര്യ​മാ​യി വെ​ള്ള​ത്തി​ന്‍റെ കു​റ​വ് ബാ​ധി​ക്കും. പ​ല​യി​ട​ങ്ങ​ളി​ലും ഇ​തി​ലും താ​ഴ്ച​യി​ല്‍ കി​ണ​റു​ക​ള്‍ നി​ർ​മി​ക്കു​ക​യും പ്ര​യാ​സ​മാ​ണ്.

വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കി​ണ​റു​ക​ളി​ല്‍ വെ​ള്ളം താ​ഴാ​ന്‍ ഇ​ട​യാ​കാ​നും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും കാ​ര​ണ​മാ​കു​ക. ര​ണ്ടാ​മ​താ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നി​ട​യാ​ക്കും. തൃ​ശൂ​രും മ​ല​പ്പു​റ​ത്തും ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തു​മാ​ണ് പി​ന്നീ​ട് യ​ഥാ​ക്ര​മ​ത്തി​ല്‍ കു​ടി​വെ​ള്ള​ത്തി​ന്‍റെ കു​റ​വു​ണ്ടാ​കു​ക. മ​ഴ​യു​ടെ അ​ള​വ് കു​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് മ​റ്റ് ജി​ല്ല​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മ​മു​ണ്ടാ​കും.

ഭൂ​ഗ​ര്‍ഭ ജ​ല​ത്തി​ന്‍റെ കാ​രു​ണ്യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ 70 ശ​ത​മാ​നം വെ​ള്ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും നി​ര്‍വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റു​ക​ളും കൃ​ഷി​ക്കും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളും ഇ​തി​ല്‍ വ​രും. 30 വ​ര്‍ഷ​ത്തി​നി​ടെ മ​ഴ​യു​ടെ ല​ഭ്യ​ത ഏ​റ്റ​വും കു​റ​ഞ്ഞ വ​ർ​ഷ​മാ​ണി​ത്. ചൂ​ട് ആ​ക​ട്ടെ, ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു.

ജ​ല​സം​ഭ​ര​ണി​ക​ളാ​യി​രു​ന്ന ത​ണ്ണീ​ര്‍ത്ത​ട​ങ്ങ​ളും വ​ന​മേ​ഖ​ല​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട​തു​മാ​ണ് ഭൂ​ഗ​ര്‍ഭ ജ​ല​വി​താ​നം ഭീ​തി​ദ​മാ​യ ത​ര​ത്തി​ല്‍ താ​ഴാ​ന്‍ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ജ​ല​സ്രോ​ത​സു​ക​ളു​ടെ നി​ല​നി​ല്‍പ്പി​ന് മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന​ത് മ​ഴ​യാ​ണ്. മ​ഴ​വെ​ള്ള​ത്തി​ല്‍ ആ​റ് മു​ത​ല്‍ പ​ത്ത് ശ​ത​മാ​നം മാ​ത്ര​മെ ഭൂ​മി​യു​ടെ അ​ടി​യി​ലി​റ​ങ്ങി ഭൂ​ഗ​ര്‍ഭ ജ​ല​മാ​കൂ.