FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
Interviews

ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പൊ​തു പ്ലാ​റ്റ്ഫോം

Tuesday, Feb 7, 2017,8:24 IST By കെ.​പി.​സ​ജീ​വ​ന്‍ A A A

രാ​ജ്യ​ത്തു വ​ള​ര്‍ന്നു​വ​രു​ന്ന സ​ര്‍ക്കാ​ര്‍ സ്പോ​ണ്‍സേ​ഡ് വ​ര്‍ഗീ​യ​ത​ക്കെ​തി​രെ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പൊ​തു പ്ലാ​റ്റ്ഫോം ഉ​ണ്ടാ​ക്കു​മെ​ന്നു ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഡി​വൈ​എ​ഫ്ഐ​യു​ടെ പു​തി​യ കേ​ന്ദ്ര​ക​മ്മ​റ്റി ഏ​റ്റെ​ടു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് അ​ത്. സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പ​ദ​വി ഏ​റ്റെ​ടു​ത്ത​ശേ​ഷം അ​ദ്ദേ​ഹം മെ​ട്രൊ വാ​ര്‍ത്ത​യോ​ടു സം​സാ​രി​ക്കു​ന്നു.

എ​ങ്ങി​നെ​യാ​ണ് പൊ​തു പ്ലാ​റ്റ് ഫോം..?
​ന​മ്മ​ള്‍ രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ ചെ​റു​താ​യി​ക്കാ​ണ​രു​ത്. മോ​ദി സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മു​ള്ള ഇ​ര​ക​ളു​ടെ പേ​രു​ക​ള്‍ ആ​വ​ര്‍ത്തി​ക്കു​ന്നി​ല്ല. കൂ​ടു​ത​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍, ദ​ളി​ത​ര്‍, അ​തി​ലേ​റെ ക​മ്യൂ​ണി​സ്റ്റു​ക​ള്‍. മു​ന്‍കാ​ല​ങ്ങ​ളി​ലൊ​ക്കെ രാ​ജ്യ​ത്ത് വ​ര്‍ഗീ​യ ക​ലാ​പ​ങ്ങ​ളും ചേ​രി​തി​രി​വു​ക​ളും കൊ​ല​പാ​ത​ക​ങ്ങ​ളു​മെ​ല്ലാം ഉ​ണ്ടാ​യി​ട്ടു​ണ്ട്.
പ​ക്ഷെ ഒ​രു ഭ​ര​ണ​കൂ​ടം വ​ര്‍ഗീ​യ​ത സ്പോ​ണ്‍സ​ർ ചെ​യ്യു​ന്ന​ത് നാം ​പ്ര​ത്യ​ക്ഷ​ത്തി​ല്‍ കാ​ണാ​ന്‍ തു​ട​ങ്ങി​യ​ത് മോ​ദി​യി​ല്‍ നി​ന്നാ​ണ്. അ​പ്പോ​ള്‍ രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വ​ര്‍ധി​ക്കു​ന്നു.
ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വാ​ദി​ത്വം ശ​രി​യാ​യ അ​ർ​ഥ​ത്തി​ല്‍ നി​റ​വേ​റ്റു​ക ഏ​തെ​ങ്കി​ലു​മൊ​രു യു​വ​ജ​ന പ്ര​സ്ഥാ​നം ഒ​റ്റ​യ്ക്കു വി​ചാ​രി​ച്ചാ​ല്‍ ക​ഴി​യു​ന്ന​ത​ല്ല. അ​തു​കൊ​ണ്ടാ​ണ് ഒ​രു പൊ​തു​പ്ലാ​റ്റ് ഫോം ​ഉ​ണ്ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഡി​വൈ​എ​ഫ്ഐ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ്, യൂ​ത്ത് ലീ​ഗ് തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍..?
വ​ര്‍ഗി​യ​ത​യു​ടെ കാ​വ​ലാ​ളാ​വു​ന്ന​വ​രും ഒ​രു വ​ര്‍ഗീ​യ​ത​ക്കെ​തി​രെ മ​റ്റൊ​രു ബ​ദ​ല്‍വ​ര്‍ഗീ​യ​ത വി​ത​ച്ച് ലാ​ഭം​കൊ​യ്യു​ന്ന​വ​രു​മാ​യ പ്ര​സ്ഥാ​ന​ങ്ങ​ളൊ​ഴി​ച്ചു​ള്ള എ​ല്ലാ​വ​രേ​യും യോ​ജി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ഒ​രു സം​ഘ​ട​ന​യു​മാ​യും ഐ​ക്യ​പ്പെ​ടാ​നി​ല്ല. ജ​നാ​ധി​പ​ത്യ​വും സെ​ക്യു​ല​റി​സ​വും ഉ​ള്‍ക്കൊ​ള്ളു​ന്ന​വ​ര്‍. അ​വ​ര്‍ ആ​രൊ​ക്ക​യാ​വ​ണ​മെ​ന്ന​ത് അ​ടു​ത്ത കേ​ന്ദ്ര​ക​മ്മ​റ്റി തീ​രു​മാ​നി​ക്കും.
ഡി​വൈ​എ​ഫ്ഐ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ വ​ല്ലാ​തെ
ശോ​ഷി​ച്ചു​പോ​യെ​ന്നാ​ണ് ആ​ക്ഷേ​പം..?
അ​ങ്ങ​നെ​യൊ​രു വി​ല​യി​രു​ത്ത​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഘ​ട​ന കൂ​റേ​ക്കൂ​ടി ബ​ല​പ്പെ​ട​ണ​മെ​ന്ന സ്വ​യം വി​മ​ര്‍ശ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. മോ​ദി സ​ര്‍ക്കാ​രി​ന്‍റെ താ​ണ്ഡ​വം ന​ട​ക്കു​ന്ന ഗു​ജ​റാ​ത്തി​ല്‍ ജ​നു​വ​രി 22നാ​ണ് പു​തി​യ സം​സ്ഥാ​ന ക​മ്മ​റ്റി നി​ല​വി​ല്‍ വ​ന്ന​ത്. അ​വി​ടു​ന്ന് ആ​റ് പ്ര​തി​നി​ധി​ക​ള്‍ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. വ​ലി​യൊ​രു മു​ന്നേ​റ്റ​മാ​ണ് ഗു​ജ​റാ​ത്തി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.
പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പോ​ലും സം​ഘ​ട​ന​യി​ല്‍ ആ​ളെ​ക്കി​ട്ടാ​ത്ത അ​വ​സ്ഥ …?
ശ​രി​യാ​ണ്. പ്ര​വ​ര്‍ത്തി​ക്ക​ന്ന​വ​രെ കൊ​ല്ലു​ക​യും മ​ദി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ള്‍ ബം​ഗാ​ളി​ല്‍. എ​ന്നാ​ലും ക​ഴി​ഞ്ഞ മാ​സം കൊ​ല്‍ക്ക​ത്തി​യി​ല്‍ ന​ട​ന്ന ഡി​വൈ​എ​ഫ്ഐ റാ​ലി അ​വി​ടെ സം​ഘ​ട​ന​യ്ക്കു ക​രു​ത്തു ചോ​ര്‍ന്നി​ട്ടി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ്. ബം​ഗാ​ളി​ലും പൂ​ര്‍വാ​ധി​കം ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കും. ഹ​രി​യാ​ന​യി​ലും ത​മി​ഴ്നാ​ട്ടി​ലു​മെ​ല്ലാം സം​ഘ​ട​ന വ​ര്‍ധി​ച്ച വീ​ര്യ​ത്തോ​ടെ തി​രി​ച്ചു​വ​രി​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ല്‍ നോ​ട്ട് നി​രോ​ധ​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജ​യി​ലി​ല്‍ കി​ട​ന്ന​വ​രി​ല്‍ 31പേ​ര്‍ ഡി​വൈ​എ​ഫ്ഐ സ​മ​ര ഭ​ട​ന്‍മാ​രാ​ണ്.

മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലോ ഡി​വൈ​എ​ഫ്ഐ …?
വ​ലി​യ ഊ​ര്‍ജ​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ് സ​മ്മേ​ള​നം പ​ക​ര്‍ന്ന​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി വി​ട്ട് കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​മാ​ണു സം​ഘ​ട​ന ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ലാ-​കാ​യി​ക രം​ഗ​ത്തു​ള്ള​വ​രും ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ത്തു​നി​ന്നു​ള്ള​വ​രും ഇ​നി സം​ഘ​ട​ന​യ്ക്കൊ​പ്പ​മു​ണ്ടാ​വും. അ​വ​രെ​യെ​ല്ലാം അം​ഗ​ങ്ങ​ളാ​ക്കി പു​തി​യ​കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള​ള ചെ​റു​ത്ത് നി​ല്‍പ്പു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും.

കേ​ര​ള​ത്തി​ലെ എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍…?
ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ളൊ​ന്നും സ​ര്‍ക്കാ​രി​നെ ബാ​ധി​ച്ചി​ട്ടി​ല്ല. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പൊ​തു​മേ​ഖ​ല പു​ന​ര്‍ജ​നി​ക്കു​ക​യാ​ണ്. എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ക്കും നീ​തി​കി​ട്ടാ​ന്‍തു​ട​ങ്ങി. രാ​ജ്യ​ത്തു മ​റ്റേ​തു സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സ​ര്‍ക്കാ​രി​നും കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍ക്കാ​ര്‍ ഒ​രു പാ​ഠ​പു​സ്ത​ക​മാ​വും.

സ​ര്‍ക്കാ​രി​ന്‍റെ ദു​ര്‍ബ​ല​ത, ലോ ​അ​ക്കാ​ദ​മി…?
കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ര്‍ക്കാ​രി​ന് എ​ന്തെ​ങ്കി​ലും ദു​ര്‍ബ​ല​ത​യു​ണ്ടെ​ന്ന് ഡി​വൈ​എ​ഫ്ഐ വി​ല​യി​രു​ത്തി​യി​ട്ടി​ല്ല. ലോ ​അ​ക്കാ​ദ​മി​പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു​വ​രി​ക​യാ​ണ്. അ​ക്കാ​ര്യ​ത്തി​ല്‍ എ​സ്എഫ്​ഐ ന​ട​ത്തി​യ സ​മ​രം വ​ലി​യ വി​ജ​യ​മാ​ണ്. ഇ​പ്പ​ള്‍ തു​ട​രു​ന്ന സ​മ​രം രാ​ഷ്ട്രീ​യ പ്രേ​തി​ത​മാ​ണ്. കൂ​ടു​ത​ല്‍കാ​ര്യ​ങ്ങ​ള്‍ പ​റ​യേ​ണ്ട​ത് ഇ​വി​ടു​ത്തെ സം​സ്ഥാ​ന ഘ​ട​ക​മാ​ണ്.