FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
kerala

ലോ അക്കാദമി സമരം ശുഭകരമായി അവസാനിക്കും

Wednesday, Feb 8, 2017,11:26 IST By Anjaly A A A

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരം ശുഭകരമായി അവസാനിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, വി.എസ്.സുനിൽ കുമാറും സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ച നടത്തിയതിന് ശേഷമായിരുന്നു സുനിൽ കുമാറിന്‍റെ പ്രതികരണം.

അതിനിടെ പുതിയ പ്രിൻസിപ്പലിന്‍റെ നിയമനത്തിന് വിദ്യാർഥികൾ മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങൾ മാനെജ്മെന്‍റ് അംഗീകരിക്കുകയാണെങ്കിൽ വിദ്യാർഥികൾ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ വിദ്യാർഥികൾ പുതിയ പ്രിൻസിപ്പലിന്‍റെ നിയമനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഉന്നയിക്കും.