FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും

Wednesday, Feb 8, 2017,11:11 IST By Anjaly A A A

ചെന്നൈ: അധികാരത്തിൽ തിരിച്ചെത്തിയാൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം നടത്തുമെന്ന് പനീർശെൽവം. ജയലളിതയുടെ മരണത്തിൽ എല്ലാവർക്കും സംശയങ്ങളുണ്ടെന്നും അദ്ധേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിൽ തിരിച്ചെത്തിയാൽ ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും. സിറ്റിങ് ജഡ്ജിക്കായിരിക്കും അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് ജയലളിതയുടെ ബന്ധു ദീപ ഉന്നയിക്കുന്ന ആരോപണങ്ങളെ താൻ പിന്തുണയ്ക്കുന്നു. എഐഎഡിഎംകെയ്ക്കെതിരായി ഒന്നും ചെയ്തിട്ടില്ല. ശശികലയെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവന്നത് താത്കാലികമായിട്ടാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പനീർശെൽവം പറഞ്ഞു.

നിയമസഭയിൽ ശക്തി തെളിയിക്കും. സാഹചര്യം അനുകൂലമെങ്കിൽ തന്‍റെ രാജി പിൻവലിക്കുമെന്നും പനീർശെൽവം വ്യക്തമാക്കി.