FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
kerala

സംസ്ഥാന ബജറ്റ് മാർച്ച് മൂന്നിന്

Wednesday, Feb 8, 2017,13:50 IST By Anjaly A A A

തിരുവനന്തപുരം: 2017-18 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് മാർച്ച് മൂന്നിന്. ഫെബ്രുവരി 23നായിരിക്കും സഭ ആരംഭിക്കുക.

23ന് സഭ ആരംഭിക്കുന്നതിനായി ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭ മാർച്ച് 16ന് സമാപിക്കും.

ഈ സാമ്പത്തിക വർഷത്തേക്ക് 26500 കോടി രൂപയുടെ വാർഷിക പദ്ധതിക്കാണ് മന്ത്രിസഭാ യോഗം ഇന്ന് അനുവദി നൽകിയിരിക്കുന്നത്.

പൂറ്റിങ്ങൽ വെടിക്കെട്ട് അന്വേഷിച്ചിരുന്ന ജൂഡീഷ്യൽ കമ്മിഷന്‍റെ അധ്യക്ഷ സ്ഥാനത്ത് നിന്നും ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ പിന്മാറിയ സാഹചര്യത്തിൽ അദ്ധേഹത്തിന് പകരമായി ജസ്റ്റിസ് എസ്.ഗോപിനാഥിനെ അന്വേഷണ കമ്മിഷനായി നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.