FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
Business

മാർച്ച് 13 മുതൽ പണം പിൻവലിക്കുന്നതിൽ നിയന്ത്രണമില്ല

Wednesday, Feb 8, 2017,15:37 IST By Anjaly A A A

ന്യൂഡൽഹി: മാർച്ച് 13 മുതൽ ബാങ്കിൽ നിന്നും എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല. ഫെബ്രുവരി 20 മുതൽ 50000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ സാധിക്കും.

ആഴ്ചയിൽ പിൻവലിക്കാവുന്ന പണത്തിന്‍റെ പരിധിയാണ് 24000ൽ നിന്നും 50000ലേക്ക് ഉയർത്തിയിരിക്കുന്നത്. മാർച്ച് 13 മുതൽ സേവിങ്സ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും ആർബിഐ വ്യക്തമാക്കുന്നു.

ജനുവരി 27 വരെ 9.92 ലക്ഷം രൂപ വിപണിയിലെത്തിയിട്ടുണ്ട്. നേരത്തെ ജനുവരി 17ന് എടിഎം കാർഡ് വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുക 10000 ആക്കിയിരുന്നു. എന്നാൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24000 രൂപയിൽ തന്നെ നിജപ്പെടുത്തുകയായിരുന്നു.