FLASH NEWS
Breaking News
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
Auto

ഹോ​ണ്ട സി​റ്റി​യു​ടെ പു​തി​യ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി

Wednesday, Feb 15, 2017,8:52 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: ജാ​പ്പ​നീ​സ് വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ ഹോ​ണ്ട സെ​ഡാ​ന്‍ ശ്രേ​ണി​യി​ലെ സി​റ്റി​യു​ടെ പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. 8.49 ല​ക്ഷ​മാ​ണ് ബേ​സ് പെ​ട്രോ​ള്‍ പ​തി​പ്പി​ന്‍റെ ഡ​ല്‍ഹി എ​ക്‌​സ്‌​ഷോ​റൂം വി​ല, ടോ​പ് വേ​രി​യ​ന്‍റ് ഡീ​സ​ലി​ന് 13.56 ല​ക്ഷ​വും.
മാ​രു​തി സു​സു​ക്കി സി​യാ​സ്, ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ വെ​ന്‍റോ, ഹ്യു​ണ്ടാ​യി വെ​ര്‍ണ എ​ന്നി​വ​യോ​ട് ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​നാ​ണ് ഹോ​ണ്ട സി​റ്റി ഒ​രു​ങ്ങു​ന്ന​ത്. നി​ല​വി​ല്‍ നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ വി​ല്‍പ്പ​ന​യ്ക്കു​ള്ള സി​റ്റി​യു​ടെ 6.5 ല​ക്ഷ​ത്തി​ലേ​റെ യൂ​ണി​റ്റു​ക​ള്‍ ഇ​തു​വ​രെ ഹോ​ണ്ട ഇ​ന്ത്യ​യി​ല്‍ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്. ന്യൂ​ജെ​ന്‍ സി​റ്റി​ക്ക് ZX എ​ന്ന പു​തു​പ​തി​പ്പും ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചു. ഇ​തി​ല്‍ മാ​ത്രം ആ​റ് എ​യ​ര്‍ബാ​ഗു​ക​ള്‍ ന​ല്‍കി​യ​പ്പോ​ള്‍ മ​റ്റെ​ല്ലാ വേ​രി​യ​ന്‍റി​ലും ഡ്യു​വ​ല്‍ എ​യ​ര്‍ബാ​ഗും ABS (ആ​ന്‍റി ലോ​ക്കി​ങ് ബ്രേ​ക്കി​ങ് സി​സ്റ്റം) സ്റ്റാ​ന്‍റേ​ർ​ഡ് ആ​യി ഉ​ള്‍പ്പെ​ടു​ത്തി.
മു​ന്‍മോ​ഡ​ലി​നെ​ക്കാ​ള്‍ ആ​ഡം​ബ​രം വ​ര്‍ധി​പ്പി​ച്ചാ​ണ് എ​ക്‌​സ​റ്റീ​രി​യ​ര്‍ ഒ​രു​ക്കി​യ​ത്. ഫ്ര​ണ്ട് ബം​മ്പ​ര്‍ ഡി​സൈ​നി​ല്‍ അ​കെ മാ​റ്റ​മു​ണ്ട്. ഹോ​ണ്ട സി​വി​ക്കി​നോ​ട് ചെ​റി​യ സാ​മ്യ​മു​ണ്ട് മു​ന്‍ഭാ​ഗ​ത്തി​ന്. എ​ല്‍.​ഇ.​ഡി ഹെ​ഡ്‌​ലാ​മ്പ്, എ​ല്‍.​ഇ.​ഡി ഡേ ​ടൈം റ​ണ്ണി​ങ് ലൈ​റ്റ്, എ​ല്‍.​ഇ.​ഡി ഫ്ര​ണ്ട് ഫോ​ഗ് ലൈ​റ്റ്, പു​തി​യ ഡ്യു​വ​ല്‍ ടോ​ണ്‍ ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യി വീ​ല്‍, മി​റ​ര്‍ലി​ങ്ക്-​സാ​റ്റ്‌​ലൈ​റ്റ് നാ​വി​ഗേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള 7.7 ഇ​ഞ്ച് ട​ച്ച് സ്‌​ക്രീ​ന്‍ ഇ​ന്‍ഫോ​ടെ​യ്ന്‍മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ 2017 ഹോ​ണ്ട സി​റ്റി​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. മെ​ക്കാ​നി​ക്ക​ല്‍ ഫീ​ച്ചേ​ര്‍സി​ല്‍ മാ​റ്റ​മി​ല്ല.
1.5 ലി​റ്റ​ര്‍ i-VTEC എ​ഞ്ചി​നാ​ണ് പെ​ട്രോ​ള്‍ വ​ക​ഭേ​ദ​ത്തി​ന് ക​രു​ത്തേ​കു​ന്ന​ത്. 5 സ്പീ​ഡ് മാ​നു​വ​ല്‍/​ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍സ്മി​ഷ​നി​ല്‍ ഈ ​എ​ൻ​ജി​ന്‍ 117 ബി​എ​ച്ച്പി ക​രു​ത്തും 145 എ​ന്‍എം ടോ​ര്‍ക്കു​മേ​കും. ഡീ​സ​ല്‍ സി​റ്റി​യി​ല്‍ 1.5 ലി​റ്റ​ര്‍ i-DTEC എ​ഞ്ചി​ന്‍ 6 സ്പീ​ഡ് മാ​നു​വ​ല്‍ ട്രാ​ന്‍സ്മി​ഷ​നി​ല്‍ 100 ബി​എ​ച്ച്പി ക​രു​ത്തും 200 എ​ന്‍എം ടോ​ര്‍ക്കു​മേ​കും. വൈ​റ്റ് ഓ​ര്‍ക്കി​ഡ് പേ​ള്‍, കാ​ര്‍നെ​ലി​ന്‍ റെ​ഡ് പേ​ള്‍, അ​ല​ബാ​സ്റ്റ​ര്‍ സി​ല്‍വ​ര്‍ മെ​റ്റാ​ലി​ക്, ഗോ​ള്‍ഡ​ണ്‍ ബ്രൗ​ണ്‍ മെ​റ്റാ​ലി​ക്, മോ​ഡേ​ണ്‍ സ്റ്റീ​ല്‍ മെ​റ്റാ​ലി​ക് എ​ന്നീ ക​ള​ര്‍ ഓ​പ്ഷ​നി​ല്‍ പു​തി​യ സി​റ്റി ല​ഭ്യ​മാ​കും.