FLASH NEWS
Breaking News
തെലുങ്കുദേശം പാർട്ടി എൻഡിഎ സഖ്യം വിട്ടു
Cinema

സുദേവ് പറയുന്നു റോൾ മോഡലാണ് പൃഥ്വിരാജ്

Friday, Feb 17, 2017,1:42 IST By ശ്രീജിത്ത് കൃഷ്ണൻ A A A

വെ​ള്ളാ​രം​ക​ണ്ണു​ക​ൾ… ആ​രെ​യും മോ​ഹി​പ്പി​ക്കു​ന്ന ചി​രി..  ഹി​ന്ദി​ച്ചു​വ​യു​ള്ള മ​ല​യാ​ള​വ​ർ​ത്ത​മാ​ന​ങ്ങ​ൾ… ജ​നി​ച്ച​തും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മൊ​ക്കെ ഉ​ത്ത​രേ​ന്ത്യ​യി​ൽ. പൂ​നൈ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ബോ​ളി​വു​ഡി​ലേ​ക്ക്.. പി​ന്നെ​യു​ള്ള സ​ഞ്ചാ​ര​ക​ഥ​ക​ളൊ​ക്കെ​യും മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​മാ​ണ്. ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച മ​ല​യാ​ള​സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​വും സ്വ​ന്ത​മാ​ക്കി​യ ന​ട​ൻ സു​ദേ​വ് നാ​യ​രെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്.. ഏ​താ​നും ദി​വ​സം മു​ൻ​പ് തി​യെ​റ്റ​റു​ക​ളി​ലെ​ത്തി​യ എ​സ്ര​യി​ലെ വി​ശേ​ഷ​ങ്ങ​ളും സി​നി​മാ​കാ​ര്യ​ങ്ങ​ളു​മൊ​ക്കെ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് സു​ദേ​വ് നാ​യ​ർ.
തി​യെ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞ​സ​ദ​സി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ് എ​സ്ര.. അ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണി​പ്പോ​ൾ. ഈ ​ക​ഥ കേ​ട്ടാ​ൽ ആ​ർ​ക്കും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നു തോ​ന്നു​മെ​ന്നാ​ണ് സു​ദേ​വ് പ​റ​യു​ന്ന​ത്. എ​സ്ര​യു​ടെ സം​വി​ധാ​യ​ക​ൻ ജെ​കെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലേ​ക്ക് ത​ന്നെ വി​ളി​ക്കു​ന്ന​ത്. ക​ഥ കേ​ട്ടു… ആ​ർ​ക്കും ഇ​ത് ഇ​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് മ​ന​സ് പ​റ​ഞ്ഞ​ത്. അ​നാ​ർ​ക്ക​ലി​ക്ക് ശേ​ഷം ഇ​ത്ര​യേ​റെ ആ​വേ​ശം തോ​ന്നി​ച്ചൊ​രു ക​ഥ​യാ​ണി​ത്. പൃ​ഥ്വി​രാ​ജി​നൊ​പ്പം വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ​യും സ​ന്തോ​ഷം വ​ലു​താ​ണ്. അ​ദ്ദേ​ഹ​ത്തെ പോ​ലെ സി​നി​മാ​ലോ​ക​ത്തി​ൽ നാ​ളു​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്നൊ​രാ​ൾ​ക്കൊ​പ്പം ഒ​ന്നി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ കാ​ര്യ​മാ​ണ്. സി​നി​മ​യെ​ക്കു​റി​ച്ചൊ​ക്കെ അ​റി​യാ​വു​ന്ന ഒ​രു എ​ൻ​സൈ​ക്ലോ​പീ​ഡി​യ​യാ​ണ് അ​ദ്ദേ​ഹം. റോ​ൾ മോ​ഡ​ലാ​ണ് പൃ​ഥ്വി​രാ​ജ്. വ​ള​രെ കം​ഫ​ർ​ട്ടാ​യി​രു​ന്നു ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ക​യെ​ന്ന​തു ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണെ​ന്നും സു​ദേ​വ് പ​റ​യു​ന്നു.
ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച മ​ല​യാ​ള​സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് കി​ട്ടി​യ​ത് വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ‌ആ​ദ്യ ചി​ത്രം മൈ ​ലൈ​ഫ് പാ​ർ​ട്ണ​ർ സ്വ​ർ​ഗാ​നു​രാ​ഗ​മാ​ണ് പ​റ​യു​ന്ന​ത്. വ​ലി​യ വി​മ​ർ​ശ​ന​വും വി​ല​ക്കും നേ​രി​ട്ട ചി​ത്ര​മാ​ണി​ത്. ഇ​ത്ര​യേ​റെ തി​ര​സ്ക്ക​രി​ലു​ക​ൾ​ക്കി​ട​യി​ലും ആ ​കഥാ​പാ​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ആ ​പു​ര​സ്കാ​രം ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ന​ട​നാ​ക്കി. തു​ട​ക്ക​നാ​ൾ മു​ത​ൽ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു. സെ​ല​ക്റ്റീ​വാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ തെ​റ്റി​ല്ല. ആ​ദ്യ​ചി​ത്രം ചെ​യ്യു​ന്ന​തി​നു മു​ൻ​പേ സെ​ല​ക്റ്റീ​വാ​യി​രു​ന്നു. വേ​റെ ചി​ത്ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും സി​നി​മ​യു​ടെ ക​ഥ കേ​ട്ട് ഇ​ഷ്ട​മാ​യാ​ൽ മാ​ത്ര​മേ ചെ​യ്യൂ. അ​വാ​ർ​ഡ് കി​ട്ടി​യ​തോ​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ കൂ​ടി​യെ​ന്നു തോ​ന്നി. തീ​രെ മോ​ശ​മ​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നൊ​രു നി​ർ​ബ​ന്ധ​മു​ണ്ട്. പ​ക്ഷേ അ​തൊ​ന്നും ന​മ്മു​ടെ ക​ൺ​ട്രോ​ളി​ൽ അ​ല്ല. ചി​ത്രം മോ​ശ​മാ​ക​ണ​മെ​ന്നു ക​രു​തി ആ​രും സി​നി​മ ചെ​യ്യി​ല്ല​ല്ലോ. എ​ന്നാ​ലും എ​നി​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന ആ​വേ​ശം തോ​ന്നി​ക്കു​ന്ന വേ​ഷം മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. കു​റേ സി​നി​മ​ക​ളി​ൽ വാ​രി​വ​ലി​ച്ച് അ​ഭി​ന​യി​ക്ക​ണ​മെ​ന്നി​ല്ല.
മും​ബൈ​യി​ലാ​ണ് സ്ഥി​ര​താ​മ​സം. പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നാ​ണ് പ​ഠി​ച്ച​ത്. കേ​ര​ള​ത്തി​ൽ ആ​ലു​വ​യാ​ണ് സ്വ​ന്തം സ്ഥ​ലം. മാ​ധു​രി​യും ജൂ​ഹി​യു​മൊ​ക്കെ അ​ഭി​ന​യി​ച്ച ഗു​ലാ​ബീ ഗ്യാ​ങ്ങാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം. പ​ക്ഷേ ഈ ​ചി​ത്രം ക​ണ്ടി​ട്ട​ല്ല പ​ദ്മ​കു​മാ​ർ സാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ മൈ ​ലൈ​ഫ് പാ​ർ​ട്ട്ണ​റി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. ഞാ​ൻ ചെ​യ്ത കു​റ​ച്ച് ഷോ​ട്ട്ഫി​ലി​മു​ക​ളു​ടെ വി​ഡി​യൊ സാ​റി​ന് അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. അ​തു​ക​ണ്ടാ​ണ് ആ ​സി​നി​മ​യി​ലേ​ക്ക് കാ​സ്റ്റ് ചെ​യ്യു​ന്ന​ത്. സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധു​വു​മി​ല്ലാ​ത്ത കു​ടും​ബ​മാ​ണ്. മോ​ഹ​ൻ​ലാ​ലി​നെ വ​ലി​യ ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെയൊ​ക്കെ സി​നി​മ​ക​ൾ ക​ണ്ടാ​ണ് വ​ള​ർ​ന്ന​ത്.
ഗു​ലാ​ബ് ഗ്യാ​ങ്ങി​ന് ശേ​ഷം ഹി​ന്ദി​യി​ൽ തൃ​പ്തി തോ​ന്നു​ന്ന വേ​ഷം കി​ട്ടി​യി​ല്ല. ഇ​വി​ടെ കൊ​ള്ളാ​വു​ന്ന സി​നി​മ​ക​ളൊ​ക്കെ ചെ​യ്തി​ട്ട് അ​വി​ടെ പോ​യി മോ​ശം ചെ​യ്യ​രു​ത​ല്ലോ. ഇ​തി​നേ​ലും ബെ​റ്റ​ർ ആ​ക​ണ​മ​ല്ലോ. മ​ല​യാ​ള​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​കാ​നാ​ണ് താ​ത്പ്പ​ര്യം. പു​തി​യ സി​നി​മ​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പു​തി​യ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ലും വ​രു​ന്ന​ത്. ഏ​താ​യാ​ലും മ​ല​യാ​ള​സി​നി​മ​യി​ൽ ഇ​നി​യു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണ് സു​ദേ​വ് ഉ​റ​പ്പി​ച്ചു പ​റ​യു​ന്ന​ത്.