FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
India

60 വയസ് കഴിഞ്ഞവര്‍ തല മുണ്ഡനം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി

Friday, Feb 17, 2017,19:53 IST By സ്വന്തം ലേഖകൻ A A A

പഴനി: പഴനി ക്ഷേത്രത്തില്‍ 60 വയസ് കഴിഞ്ഞവര്‍ തല മുണ്ഡനം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. പ്രായം കൂടിയവര്‍ ബാര്‍ബര്‍ ജോലി ചെയ്യുമ്പോള്‍ അവരുടെ പ്രായാധിക്യം മൂലം കൈകള്‍ വിറക്കാന്‍ സാധ്യതയുണ്ട്. ഇത് ഭക്തര്‍ക്ക് മുറിവ് പറ്റാന്‍ കാരണമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രായാധിക്യം മൂലം ഇവരെ പോലെയുള്ളവര്‍ തല മുണ്ഡനം ചെയ്യുന്ന സമയത്ത് ഏതെങ്കിലും ഭക്തന്റെ ചെവി മുറിഞ്ഞ് പോയാല്‍ അതിനു ആര് ഉത്തരം പറയുമെന്ന് കോടതി ചോദിച്ചു.