FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
World

കുടിയേറ്റവിലക്കിനുള്ള ട്രംപിന്‍റെ ഉത്തരവ് അടുത്തയാഴ്ച

Friday, Feb 17, 2017,11:33 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: കുടിയേറ്റം വിലക്കിയുള്ള  ഉത്തരവ് തടഞ്ഞ കോടതിയെ രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്.  കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും കുടിയേറ്റം വിലക്കുന്ന നയത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. പുതിയ  ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകുമെന്നും പഴുതുകൾ അടച്ചുള്ളവ ആയിരിക്കുമെന്നും  അദേഹം പറഞ്ഞു.

നേരത്തെ തന്‍റെ ഉത്തരവ് റദ്ദാക്കിയ കോടതിയെ വിമർശിച്ച ട്രംപ് മോശം കോടതിയിൽ നിന്ന് മോശം വിധി മാത്രമെ പ്രതീക്ഷിക്കുന്നുള്ളുവെന്നും വ്യക്തമാക്കി. ഒരാഴ്ച്ചയ്ക്ക് ശേഷം സിയാറ്റ കോടതി ഉത്തരവിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഇതിനെതിരെ ട്രംപ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ യുഎസ് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ച് തള്ളിക്കളഞ്ഞു. നിയമം പ്രസിഡണ്ടിന്‍റെ അധികാര പരിധിയില്‍ വരുന്നതാണെന്ന സര്‍ക്കാര്‍ വാദം തള്ളിയ അപ്പീല്‍ കോടതി കുടിയേറ്റം വിലക്കിയ രാജ്യങ്ങളില്‍ നിന്നും അമേരിക്കയ്ക്ക് തീവ്രവാദി ഭീഷണി ഉണ്ടെന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടി.

പഴുതകളടച്ച് പുതിയ നിയമനിർമ്മാണത്തിനാണ് ട്രംപ് കരുക്കൾ നീക്കുന്നത്.