FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
India

ശശികലയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Friday, Feb 17, 2017,22:25 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്തുള്ള പനീര്‍ശെല്‍വം വിഭാഗത്തിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. പനീര്‍ശെല്‍വം പക്ഷം നടത്തിയ നീക്കത്തിലാണ് കമ്മിഷന്റെ നടപടി.

ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിസമ്മതിച്ചാല്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക നിയന്ത്രണം പിടിച്ചെടുക്കാനുള്ള വഴി പനീര്‍ശെല്‍വം പക്ഷത്തിന് തെളിയും. പ്രസീഡിയം ചെയര്‍മാന്‍ തെരഞ്ഞെടുത്ത ഇ മധുസൂദനന്‍ ആണ് ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നത്.