FLASH NEWS
Breaking News
മന്ത്രിസ്ഥാനം വിട്ടുനല്‍കില്ല; യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്: തോമസ് ചാണ്ടി
kerala

ഡാ​മു​ക​ൾ കാ​ലി​, വൈ​ദ്യു​തി കി​ട്ടാ​ക്ക​നി​യാ​കും

Friday, Feb 17, 2017,9:04 IST By സൂ​​ര​​ജ് സ​​ജി A A A

കൊ​​ച്ചി: ക​​ടു​​ത്ത വ​​ര​​ൾ​​ച്ച​​യി​​ലേ​​ക്കു നീ​​ങ്ങു​​ന്ന സം​​സ്ഥാ​​നം നേ​​രി​​ടാ​​നി​​രി​​ക്കു​​ന്ന​​തു രൂ​​ക്ഷ​​മാ​​യ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി. വെ​​യി​​ൽ ക​​ന​​ത്തു നീ​​രൊ​​ഴു​​ക്കു കു​​റ​​ഞ്ഞ​​തോ​​ടെ ഏ​​ഴു ഡാ​​മു​​ക​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം പൂ​​ർ​​ണ​​മാ​​യും നി​​ല​​ച്ചു.
ശേ​​ഷി​​ക്കു​​ന്ന ഡാ​​മു​​ക​​ളി​​ലും പ്ര​​തി​​ദി​​നം നീ​​രൊ​ഴു​ക്കു ക്ര​​മാ​​തീ​​ത​​മാ​​യി കു​​റ​​ഞ്ഞു​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ത​​ത്‌​സ്ഥി​​തി തു​​ട​​ർ​​ന്നാ​​ൽ മാ​​ർ​​ച്ച് ആ​​ദ്യ​വാ​​ര​​ത്തോ​​ടെ മി​​ക്ക അ​​ണ​​ക്കെ​​ട്ടു​​ക​​ളും വ​​ര​​ണ്ടു​​ണ​​ങ്ങു​​മെ​​ന്നു വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ.
ആ​​ർ​​ച്ച് ഡാ​​മാ​​യ ഇ​​ടു​​ക്കി ഉ​​ൾ​​പ്പെ​​ടെ 16 ഡാ​​മു​​ക​​ളി​​ൽ നി​​ന്നാ​​ണു കേ​​ര​​ളം മു​ഖ്യ​മാ​യും വൈ​​ദ്യു​​തി ഉ​​ദ്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. നീ​​രൊ​​ഴു​​ക്കു കു​​റ​​ഞ്ഞ​​തോ​​ടെ ശേ​​ഷി​​ക്കു​​ന്ന ഡാ​​മു​​ക​​ളി​​ലെ വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി കു​​റ​​ച്ചി​​ട്ടു​​മു​​ണ്ട്. എ​​ന്നാ​​ൽ വേ​​ന​​ൽ ഇ​​തേ നി​​ല​​യി​​ൽ തു​​ട​​ർ​​ന്നാ​​ൽ മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ, മെ​​യ് മാ​​സ​​ങ്ങ​​ളി​​ൽ കേ​​ര​​ളം ക​​ടു​​ത്ത വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നാ​​ണു വൈ​​ദ്യു​​തി വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ന്ന​​ത്.
നി​​ല​​വി​​ല​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​നി​​യാ​​കെ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന വൈ​​ദ്യു​​തി 1685.922 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റാ​​ണാ​​യി​​രി​​ക്കും. പ്ര​​തി​​ദി​​നം 8 ദ​​ശ​​ല​​ക്ഷം മു​​ത​​ൽ 10 ദ​​ശ​​ല​​ക്ഷം വൈ​​ദ്യു​​തി വ​​രെ​​യാ​​ണ് ഇ​​പ്പോ​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. ബാ​​ക്കി വേ​​ണ്ടി വ​​രു​​ന്ന വൈ​​ദ്യു​​തി പു​​റ​​മേ നി​​ന്ന് വാ​​ങ്ങു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. എ​​ന്നാ​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം ന​​ട​​ക്കു​​ന്ന മാ​​ർ​​ച്ച് ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ൾ കൂ​​ടി ക​​ട​​ന്നു വ​​രു​​ന്ന​​തോ​​ടെ ഉ​​ത്പാ​​ദ​​നം പ്ര​​തി​​ദി​​നം 19 മു​​ത​​ൽ 20 ദ​​ശ​​ക്ഷം യൂ​​നി​​റ്റാ​​യി വ​​ർ​​ധി​​പ്പി​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നാ​​ണു കെ​​എ​​സ്ഇ​​ബി​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.
എ​​ന്നാ​​ൽ വേ​​ന​​ൽ​​ച്ചൂ​ട് റെ​​ക്കോ​​ർ​​ഡ് നി​​ല​​യി​​ലേ​​ക്ക് ഉ​​യ​​രു​​മ്പോ​​ൾ വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നാ​​ണു കെ​​എ​​സ്ഇ​​ബി വൃ​​ത്ത​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. പ​​വ​​ർ​​ക​​ട്ടും ലോ​​ഡ്ഷെ​​ഡി​​ങ്ങും ഒ​​ഴി​​വാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ പ​​ല പ​​ദ്ധ​​തി​​യും ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ​ചൂ​​ട് ക​​ന​​ത്താ​​ൽ ഇ​​ത് ന​​ട​​പ്പാ​​ക്കാ​​നും സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ട്.