FLASH NEWS
Breaking News
അണ്ണാ ഡിഎംകെയില്‍ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, വി.കെ.ശശികല പുറത്ത്
kerala

പിണറായിയുടെ പൊലീസിനെതിരെ മനുഷ്യാവകാശകമ്മീഷൻ

Friday, Feb 17, 2017,11:44 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊലീസിനെതിരെ മനുഷ്യാവകാശകമ്മീഷൻ. പാർട്ടിക്കുള്ളിൽ നിന്ന്  തന്നെ  പൊലീസിനെതിരെ എതിർപ്പ് ഉയരുന്നതിനിടെയാണ് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹന്‍ദാസ് ആണ് രംഗത്ത് വന്നിരിക്കുന്നത്. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ കേസ് എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പൊലീസ്  പെരുമാറുന്നതായുള്ള  വ്യാപകപരാതികളാണ് ലഭിക്കുന്നത്

സ്ത്രീകള്‍ പോലും പൊലീസിനെതിരെ പരാതിയുമായി വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം. മുന്നറിയിപ്പ് നല്‍കുന്നതും സ്ഥലംമാറ്റവുമല്ല, പകരം അച്ചടക്ക നടപടിയാണു വേണ്ടത്. മേലുദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരാതി പറയാൻ എത്തുന്നവരോട് മോശമായി പെരുമാറുന്നതായും നിരവധി റിപ്പോർട്ടുകൾ ഉണ്ടാകുന്നുണ്ട്.