FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
kerala

ജിഷ്ണുവിന്‍റെ മരണം: പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

Friday, Feb 17, 2017,17:50 IST By സ്വന്തം ലേഖകൻ A A A

ഒറ്റപ്പാലം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ കടന്നുകളയാതിരിക്കുന്നതിനായി വിമാനത്താവളങ്ങളിലടക്കം പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനായ പി കെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ വിപിന്‍, പ്രവീണ്‍, പിആര്‍ഒ സന്‍ജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ഒളിവില്‍ പോയിരിക്കുന്ന പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

അതേസമയം, കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.