FLASH NEWS
Breaking News
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 24 ജവാന്മാര്‍ കൊല്ലപ്പെട്ടു
kerala

നെഹ്റു കോളേജിലെ സിസി ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം

Friday, Feb 17, 2017,10:11 IST By മെട്രൊ വാർത്ത A A A

തൃശൂർ: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട്  കോളേജിലെ സിസി ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം. ജിഷ്ണു മരിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കോളേജിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ജിഷ്ണു മരിച്ച ദിവസവും തൊട്ടടുത്ത ദിവസത്തെയും ദൃശ്യങ്ങളാണ് ഇല്ലാതായത്.  ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് പൊലീസിന്‍റെ ശ്രമം.

ഇന്നലെ വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ക്കായി അന്വേഷണം നടത്തുന്നത്. ഈ മൂന്ന് മുറികളില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കോളെജില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുത്ത് ഫോറന്‍സിക് ലാബിന് കൈമാറി.  ഇതിന്‍റെ റിപ്പോർട്ട് ഉടൻ തന്നെ ലഭിക്കുമെന്നും ഇതിൽ നിർണ്ണായകവിവരങ്ങൾ ഉണ്ടാകുമെന്നുമാണ് പൊലീസ് കരുതുന്നത്.

നേരത്തെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് തിങ്കളാഴ്ച്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ക്യാംപസില്‍ സമരം ചെയ്യുകയും മാനേജ്‌മെന്റിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു കുറ്റപത്രത്തില്‍ വിശദമാക്കിയത്. ഇന്നലെ ജിഷ്ണുവിന്‍റെ മുറിയിൽ നിന്നും വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽ നിന്നും രക്തക്കറ കൂടി കണ്ടെത്തിയതോടെ കൊലപാതകസാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍,വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാൽ കൃഷ്ണദാസിനെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിറക്കിയിട്ടുണ്ട്യ