FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Scie & Tech

ഫോട്ടൊയും വീഡിയോയും വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കാം

Friday, Feb 17, 2017,20:19 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: വലിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ് വരുന്നു. ഫോട്ടൊയും വീഡിയോയും ജിഐഎഫ് ഇമേജും വരെ സ്റ്റാറ്റസ് ആയി ക്രമീകരിക്കാവുന്ന പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പില്‍ ഉടന്‍ എത്തും. ഉപഭോക്താക്കള്‍ക്ക് ഫോട്ടോ, വീഡിയോ, ജി.ഐ.എഫ് എന്നിവ എഡിറ്റ് ചെയ്ത് സ്റ്റാറ്റസ് ആയി ക്രമീകരിക്കാനാകുന്ന വിധമാണ് പുതിയ ഫീച്ചര്‍. സെറ്റ് ചെയ്താല്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ താനേ മാറും. ഇതോടൊപ്പം സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ആര്‍ക്കെല്ലാം കാണാം എന്ന് തീരുമാനിക്കാന്‍ കഴിയുന്ന പ്രൈവസി സെറ്റിങ്‌സും അധികം വൈകാതെ ലഭ്യമാകും.