FLASH NEWS
Breaking News
പാചകവാതകവില വീണ്ടും കൂട്ടി കൂടിയത് 90 രൂപ
World

പാകിസ്ഥാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് സിഐഎ മുന്‍ മേധാവി

Friday, Feb 17, 2017,15:41 IST By സ്വന്തം ലേഖകൻ A A A

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് സിഐഎ മുന്‍ മേധാവി.

പാകിസ്ഥാന്‍ സാമ്പത്തികമായി തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണെന്നും അവര്‍ വളരെ വേഗം വന്‍ ആണവായുധശേഖരം കൈയിലുള്ള രാജ്യമായി മാറുമെന്നും ഹള്‍ബെര്‍ട് പറയുന്നു.
ഇസ്ലാമാബാദില്‍ സിഐഎ മേധാവിയായി സേവനമനുഷ്ഠിച്ച കെവിന്‍ ഹള്‍ബെര്‍ട്ടാണ് സൈഫര്‍ ബ്രീഫ് എന്ന വെബ്സൈറ്റില്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
സാമ്പത്തികമായി പ്രതീക്ഷിക്കാനില്ലെങ്കില്‍ പാകിസ്ഥാനിലെ യുവാക്കള്‍ ഉള്‍പ്പെടെ ഏറെപ്പേര്‍ ഭീകരതയിലേക്കു ചുവടുമാറും. പുതിയ യുഎസ് ഭരണകൂടം സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പാകിസ്ഥാന് സഹായം നല്‍കുന്നത് തുടരണമെന്നും ഇത് ലോകത്തിന്റെ നിലനില്‍പ്പിനുതന്നെ ആവശ്യമാണെന്നു കെവിന്‍ ഹള്‍ബെര്‍ട്ട് വാദിക്കുന്നു.