FLASH NEWS
Breaking News
അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് കെ.‌ടി മൈക്കിളിനെ പ്രതി ചേർത്തു
World

പാക്കിസ്താനിൽ ഐഎസ് ചാവേറാക്രമണത്തിൽ 75 മരണം

Friday, Feb 17, 2017,9:43 IST By മെട്രൊ വാർത്ത A A A

ഇസ്ലാമാബാദ്: പാക്കിസ്താനിലെ സൂഫിആരാധനാലയത്തിൽ ഭീകരാക്രമണത്തിൽ 75 മരണം.  150 ൽ അധികം പേർക്ക് പരുക്കേറ്റു പലരുടെയും നില ഗുരുതരമാണ്.സിന്ധ് പ്രവിശ്യയിലെ ലാല്‍ ഷബാസ് കലന്ദര്‍ സൂഫി സ്മാരകത്തിന് സമീപമാണ് ആക്രമണമുണ്ടായത്.

ആരാധനാലയത്തിലെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച ഐഎസ് ചാവേര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ 50 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ്. റിപ്പോർട്ട്.  ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം ആണിത്.