FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്
Business

എസ്ബിഐ- എസ്ബിടി ലയനം; കേരളത്തില്‍ 400 ശാഖകള്‍ പൂട്ടേണ്ടിവരും

Friday, Feb 17, 2017,21:05 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് ശേഷം എസ്ബിഐ, എസ്ബിടി ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളുടെ കേരളത്തിലെ 400 ശാഖകള്‍ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ചു ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കുന്ന നടപടികള്‍ ഏപ്രിലില്‍ പൂര്‍ത്തിയായേക്കും. എസ്ബിഐയ്ക്കും ഉപബാങ്കുകള്‍ക്കുമായുള്ള 1363 ശാഖകളില്‍ 30 ശതമാനം പൂട്ടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് ലയിക്കുക. എസ്ബിടിക്ക് രാജ്യത്തിനകത്തും പുറത്തുമായി 1180 ശാഖകളാണുള്ളത്. ജീവനക്കാരുടെയും സംസ്ഥാനസര്‍ക്കാരിന്റെയും എതിര്‍പ്പു തള്ളി ബാങ്ക് ലയനത്തിന് കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.