FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
Auto

പു​തി​യ ഹോ​ണ്ടാ സി​റ്റിയുടെ ബു​ക്കി​ങ് കു​തി​ക്കു​ന്നു

Sunday, Feb 19, 2017,16:02 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​ച്ചേ​ർ​ന്ന് ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ന​വീ​ക​രി​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് സെ​ഡാ​ന്‍ ഹോ​ണ്ട സി​റ്റി​ക്ക് ത​ക​ര്‍പ്പ​ന്‍ ബു​ക്കി​ങ്. ഇ​തി​ന​കം 5,200 ബു​ക്കി​ങ് ക​വി​ഞ്ഞെ​ന്നാ​ണ് ക​മ്പ​നി റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 70 ശ​ത​മാ​നം ബു​ക്കിം​ഗും പെ​ട്രോ​ൾ വേ​രി​യ​ന്‍റു​ക​ൾ​ക്കാ​ണ്.
നാ​ലാം ത​ല​മു​റ​ക്കാ​ര​നാ​യ പു​തി​യ ഹോ​ണ്ട സി​റ്റി​യു​ടെ എ​സ്, എ​സ്‌​വി, വി, ​വി​എ​ക്സ് എ​ന്നീ പെ​ട്രോ​ൾ വേ​രി​യ​ന്റു​ക​ളി​ൽ മാ​നു​വ​ൽ ഗി​യ​ർ​ബോ​ക്സും പെ​ട്രോ​ൾ വേ​രി​യ​ന്‍റു​ക​ളാ​യ വി, ​വി​എ​ക്സ്, ടോ​പ്പ് എ​ൻ​ഡ് സെ​ഡ്എ​ക്സ് എ​ന്നി​വ​യി​ൽ സി​വി​ടി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നും ഡീ​സ​ൽ വേ​രി​യ​ന്‍റു​ക​ളാ​യ എ​സ്‌​വി, വി, ​വി​എ​ക്സ്, സെ​ഡ് എ​ക്സ് എ​ന്നി​വ​യി​ൽ മാ​നു​വ​ൽ ട്രാ​ൻ​സ്മി​ഷ​നും ല​ഭ്യ​മാ​ണ്.
വാ​ഹ​ന​ത്തി​ന്‍റെ 1.5ലി​റ്റ​ർ ഐ-​ഡി​ടെ​ക് ഡീ​സ​ൽ എ​ൻ​ജി​ന് 99 കു​തി​ര​ശ​ക്തി​യും 200എ​ൻ​എം ടോ​ർ​ക്കും ഉ​ല്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. അ​തേ​സ​മ​യം പെ​ട്രോ​ൾ എ​ൻ​ജി​നാ​യ 1.5ലി​റ്റ​ർ ഐ-​വി​ടെ​ക് 117കു​രി​ര​ശ​ക്തി​യും 145എ​ൻ​എം ടോ​ർ​ക്കു​മാ​ണ് ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്.
മോ​ഡേ​ൺ സ്റ്റീ​ൽ മെ​റ്റാ​ലി​ക്, വൈ​റ്റ് ഓ​ർ​ക്കി​ഡ് പേ​ൾ, കാ​ർ​നി​ലി​യ​ൻ റെ​ഡ് പേ​ൾ, അ​ലാ​ബാ​സ്റ്റ​ർ സി​ൽ​വ​ർ മെ​റ്റാ​ലി​ക്, ഗോ​ൾ​ഡ​ൻ ബ്രൗ​ൺ മെ​റ്റാ​ലി​ക് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ പു​ത്ത​ന്‍ സി​റ്റി വി​പ​ണി​യി​ലെ​ത്തും. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ മാ​രു​തി സു​സു​ക്കി സി​യാ​സ്, സ്കോ​ഡ റാ​പ്പി​ഡ്, ഫോ​ക്സ്‌​വാ​ഗ​ൺ വെ​ന്‍റോ തു​ട​ങ്ങി​യ​വ​രാ​യി​രി​ക്കും പു​ത്ത​ന്‍ സി​റ്റി​യു​ടെ മു​ഖ്യ എ​തി​രാ​ളി​ക​ള്‍.
അ​ഡ്വാ​ൻ​സ് തു​ക 21,000 രൂ​പ ന​ൽ​കി ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു സി​റ്റി​യു​ടെ ബു​ക്കി​ങ് ആ​രം​ഭി​ക്കു​ന്ന​ത്. 8,49,990 രൂ​പ​യാ​ണ് ഈ ​എ​ക്സ്ക്യൂ​ട്ടീ​വ് സെ​ഡാ​ന്‍റെ ദി​ല്ലി എ​ക്സ്ഷോ​റൂം വി​ല.