FLASH NEWS
Breaking News
ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ
Auto

കോ​ടി​ക​ൾ വി​ല​യു​ള്ള കാ​റു​ക​ൾ ലം​ബോ​ർ​ഗി​നി തി​രി​ച്ചു​വി​ളി​ക്കു​ന്നു

Monday, Feb 20, 2017,9:42 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: ലം​ബോ​ർ​ഗി​നി​യു​ടെ വെ​നോ​നോ കാ​റു​ക​ളും തി​രി​ച്ചു വി​ളി​ക്കു​ന്നു. വി​റ്റ മൂ​ന്ന് വെ​നോ​നെ​ക​ളെ​യും 1500 അ​വ​ന്‍റെ​ഡോ​റു​ക​ളു​മ​ട​ക്കം 5900 കാ​റു​ക​ളെ ലാം​ബോ​ര്‍ഗി​നി മ​ട​ക്കി​വി​ളി​ച്ചു എ​ന്ന​താ​ണ് വാ​ര്‍ത്ത. എ​ൻ​ജി​ന്‍ ഇ​ര​മ്പു​മ്പോ​ള്‍ ആ​വി​യാ​യി പു​റ​ത്തു​വ​രു​ന്ന ഇ​ന്ധ​നം എ​ഞ്ചി​ന്‍ ചൂ​ടി​ലു​ള്ള മ​റ്റു വാ​ത​ക​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന് തീ​പി​ടി​ച്ചേ​ക്കാം എ​ന്ന​താ​ണ് മ​ട​ക്കി​വി​ളി​ക്ക​ലി​ന് കാ​ര​ണം.
അ​മെ​രി​ക്ക​യി​ലെ വാ​ഹ​ന​സു​ര​ക്ഷാ നി​യ​മ​നി​ര്‍വ​ഹ​ണ വ​കു​പ്പാ​യ എ​ന്‍.​എ​ച്ച്.​ടി.​എ​സ്.​എ. (നാ​ഷ​ണ​ല്‍ ഹൈ​വേ ട്രാ​ഫി​ക് സേ​ഫ്റ്റി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍) ഈ ​വൈ​ക​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് ലാം​ബോ ഇ​ത് ചെ​യ്യു​ന്ന​ത്. ഏ​താ​യാ​ലും എ​ന്‍.​എ​ച്ച്.​ടി.​എ​സ്.​എ. പ​റ​ഞ്ഞ അ​പ​ക​ടം ത​ങ്ങ​ളു​ടെ വ​ണ്ടി​ക​ള്‍ക്ക് ഒ​രി​ട​ത്തും റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ് ലാം​ബോ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞ​ത്.
25 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല​വ​രു​ന്ന രൂ​പ​യ്ക്കു​മേ​ല്‍ വി​ല​യു​ള്ള സൂ​പ്പ​ര്‍-​അ​പൂ​ര്‍വ സൂ​പ്പ​ര്‍കാ​റാ​ണ് വെ​നോ​നോ. ഫോ​ക്‌​സ്‌​വാ​ഗ​ന്‍ ഗ്രൂ​പ്പി​ന്‍റെ ഇ​റ്റാ​ലി​യ​ന്‍ ബ്രാ​ന്‍ഡാ​യ ലാം​ബോ​ര്‍ഗി​നി ഈ ​മോ​ഡ​ലി​ന്‍റെ ഒ​രു ഡ​സ​ന്‍ പ്ര​തി​ക​ളേ ഇ​റ​ക്കി​യി​ട്ടു​ള്ളു. 12 സി​ലി​ണ്ട​റും 750 ഹോ​ഴ്‌​സ്പ​വ​റു​മു​ള്ള വ​ണ്ടി​യെ ‘നി​യ​മ​വി​ധേ​യ​മാ​യി നി​ര​ത്തി​ലോ​ടി​ക്കാ​വു​ന്ന റേ​സി​ങ്ങ് കാ​ര്‍ -സ്ട്രീ​റ്റ് ലീ​ഗ​ല്‍ റേ​സി​ങ്ങ് കാ​ര്‍’ എ​ന്നാ​ണ് ക​മ്പ​നി വി​ശേ​ഷി​പ്പി​ച്ച​ത്.
12 കാ​റു​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചെ​ങ്കി​ലും മൂ​ന്നെ​ണ്ണം മാ​ത്ര​മേ ക​മ്പ​നി വി​ല്‍പ്പ​ന​യ്ക്ക് വ​ച്ചു​ള്ളു. 2013ല്‍ ​മൂ​ന്ന് ദ​ശ​ല​ക്ഷം യൂ​റോ ആ​യി​രു​ന്നു വി​ല. അ​ത്യ​പൂ​ര്‍വ​ത മൂ​ലം വെ​നേ​നോ​ക​ള്‍ക്ക് പി​ന്നീ​ട് അ​പൂ​ര്‍വ ചി​ത്ര​ങ്ങ​ള്‍ പോ​ലെ വി​ല​യാ​യി. 2016ല്‍ ​ഇ​ക്കൂ​ട്ട​ത്തി​ലൊ​ന്നി​ന് 1.11 കോ​ടി ഡോ​ള​റാ​ണ് വി​ല​യി​ട്ട​തെ​ന്ന് ഓ​ട്ടൊ​മോ​ബൈ​ല്‍ മാ​ഗ​സി​ന്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു.