FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Columns

ആശ്വാസം തേടാം, “സഹകരണ’ത്തിൽ

Tuesday, Feb 21, 2017,9:26 IST By അ​ര​വി​ന്ദ് A A A

റ​വ​ന്യൂ ചെ​ല​വി​ലു​ള്ള വ​ര്‍ധ​ന​യും വ​ര​വി​ലു​ള്ള കു​റ​വും ക​റ​ന്‍സി നി​രോ​ധ​ന​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ മാ​ന്ദ്യ​വും സൃ​ഷ്ടി​ച്ച ക്ഷാ​മ​കാ​ല പ്ര​തി​സ​ന്ധി​ക്കു പു​റ​മെ ജൂ​ലൈ മു​ത​ല്‍ ച​ര​ക്കു സേ​വ​ന നി​കു​തി ന​ട​പ്പാ​ക്കേ​ണ്ടി വ​രു​ന്ന​തോ​ടെ റ​വ​ന്യൂ വ​ര​വി​ല്‍ കു​റ​വു​ണ്ടാ​കും. ഇ​തി​നി​ട​യി​ല്‍ ഏ​പ്രി​ലി​ല്‍ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മി​ഷ​ന്‍ കു​ടി​ശി​ക​യും ന​ല്‍കേ​ണ്ടി വ​രും. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷാ​ദ്യം ത​ന്നെ ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ സ​ര്‍ക്കാ​രി​നെ വ​ല​യ്ക്കും. ഇ​തു മ​റി​ക​ട​ക്കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​യും തേ​ടേ​ണ്ടി വ​രും. ഇ​താ​ക​ട്ടെ ജ​ന​ങ്ങ​ള്‍ക്കു ബാ​ധ്യ​ത വ​രു​ന്ന​താ​യി​രി​ക്ക​രു​തെ​ന്ന നി​ര്‍ബ​ന്ധം ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​നു​ണ്ട്. നി​കു​തി​യേ​ത​ര വി​ഭാ​ഗ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ക്കു ബാ​ധ്യ​ത​യു​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളി​ക്കേ​ണ്ടി വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ജ​റ്റ് ഒ​രു ഞാ​ണി​ന്മേ​ല്‍ ക​ളി​യാ​കാ​തി​രി​ക്കു​ന്ന​തി​നും ശ്ര​മി​ക്കും.

വ​ല​യ്ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്ക​ര​ണ ബാ​ധ്യ​ത

ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും സ​ര്‍ക്കാ​രി​ന് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ചെ​ല​വാ​യി മാ​റു​ക​യാ​ണു ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യെ​ന്ന ബാ​ധ്യ​ത. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​ഞ്ചു വ​ര്‍ഷം കൊ​ണ്ടു തീ​ര്‍ത്താ​ല്‍ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ര​ണ്ട​ര വ​ര്‍ഷം കൊ​ണ്ടു തീ​ര്‍ക്ക​ണം. ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു ത​വ​ണ കു​ടി​ശി​ക ന​ല്‍കേ​ണ്ടി വ​രും. സാ​മ്പ​ത്തി​ക വ​ര്‍ഷാ​രം​ഭ​ത്തി​ല്‍ ത​ന്നെ കു​ടി​ശി​ക​യു​ടെ അ​ഞ്ചി​ലൊ​ന്നു ന​ല്‍ക​ണം. ഏ​താ​ണ്ട് 3500 കോ​ടി രൂ​പ ഇ​തി​നാ​യി വേ​ണ്ടി വ​രും. അ​ടു​ത്ത ഗ​ഡു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ല്‍ ന​ല്‍ക​ണം. ഒ​ക്റ്റോ​ബ​റി​ലും ഇ​ത്ര​യ​ധി​കം തു​ക ക​ണ്ടെ​ത്തേ​ണ്ടി വ​രും.
ശ​മ്പ​ള പ​രി​ഷ്ക​ര​ണം വ​ഴി പ്ര​തി​മാ​സം വ​രു​ന്ന കോ​ടി​ക​ളു​ടെ ബാ​ധ്യ​ത​യ്ക്കു പു​റ​മെ​യാ​ണി​ത്. ഇ​ത്ര​യ​ധി​കം പ​ണം ക​ണ്ടെ​ത്തു​ക​യെ​ന്ന​തു ഭ​ഗീ​ര​ഥ പ്ര​യ​ത്നം ത​ന്നെ​യാ​ണ്. ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യു​ണ്ടാ​ക്കു​ന്ന ബാ​ധ്യ​ത കൂ​ടി ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍ക്ക് ഒ​പ്പം വ​രു​ന്ന​തോ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കും. ഇ​തി​നി​ട​യി​ൽ വേ​ണം ക്ഷേ​മ പെ​ന്‍ഷ​നു​ക​ളും പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കാ​ന്‍. ഇ​തി​നു പു​റ​മെ​യാ​ണു വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള ചെ​ല​വു​ക​ള്‍. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നും പ​ണം ക​ണ്ടെ​ത്തേ​ണ്ടി വ​രും.

ശു​ഷ്ക​മാ​കു​ന്ന പ്ര​വാ​സി നി​ക്ഷേ​പ​ങ്ങ​ള്‍, ആ​ശ്ര​യി​ച്ചേ​ക്കാ​വു​ന്ന സ​ഹ​ക​ര​ണ മേ​ഖ​ല​യും

കി​ഫ്ബി​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും നി​ര്‍മാ​ണ പ​ദ്ധ​തി​ക​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക. ക​ട​പ്പ​ത്ര​ത്തി​ലൂ​ടെ​യും മ​റ്റും മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്താ​ന്‍ കി​ഫ്ബി​ക്കു ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കേ​ണ്ടി വ​രും. വി​ദേ​ശ മ​ല​യാ​ളി​ക​ളി​ല്‍ നി​ന്നു​ള്ള നി​ക്ഷേ​പ​ത്തെ മു​ന്‍ കാ​ല​ങ്ങ​ളി​ലേ​തു പോ​ലെ ആ​ശ്ര​യി​ക്കാ​ന്‍ ക​ഴി​യി​ല്ല. വി​ദേ​ശ വ്യ​വ​സാ​യി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തു പോ​ലെ സാ​ധാ​ര​ണ പ്ര​വാ​സി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​ല്‍ പ​രി​മി​തി​ക​ളു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നും എ​ത്തു​ന്ന പ​ണം മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​നു​പ​യോ​ഗി​ച്ചി​രു​ന്ന കാ​ലം അ​വ​സാ​നി​ക്കു​ക​യാ​ണ്. യു​എ​ഇ​യി​ല്‍ അ​ട​ക്കം ക​ടു​ത്ത തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​ന​ത്തി​ല്‍ കു​റ​വു​ണ്ടാ​കും. ഇ​തി​നു പു​റ​മെ യു​എ​ഇ​യി​ല്‍ നി​ന്നും തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യെ​ന്ന ബാ​ധ്യ​ത​യും സ​ര്‍ക്കാ​രി​നു​ണ്ടാ​കും.
സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​രു​മാ​ന മാ​ര്‍ഗ​ങ്ങ​ളെ ശു​ഷ്കി​പ്പി​ക്കു​ന്ന​താ​ണ്.
ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു മ​റ്റു മാ​ര്‍ഗ​ങ്ങ​ള്‍ തേ​ടേ​ണ്ടി വ​രും. ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ മു​ന്‍കാ​ല ബ​ജ​റ്റു​ക​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ ഭാ​വ​നാ സ​മ്പ​ന്ന​മാ​യ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും കാ​ണാ​ന്‍ ക​ഴി​യും. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന പ​ല പ​ദ്ധ​തി​ക​ളും നേ​ര​ത്തേ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളും നി​ക്ഷേ​പ​ങ്ങ​ളും ട്ര​ഷ​റി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ബ​ജ​റ്റി​ല്‍ സ്വീ​ക​രി​ച്ചേ​ക്കും. ഇ​തി​നു പു​റ​മെ കി​ഫ്ബി​ക്കു മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സ​രം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ക്കു ന​ല്‍കി​യാ​ല്‍ നി​ക്ഷേ​പം സ്വ​രൂ​പി​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​കും. ആ​ക​ര്‍ഷ​ക​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ല്‍ ഗു​ണ​ക​ര​മാ​യി സ​ഹ​ക​ര​ണ മേ​ഖ​ല​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചേ​ക്കും. ക​റ​ന്‍സി നി​രോ​ധ​ന​ത്തി​നു ശേ​ഷം സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക്ക് ഒ​രു മ​റു​മ​രു​ന്നു കൂ​ടി​യാ​കും ഇ​ത്. (തു​ട​രും).