FLASH NEWS
Breaking News
നീലക്കുറിഞ്ഞി സങ്കേതം, പുനർനിർണയത്തിൽ കേന്ദ്രം യോഗം വിളിക്കും
Art-culture

ആ​ന​ന്ദ ന​ട​നം ആ​ടി​നാ​ൻ…

Friday, Feb 24, 2017,12:07 IST By ടി.​എ​സ്. നൗ​ഫി​യ A A A

തി​ര​ക്കു​ക​ൾ നി​റ​ഞ്ഞ അ​ന​ന്ത​പു​രി​യു​ടെ സാ​യാ​ഹ്ന​ത്തി​ൽ ചി​ല​ങ്ക​ക്കെ​ട്ടി​യാ​ടി​യ​തി​ന്‍റെ ആ​ന​ന്ദ​ത്തി​ലാ​ണ്.. ഏ​താ​ണ്ട് 25 വ​ർ​ഷ​മാ​യി കാ​ലി​ൽ ചി​ല​ങ്ക​യ​ണി​യു​ന്നു… പ​ക്ഷേ തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സാം​സ്ക്കാ​രി​ക​ഭ​വ​നി​ലൊ​രു​ക്കി​യ ചി​ല​ങ്ക നൃ​ത്തോ​ത്സ​വം ഇ​വ​ൾ​ക്ക് സ​മ്മാ​നി​ച്ച​തൊ​രു അ​പ്ര​തീ​ക്ഷി​ത സൗ​ഭാ​ഗ്യ​മാ​യി​രു​ന്നു. താ​ള​ല​യ​ങ്ങ​ൾ നി​റ​ഞ്ഞ അ​ര​ങ്ങി​ൽ ന​ർ​ത്ത​ന​ത്തി​ന്‍റെ ഏ​ഴ​ഴ​ക് വി​രി​യി​ച്ച ന​ർ​ത്ത​കി അ​പ​ർ​ണ കി​ഷേ​ർ, നി​ന​ച്ചി​രി​ക്കാ​ത്ത നേ​ര​ത്ത് അ​രി​കി​ലെ​ത്തി​യ ഭാ​ഗ്യ​ത്തെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ക്കു​ക​യാ​ണ്. നൃ​ത്ത​ത്തി​ലും സം​ഗീ​ത​ത്തി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന ഗു​രു​വാ​യൂ​രു​കാ​രി അ​പ​ർ​ണ​യു​ടെ ക​ലാ​സ​പ​ര്യ​യി​ലൂ​ടെ ഒ​രു സ​ഞ്ചാ​രം.
നൃ​ത്തം ഒ​രു ത​പ​സ്യ
നൃ​ത്തം ഒ​രു ത​പ​സ്യ​യാ​യി കാ​ണു​ന്ന അ​പ​ർ​ണ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ചി​ല​ങ്ക നൃ​ത്തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. ഭ​ര​ത​നാ​ട്യ​മാ​ണ് അ​ര​ങ്ങി​ലെ​ത്തി​ച്ച​ത്. നൃ​ത്ത​ത്തി​നൊ​പ്പം സം​ഗീ​ത​ത്തി​ലും പേ​രു കേ​ട്ട അ​പ​ർ​ണ്ണ നൃ​ത്ത​ത്തി​നൊ​പ്പം നാ​ട്ടു​വാ​ങ്കം കൂ​ടി ചെ​യ്തു കൊ​ണ്ടാ​ണ് വേ​ദി​യി​ൽ തി​ള​ങ്ങി​യ​ത്. മ​റ്റു ന​ർ​ത്ത​ക​ർ​ക്ക് വേ​ണ്ടി നാ​ട്ടു​വാ​ങ്കം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. പാ​ട്ടും നാ​ട്ടു​വാ​ങ്ക​വും കൂ​ടി ഒ​രു​മി​ച്ച് ചെ​യ്യു​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്. ചി​ല​ങ്ക ഫെ​സ്റ്റി​ൽ ത​ന്നെ മീ​ര ശ്രീ​നാ​ര​യ​ണ​ൻ എ​ന്ന ന​ർ​ത്ത​കി​യ്ക്ക് വേ​ണ്ടി പാ​ടി​യി​രു​ന്നു​വെ​ന്നു അ​പ​ർ​ണ പ​റ​യു​ന്നു.
ന​ർ​ത്ത​കി മേ​തി​ൽ ദേ​വി​ക ചേ​ച്ചി​യു​ടെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ചാ​ണ് നൃ​ത്ത​ത്തി​നൊ​പ്പം നാ​ട്ടു​വാ​ങ്ക​വും ചെ​യ്ത​ത്. പാ​ട്ടും നാ​ട്ടു​വാ​ങ്ക​വും ഒ​രു​മി​ച്ചു ചെ​യ്യു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. ചി​ല​ങ്ക ഫെ​സ്റ്റ് സ​മ്മാ​നി​ച്ച ഈ ​സ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ച് എ​ത്ര പ​റ​ഞ്ഞാ​ലും മ​തി​യാ​കി​ല്ല അ​പ​ർ​ണ​യ്ക്ക്. ബി​രു​ദ​പ​ഠ​ന​നാ​ളി​ലാ​ണ് നാ​ട്ടു​വാ​ങ്കം പ​രി​ശീ​ലി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ന് ഗു​രു ആ​ന​ന്ദ് ത​ന്നെ​യാ​ണ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. താ​ള​ശാ​സ്ത്ര​ത്തി​ലു​ള്ള അ​റി​വും താ​ള​ത്തി​നോ​ടു​ള്ള പ്ര​ണ​യ​വു​മാ​ണ് നാ​ട്ടു​വാ​ങ്കം ചെ​യ്യു​ന്ന​തി​ന് അ​പ​ർ​ണ​യെ സ​ഹാ​യി​ക്കു​ന്ന​ത്. പാ​ട്ടും നാ​ട്ടു​വാ​ങ്ക​വും ഒ​രാ​ൾ ത​ന്നെ ചെ​യ്യു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണ്. പ​ക്ഷേ ആ ​വെ​ല്ലു​വി​ളി ആ​സ്വ​ദി​ച്ചാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​പ​ർ​ണ.
ക​ല ത​ന്നെ ജീ​വി​തം
നൃ​ത്ത​വും സം​ഗീ​ത​വും എ​ന്നും കൂ​ടെ​യു​ണ്ട്. നൃ​ത്താ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ആ​ന​ന്ദ് ജ​യ​ശ​ങ്ക​റി​നൊ​പ്പ​മാ​ണ് കൂ​റേ​യ​ധി​കം പെ​ർ​ഫോ​മ​ൻ​സു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്ര​സീ​ലി​ലും സ്വി​റ്റ്സ​ർ​ല​ന്‍റി​ലും നൃ​ത്തം ചെ​യ്തി​ട്ടു​ണ്ട്. ക​ലാ​തി​ല​ക​പ്പ​ട്ട​മൊ​ക്കെ നേ​ടി​യ അ​പ​ർ​ണ​യെ തേ​ടി സി​നി​മാ അ​വ​സ​ര​ങ്ങ​ളു​മെ​ത്തി​യി​രു​ന്നു. പ​ക്ഷേ നൃ​ത്ത​മാ​യി​രു​ന്നു എ​ല്ലാം. പ​ക്ഷേ നൃ​ത്ത​ത്തി​നു പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളി​ൽ നി​ന്നു ഓ​ഫ​ർ വ​ന്നാ​ൽ സ്വീ​ക​രി​ക്കും.. അ​ല്ലാ​തെ കൊ​മേ​ഴ്സ്യ​ൽ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ട് താ​ത്പ്പ​ര്യ​മി​ല്ല. സം​ഗീ​ത​വും നൃ​ത്ത​വും പി​ന്നെ കു​ടും​ബ​വും മാ​ത്ര​മാ​ണ് എ​ന്‍റെ ജീ​വി​ത​തെ​ന്നും അ​പ​ർ​ണ പ​റ​യു​ന്നു. ഭ​ര​ത​നാ​ട്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും മോ​ഹി​നി​യാ​ട്ട​വും കു​ച്ചു​പ്പു​ഡി​യു​മൊ​ക്കെ പ​ഠി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ഇ​ഷ്ട​ക്കൂ​ടു​ത​ൽ കാ​ര​ണം ഭ​ര​ത​നാ​ട്യ​ത്തി​ൽ പി​എ​ച്ച്ഡി​ക്ക് അ​രി​കി​ൽ വ​രെ​യെ​ത്തി നി​ൽ​ക്കു​ന്നു.

അ​മ്മ​യു​ടെ പി​ന്നാ​ലെ നൃ​ത്ത​ത്തി​ലേ​ക്ക്…

കു​ട്ടി​ക്കാ​ലം തൊ​ട്ടേ നൃ​ത്ത​വും പാ​ട്ടും ഇ​ഷ്ട​മാ​യി​രു​ന്നു. ക​ല​യോ​ട് സ്നേ​ഹ​മു​ള്ള കു​ടും​ബ​പ​ശ്ചാ​ത്ത​ല​മാ​യി​രു​ന്നു… വ​ല്യ​ച്ഛ​ൻ കൊ​ങ്ങോ​ർ​പ്പി​ള്ളി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി മൃ​ദം​ഗ​വാ​ദ​ക​നാ​യി​രു​ന്നു. എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​ക്ക് വേ​ണ്ടി​യൊ​ക്കെ അ​ദ്ദേ​ഹം മൃ​ദം​ദം വാ​യി​ച്ചി​ട്ടു​ണ്ട്. അ​ച്ഛ​ൻ ശാ​സ്ത്ര ധ​ർ​മ്മ​ൻ ന​മ്പൂ​തി​രി ന​ന്നാ​യി പാ​ട്ടു പാ​ടും. അ​മ്മ ഗീ​ത ശ​ർ​മ്മ ഡാ​ൻ​സ് ടീ​ച്ച​റാ​ണ്. ഒ​രു സ​ഹോ​ദ​ര​നു​ണ്ട്… ചേ​ട്ട​ൻ അ​നൂ​പും ക​ലാ​കാ​ര​നാ​ണ്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് തീ​ർ​ച്ച​യാ​യും ക​ലാ​ലോ​ക​ത്തി​ലേ​ക്കെ​ത്തു​മ​ല്ലോ. മൂ​ന്ന​ര​വ​യ​സ് മു​ത​ൽ നൃ​ത്തം പ​ഠി​ക്കു​ന്നു​ണ്ട്. ഏ​ഴാ​മ​ത്തെ വ​യ​സി​ൽ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട​ങ്ങോ​ട്ട് ക​ല മാ​ത്ര​മാ​യി​രു​ന്നു എ​ല്ലാം. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ളി​ൽ നൃ​ത്ത​വേ​ദി​ക​ളി​ലൊ​ക്കെ സ​ജീ​വ​മാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​ത്തോ​ളം തൃ​ശൂ​ർ ക​ലാ​തി​ല​ക​മാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷം സം​സ്ഥാ​ന​സ്കൂ​ൾ ക​ലാ​തി​ല​കം പ​ട്ട​വും നേ​ടി​യി​ട്ടു​ണ്ട്. കൂ​ടെ​യു​ള്ള പ​ല​രും മെ​ഡി​ക്ക​ലും എ​ൻ​ജി​നീ​യ​റി​ങ്ങു​മൊ​ക്കെ പ​ഠി​ക്കാ​ൻ പോ​യ​പ്പോ​ൾ കാ​ല​ടി​യി​ലേ​ക്കാ​ണ് അ​പ​ർ​ണ പോ​കു​ന്ന​ത്. ശ്രീ​ശ​ങ്ക​ര യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഭ​ര​ത​നാ​ട്യ​ത്തി​ൽ ബി​എ. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.. ഇ​പ്പോ​ൾ പി​എ​ച്ച്ഡി ചെ​യ്യു​ന്നു.

അ​മ്മ​യു​ടെ  ല​​ഹ​രി
അ​ച്ഛ​നും അ​മ്മ​യും ത​ന്നെ​യാ​ണ് ക​ലാ​ലോ​ക​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​ത്. ക​ലാ​മ​ണ്ഡ​ലം ജ​യ ടീ​ച്ച​റാ​ണ് ആ​ദ്യ ഗു​രു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് കൂ​ടി​യാ​യ ആ​ന​ന്ദ് ശ​ങ്ക​ർ, ആ​ർ​എ​ൽ​വി ആ​ന​ന്ദ്.. ഇ​വ​രൊ​ക്കെ നൃ​ത്തം പ​ഠി​പ്പി​ച്ചി​ച്ചു​ണ്ട്. നൃ​ത്ത​ത്തി​നും സം​ഗീ​ത​ത്തി​ലും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട് അ​പ​ർ​ണ. ഏ​തി​നോ​ടാ​ണ് ഇ​ഷ്ട​ക്കൂ​ടു​ത​ലെ​ന്നു ചോ​ദി​ച്ചാ​ൽ… അ​തി​നൊ​രു ഉ​ത്ത​ര​മി​ല്ലെ​ന്നു അ​പ​ർ​ണ പ​റ​യും. അ​ർ​ദ്ധ​നാ​രീ​ശ്വ​ര സ​ങ്ക​ൽ​പം പോ​ലെ​യാ​ണ് നൃ​ത്ത​വും സം​ഗീ​ത​വു​മെ​നി​ക്ക്. 18 വ​ർ​ഷ​മാ​യി സം​ഗീ​തം പ​ഠി​ക്കു​ന്നു​ണ്ട്. 25 വേ​ദി​യി​ൽ ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഗീ​ത​ത്തി​ൽ കു​റേ ഗു​രു​ക്ക​ൻ​മാ​രു​ണ്ട്. ക​ലാ​മ​ണ്ഡ​ലം രേ​ണു​ക, ഗു​രു​വാ​യൂ​ർ വെ​ങ്കി​ടേ​ശ്വ​ര​ൻ, വ​യ​ലാ​ർ രാ​ജേ​ന്ദ്ര​ൻ. വി.​ആ​ർ. ദി​ലീ​പ് കു​മാ​ർ, മാ​വേ​ലി​ക്ക​ര സു​ബ്ര​ഹ്ണ്യ​ൻ, ഹൈ​ദ​രാ​ബാ​ദി​ൽ പോ​യ​പ്പോ​ൾ ഹൈ​ദാ​രാ​ബാ​ദ് സി​സ്റ്റേ​ഴ്സി​നു കീ​ഴി​ലും സം​ഗീ​തം അ​ഭ്യ​സി​ച്ചു.
വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കു​ന്ന​ത്. അ​വി​ടെ ഒ​രു അ​ക്കാ​ഡ​മി​യൊ​ക്കെ ന​ട​ത്തി​യി​രു​ന്നു. നാ​ട്ടി​ൽ ല​യ​ഹ​രി എ​ന്നൊ​രു ഡാ​ൻ​സ് അ​ക്കാ​ഡ​മി​യു​ണ്ട്. ഇ​പ്പോ​ൾ അ​മ്മ​യാ​ണ് അ​തൊ​ക്കെ നോ​ക്കു​ന്ന​ത്. നൃ​ത്ത​ത്തി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ചെ​യ്യു​ന്ന പ​തി​വു​ണ്ട്. പാ​ടി പെ​ർ​ഫോം ചെ​യ്യു​ന്ന​ത് ഇ​നി​യും പ​രി​ശീ​ലി​ക്ക​ണം.. ചെ​യ്യ​ണ​മെ​ന്നു​ണ്ട്. പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും ചി​ട്ട​പ്പെ​ടു​ത്താ​നി​പ്പോ​ൾ നേ​ര​മി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. ന​ർ​ത്ത​ക​ർ​ക്ക് വേ​ണ്ടി പാ​ടാ​ൻ പോ​കു​ന്നു​ണ്ട്, ഇ​ട​യ്ക്കി​ടെ പെ​ർ​ഫോ​മ​ൻ​സു​ക​ളു​ണ്ട്.. ഇ​തി​നി​ട​യി​ൽ വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ. പ​ക്ഷേ നൃ​ത്ത​സ്വ​പ്ന​ങ്ങ​ൾ സ​ഫ​ല​മാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നു ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ന​ർ​ത്ത​കി പ​റ​യു​ന്നു. കു​ടും​ബ​ത്തി​നൊ​പ്പം ഉ​ഡു​പ്പി​യി​ലാ​ണ് താ​മ​സം. മ​ണി​പ്പാ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഗ​സ്റ്റ് ഫാ​ക്വ​ൽ​റ്റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നൊ​പ്പം ഉ​ഡു​പ്പി​യി​ൽ ഒ​രു ഡാ​ൻ​സ് സ്കൂ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​ക​ളു​മു​ണ്ട്.
പി​ന്തു​ണ​യേ​കി
കു​ടും​ബ​വും
കേ​ര​ള​ത്തി​ലും പു​റ​ത്തു​മാ​യി എ​ഴു​നൂ​റോ​ളം വേ​ദി​ക​ളി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ട​യ്ക്ക് മ​ക​ളു​ണ്ടാ​യ​പ്പോ​ൾ മാ​ത്രം ചെ​റി​യൊ​രു ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്നു.. മ​ക​ൾ ഭ​ക്തി ഹി​ര​ൺ​മ​യി​ക്കി​പ്പോ​ൾ മൂ​ന്നു വ​യ​സാ​യി. ഇ​നി നൃ​ത്ത​ത്തി​ൽ സ​ജീ​വ​മാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ന​ർ​ത്ത​കി. ക​ല​യെ സ്നേ​ഹി​ക്കു​ന്ന​യാ​ളാ​ണ് ഭ​ർ​ത്താ​വ് ഡോ. ​ന​ന്ദ കി​ഷോ​ർ അ​യ്യ​ങ്കാ​ർ. ഇ​തു ത​ന്നെ​യാ​ണ് ത​ന്‍റെ വ​ലി​യ ഭാ​ഗ്യം. അ​ദ്ദേ​ഹം ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് വീ​ണ്ടും നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​കാ​ൻ കാ​ര​ണം. എ​ന്‍റെ നൃ​ത്ത​ത്തെ​യും സം​ഗീ​ത​ത്തെ​യു​മൊ​ക്കെ വി​മ​ർ​ശി​ക്കു​ന്ന​തും അ​ദ്ദേ​ഹ​മാ​ണ്. ന​ല്ലൊ​രു ക​ലാ​സ്വ​ദ​ക​നാ​ണ് കി​ഷോ​ർ. ഈ​ശ്വ​ര​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണ് നൃ​ത്ത​ത്തി​ലൂ​ടെ​യും സം​ഗീ​ത​ത്തി​ലൂ​ടെ​യും ല​ഭി​ച്ചി​രി​ക്കു​ന്ന​ത്… അ​തി​ല്ലാ​താ​ക്കി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. മ​ണി​പ്പാ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പൊ​ളി​റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ധ്യാ​പ​ക​നാ​ണ്. മ​ക​ൾ​ക്കും നൃ​ത്ത​ത്തോ​ട് ഇ​ഷ്ട​മു​ണ്ട്… ഞാ​ൻ പ്രാ​ക്റ്റീ​സ് ചെ​യ്യു​മ്പോ​ൾ അ​വ​ളു​ടെ കൂ​ടെ ചു​വ​ടു​വെ​യ്ക്കു​ന്നു​ണ്ട്. അ​വ​ളി​ലും നൃ​ത്ത​വും സം​ഗീ​ത​വു​മൊ​ക്കെ​യു​ണ്ടാ​ക​ണ​മെ​ന്നു ത​ന്നെ​യാ​ണ് പ്രാ​ർ​ത്ഥ​ന​യെ​ന്നു പ​റ​ഞ്ഞു അ​പ​ർ​ണ വീ​ണ്ടും നൃ​ത്ത​ലോ​ക​ത്തി​ലേ​ക്ക്.