FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
Business

വാ​ട്ട്സ് ആ​പ്പ് സ്റ്റാ​റ്റ​സ്: അ​ക്ഷ​ര​ങ്ങ​ൾ ചി​ത്ര​ങ്ങ​ൾ​ക്ക് വ​ഴി​മാ​റി

Saturday, Feb 25, 2017,11:44 IST By സ്വന്തം ലേഖകൻ A A A

ഉ​പ​യോ​ക്താ​ക്ക​ളെ വെ​ട്ടി​ലാ​ക്കി പു​തി​യ ഫീ​ച്ച​റെ​ത്തി. ഇ​ന്ന​ലെ മു​ത​ൽ സ്റ്റാ​റ്റ​സ് ഫീ​ച്ച​റി​ൽ വ​ൻ മാ​റ്റ​മാ​ണ് വാ​ട്സാ​പ്പ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ്നാ​പ്ചാ​റ്റി​ന് സ​മാ​ന​മാ​യ സ്റ്റാ​റ്റ​സ് ഫീ​ച്ച​റാ​ണ് വാ​ട്സാ​പ്പി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. പു​തി​യ സ്റ്റാ​റ്റ​സ് ഫീ​ച്ച​റി​നെ കു​റി​ച്ച് ദി​വ​സ​ങ്ങ​ള്‍ക്ക് മു​ന്‍പെ വാ​ട്‌​സാ​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ല്‍ കു​റി​പ്പ് വ​ന്നി​രു​ന്നു. ഇ​നി മു​ത​ല്‍ സ്റ്റാ​റ്റ​സ് ആ​യി ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ ഉ​പ​യോ​ഗി​ക്കാം. ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും എ​ഡി​റ്റ് ചെ​യ്യാ​നും സാ​ധി​ക്കും. അ​തേ​സ​മ​യം, വാ​ട്‌​സാ​പ്പ് സ്റ്റാ​റ്റ​സി​ല്‍ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും താ​ല്‍കാ​ലി​ക​മാ​യി മാ​ത്ര​മേ പോ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ. 24 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ മ​ള്‍ട്ടി​മീ​ഡി​യ സ്റ്റാ​റ്റ​സ് അ​പ്ര​ത്യ​ക്ഷ​മാ​കും.
സ്റ്റാ​റ്റ​സി​നും എ​ന്‍ഡ് ടു ​എ​ന്‍ഡ് എ​ന്‍ക്രി​പ്റ്റ​ഡ് സു​ര​ക്ഷ ഉ​ണ്ടാ​യി​രി​ക്കും. എ​ന്നാ​ൽ ഈ ​പു​തി​യ രൂ​പ​മാ​റ്റം പ​ല ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും ദ​ഹി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. ചാ​റ്റി​ങ്ങും ഫ​യ​ല്‍ഷെ​യ​റി​ങ്ങും മാ​ത്ര​മാ​യി​രു​ന്നു ഇ​ത്ര​യും കാ​ലം വാ​ട്ട്‌​സ്ആ​പ്പ് എ​ങ്ക​ൽ ഇ​നി​മു​ത​ൽ ഒ​രു സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് വാ​ട്ട്‌​സ്ആ​പ്പ് ത​യാ​റെ​ടു​ക്കു​ന്ന​ത് എ​ന്ന് വ്യ​ക്തം.

വാ​ട്ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ്
ഇ​ത്ര​യും കാ​ലം വാ​ട്ട്‌​സ്ആ​പ്പി​ല്‍ സ്റ്റാ​റ്റ​സാ​യി ടെ​ക്സ്റ്റ് ന​ല്‍കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ അ​പ്‌​ഡേ​റ്റോ​ടു കൂ​ടെ അ​ത് ച​രി​ത്ര​മാ​യി. ഇ​നി​മു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സാ​യി ചി​ത്ര​മോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ​യോ മാ​ത്ര​മേ ന​ല്‍കാ​ന്‍ ക​ഴി​യൂ. ഇ​താ​ണ് വാ​ട്ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ് എ​ന്ന പു​തി​യ ഫീ​ച്ച​ര്‍. കൂ​ടാ​തെ പ​ഴ​യ​തു​പോ​ലെ മെ​നു​വി​ല​ല്ല, പ്ര​ധാ​ന സ്‌​ക്രീ​നി​ലാ​ണ് സ്റ്റാ​റ്റ​സ് സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്‍പു​ണ്ടാ​യി​രു​ന്ന കോ​ണ്ടാ​ക്റ്റ്‌​സ് ടാ​ബ് ഒ​ഴി​വാ​ക്കി അ​വി​ടെ​യാ​ണ് സ്റ്റാ​റ്റ​സി​ന് സ്ഥാ​നം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. മു​ൻ​പ് നി​ങ്ങ​ൾ സ്റ്റാ​റ്റ​സി​ൽ കു​റി​ച്ച മി​ക​ച്ച വാ​ക്കു​ക​ളും വാ​ച​ക​ങ്ങ​ളും അ​പ്ര​ത്യ​ക്ഷ​മാ​കും.

സ്വ​കാ​ര്യ​ത
ഉ​പ​യോ​ക്താ​ക്ക​ള്‍ സ്റ്റാ​റ്റ​സാ​യി ചി​ത്ര​മോ വീ​ഡി​യോ​യോ ഇ​ട്ടാ​ല്‍ അ​ത് ഉ​ട​ന്‍ ത​ന്നെ ഫോ​ണി​ലെ മു​ഴു​വ​ന്‍ കോ​ണ്ടാ​ക്റ്റു​ക​ളി​ലേ​ക്കും നോ​ട്ടി​ഫി​ക്കേ​ഷ​നാ​യി പോ​കും. എ​ന്നാ​ല്‍ ആ​രൊ​ക്കെ സ്റ്റാ​റ്റ​സ് കാ​ണ​ണം എ​ന്ന് ഉ​പ​യോ​ക്താ​വി​ന് തീ​രു​മാ​നി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. എ​ന്‍ഡ്ടു​എ​ന്‍ഡ് എ​ന്‍ക്രി​പ്ഷ​ന്‍ സ്റ്റാ​റ്റ​സി​നും ല​ഭ്യ​മാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷ ഉ​റ​പ്പു ത​രു​ന്നു എ​ന്നാ​ണ് വാ​ട്ട്‌​സ്ആ​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
എ​ങ്ങ​നെ സ്റ്റാ​റ്റ​സ് ഉ​പ​യോ​ഗി​ക്കാം?
വാ​ട്ട്‌​സ്ആ​പ്പ് തു​റ​ന്ന ശേ​ഷം പ്ര​ധാ​ന​സ്‌​ക്രീ​നി​ല്‍ കാ​ണു​ന്ന സ്റ്റാ​റ്റ​സ് എ​ന്ന ടാ​ബ് തു​റ​ന്നാ​ല്‍ മ​റ്റു​ള്ള​വ​രു​ടെ സ്റ്റാ​റ്റ​സു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യും. പു​തി​യ സ്റ്റാ​റ്റ​സ് ഇ​ടാ​നാ​യി മു​ക​ളി​ല്‍ കാ​ണു​ന്ന മൈ ​സ്റ്റാ​റ്റ​സ് എ​ന്ന ഓ​പ്ഷ​നാ​ണ് എ​ടു​ക്കേ​ണ്ട​ത്. സ്റ്റാ​റ്റ​സ് ചേ​ര്‍ത്ത് 24 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ ഇ​ത് സ്വ​യം നീ​ക്കം ചെ​യ്യ​പ്പെ​ടും. ഉ​പ​യോ​ക്താ​വി​ന് സ്വ​യം നീ​ക്കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ സ്റ്റാ​റ്റ​സി​ന് റി​പ്ലേ ഓ​പ്ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ക​മ​ന്‍റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാം
സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വാ​ട്ട്‌​സ്ആ​പ്പ് ത​ന്നെ ന​ല്‍കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് വേ​ണ്ട വി​ധം ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ സ്വ​കാ​ര്യ​ത സു​ര​ക്ഷി​ത​മാ​വി​ല്ല. സ്വ​കാ​ര്യ​താ സം​ര​ക്ഷ​ണ​ത്തി​നാ​യി മൂ​ന്ന് ഓ​പ്ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ണ്ടാ​ക്റ്റു​ക​ള്‍ക്ക് മാ​ത്രം (My Contacts)

ഇ​താ​ണ് നി​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്വ​കാ​ര്യ​താ ഓ​പ്ഷ​ന്‍ എ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സ് ഫോ​ണി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള എ​ല്ലാ കോ​ണ്ടാ​ക്റ്റു​ക​ള്‍ക്കും കാ​ണാ​ന്‍ ക​ഴി​യും.
ചി​ല​രെ ഒ​ഴി​വാ​ക്കാം

(My Contacts Except)
ചി​ല​രെ മാ​ത്രം ഒ​ഴി​വാ​ക്കി ബാ​ക്കി​യെ​ല്ലാ കോ​ണ്ടാ​ക്റ്റു​ക​ള്‍ക്കും സ്റ്റാ​റ്റ​സ് കാ​ണു​ന്ന ത​ര​ത്തി​ല്‍ ക്ര​മീ​ക​രി​ക്കാ​നാ​യി ഈ ​ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാം.
വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി മാ​ത്രം (Only Share with)
ഒ​രു പ്ര​ത്യേ​ക വ്യ​ക്തി​യെ അ​ല്ലെ​ങ്കി​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്തി​ക​ളെ മാ​ത്ര​മാ​ണ് സ്റ്റാ​റ്റ​സ് കാ​ണി​ക്കേ​ണ്ട​ത് എ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​താ​ണ് ഈ ​ഓ​പ്ഷ​ന്‍.