FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
Crime

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി

Tuesday, Feb 28, 2017,12:42 IST By സ്വന്തം ലേഖകൻ A A A

പേരാവൂര്‍: കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയിലായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പള്ളിയിലും പരിസര പ്രദേശത്തും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനെജരുമായ ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയെ(48) സംഭവവുമായി ബന്ധപ്പെട്ടു ഇന്നലെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്. അങ്കമാലിയില്‍ നിന്ന് പിടിയിലായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് വൈദികനെതിരെ കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് ചുമത്തിയതോടെ വിചാരണകഴിയുംവരെ ജാമ്യം ലഭിക്കില്ലെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നല്‍കി കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമമുണ്ടായി. കുട്ടിയുടെ പ്രസവം നടന്ന വിവരം മറച്ചുവച്ച ആശുപത്രിക്കെതിരെയും കുറ്റകൃത്യം മറച്ചുവച്ചവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.