FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

എച്ച്1 ബി വിസ നല്‍കുന്നത് അമെരിക്ക നിര്‍ത്തിവച്ചു; ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടി

Saturday, Mar 4, 2017,13:43 IST By സ്വന്തം ലേഖകൻ A A A

വാഷിങ്ടണ്‍: കുടിയേറ്റ പരിഷ്‌കാരങ്ങളുടെ ഭാഗമായി എച്ച്1 ബി വിസ നല്‍കുന്നത് അമെരിക്ക തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്കാണ് വിലക്ക്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റേതാണ് നടപടി. ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് തീരുമാനം. എച്ച്1ബി വിസയില്‍ അമെരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഐടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവ വ്യാപകമായി എച്ച്1ബി വിസ ഉപയോഗിക്കുന്നു. മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ അമെരക്കന്‍ വമ്പന്‍മാരും എച്ച്1 ബി വിസ ഉപയോഗിച്ച് തെഴിലാളികളെ നിയമിക്കാറുണ്ട്.

എച്ച്1ബി വിസയില്‍ നിയന്ത്രണം കൊണ്ടുവരുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു. വിസ ലഭിക്കാന്‍ മിനിമം ശമ്പളം ഇരട്ടിയാക്കണമെന്ന ശുപാര്‍ശകളാണ് നിയമഭേദഗതിക്കുള്ള ബില്ലില്‍ ഉള്ളത്. എച്ച്1ബി വിസയുടമകള്‍ക്കുള്ള മിനിമം വേതനം 1,30,000 ഡോളര്‍ ആക്കി ഉയര്‍ത്താണ് തീരുമാനം.