FLASH NEWS
Breaking News
'അമ്മ' എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച
Cinema

ഞാനുണ്ടാകും നല്ല സിനിമകളുടെ ഭാഗമായി വിനീത കോശി

Sunday, Mar 5, 2017,5:00 IST By ടി.​എ​സ്. നൗ​ഫി​യ A A A

ആ​ന​ന്ദ​ത്തി​ലെ ലൗ​ലി മി​സ്, എ​ബി​യി​ലെ ക്ലാ​ര… പി​ന്നെ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി യൂ​ട്യൂ​ബി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മൗ​നം സൊ​ല്ലും വാ​ർ​ത്തൈ​ഗ​ൾ എ​ന്ന പാ​ട്ടി​ലെ നാ​യി​ക… മ​ല​യാ​ളി​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു ഈ ​പു​തു​അ​ഭി​നേ​ത്രി​യെ. വി​നീ​ത കോ​ശി.. എ​ന്നാ​ണ് യ​ഥാ​ർ​ഥ​പേ​രെ​ങ്കി​ലും ആ​ന​ന്ദം സി​നി​മ​യി​ലെ ടീ​ച്ച​ർ എ​ന്നു പ​റ​ഞ്ഞാ​ലേ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​കും. അ​വി​ചാ​രി​ച​മാ​യി അ​രി​കി​ലെ​ത്തി​യ സി​നി​മാ​ഭാ​ഗ്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചാ​ൽ ടീ​ച്ച​ർ ന​ല്ലൊ​രു ചി​രി സ​മ്മാ​നി​ക്കും. എ​ന്നി​ട്ട് പ​റ​യും ഈ ​നി​മി​ഷ​വും ആ​ന​ന്ദ​ത്തി​ലാ​ണെ​ന്ന്. സി​നി​മ​യും ആ​ൽ​ബ​വും ന​ൽ​കി​യ താ​ര​പ​ദ​വി​യി​ൽ സ​ന്തോ​ഷം മാ​ത്ര​മെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്.
ആ​ന​ന്ദം സി​നി​മ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഒ​രു ദി​വ​സം മു​ന്‍പ് മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​ന്‍ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ വി​ളി​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് ആ ​സ​മ​യ​ത്ത് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. മു​ന്‍പ് ചി​ല ഡ​ബ്‌​സ്മാ​ഷ് വീ​ഡി​യോ​ക​ളൊ​ക്കെ താ​ന്‍ യൂ​ട്യൂ​ബി​ല്‍ അ​പ് ലോ​ഡ് ചെ​യ്തി​രു​ന്നു. അ​ത് ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ടി​ട്ടാ​ണ് വി​നീ​ത് വി​ളി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം നി​ർ​മി​ക്കു​ന്ന സി​നി​മ​യി​ല്‍ ഒ​രു ടീ​ച്ച​റി​ന്‍റെ വേ​ഷം ഉ​ണ്ടെ​ന്നും അ​ഭി​ന​യി​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ണ്ടോ എ​ന്നും ചോ​ദി​ച്ചാ​യി​രു​ന്നു വി​ളി. ത​യാ​റാ​ണെ​ങ്കി​ല്‍ നാ​ളെ ത​ന്നെ ഷൂ​ട്ടി​ങി​നു എ​ത്തേ​ണ്ടി വ​രു​മെ​ന്നും പ​റ​ഞ്ഞു. ആ ​സ​മ​യ​ത്ത് ഭ​ര്‍ത്താ​വി​നൊ​പ്പം സിം​ഗ​പ്പൂ​രി​ലാ​യി​രു​ന്നു. ക​ഥ കേ​ട്ട​പ്പോ​ള്‍ ഒ​രു​പാ​ട് ര​സ​ക​ര​മാ​യി തോ​ന്നി. ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നോ ആ​ലോ​ചി​ക്കാ​നോ പോ​ലും സ​മ​യ​മി​ല്ലാ​യി​രു​ന്നു. പ​ക്ഷേ പെ​ട്ടെ​ന്ന് എ​ങ്ങ​നെ​യെ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചു. ഒ​ടു​വി​ൽ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ചി​ത്രം… മോ​ശ​മാ​കി​ല്ല​ല്ലോ. വി​നീ​ത് ചി​ത്ര​മാ​ണെ​ന്ന​തു ത​ന്നെ​യാ​ണ് വീ​ട്ടു​കാ​രു​ടെ പു​ർ​ണ പി​ന്തു​ണ​യ്ക്കും കാ​ര​ണ​മെ​ന്നു വി​നീ​ത പ​റ​യു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ എ​ന്‍റെ വീ​ട്ടു​കാ​രും കു​ടും​ബ​ക്കാ​രു​മൊ​ന്നും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സ​മ്മ​തി​ക്കേ​ണ്ട​ത​ല്ല. എ​ന്നാ​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും സ​മ്മ​തം നൽകിയത്.
യു​ട്യൂ​ബി​ൽ വി​ഡി​യൊ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. എ​ന്തെ​ങ്കി​ലു​മൊ​ക്കെ അ​ഭി​ന​യി​ച്ചും ഡ​ബ്സ്മാ​ഷു​മൊ​ക്കെ ചെ​യ്തു പോ​സ്റ്റ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് ന​ല്ല റ​സ്പോ​ൺ​സു​ണ്ടാ​യി​രു​ന്നു. അ​താ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തും. ഇ​ത​ല്ലാ​തെ സി​നി​മ​യു​മാ​യോ അ​ഭി​ന​യ​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. എ​ന്നെ​ങ്കി​ലും സി​നി​മ‍യി​ൽ അ​ഭി​ന​യി​ക്കാ​നാ​കു​മെ​ന്നു ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നൊ​ക്കെ സ്വ​പ്നം ക​ണ്ടി​രു​ന്നു. പ​പ്പ​യാ​ണ് ആ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ. സി​നി​മ പ​ഠി​പ്പി​ക്കാ​ൻ അ​യ​ക്കാ​മെ​ന്നു പ​പ്പ പ​റ​യു​മാ​യി​രു​ന്നു. ഒ​ടു​വി​ൽ സി​നി​മ​യെ ഞാ​ൻ ഇ​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​കാ​രു കാ​ലു​മാ​റി. പി​ന്നെ അ​തൊ​ക്കെ മ​ന​സി​ൽ നി​ന്ന​ക​ന്നു.
സ്കൂ​ളി​ലും കോ​ളെ​ജി​ലു​മൊ​ക്കെ സ്കി​റ്റൊ​ക്കെ ചെ​യ്ത പ​രി​ച​യ​മു​ണ്ട്. ആ​ന​ന്ദ​ത്ത​ത്തി​ലേ​ക്കെ​ത്തു​മ്പോ​ൾ സം​വി​ധാ​യ​ക​ൻ ഗ​ണേ​ഷ് പ​റ​ഞ്ഞ​തു സാ​ധ​ര​ണ ടീ​ച്ച​ർ​മാ​രെ പോ​ലെ ഗൗ​ര​വ​മൊ​ന്നും ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ട. കു​ട്ടി​ക​ളോ​ട് ക​ളി​ച്ചും ചി​രി​ച്ചും പെ​രു​മാ​റു​ന്ന അ​ധ്യാ​പി​ക​യാ​യാ​ൽ മ​തി​യെ​ന്നാ​ണ്. ലൊ​ക്കേ​ഷ​നി​ൽ എ​ല്ലാ​വ​രും പ​ര​സ്പ​രം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് വി​ളി​ച്ച​ത്. വ​ള​രെ അ​ടി​പൊ​ളി​യാ​യി​രു​ന്നു ആ​ന​ന്ദം. ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ കേ​ട്ട​പ്പോ​ൾ ത​ന്നെ ഇ​ഷ്ട​മാ​യി. ഉ​ട​ൻ അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തം മൂ​ളി​യെ​ന്നും വി​നീ​ത.

ആ​ന​ന്ദ​ത്തി​ലെ ടീ​ച്ച​ർ പി​ന്നെ എ​ബി​യു​ടെ അ​മ്മ

 

ആ​ന​ന്ദ​ത്തി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്ന​ത് സിം​ഗ​പൂ​രി​ൽ നി​ന്നാ​ണ്. ഭ​ർ​ത്താ​വി​നൊ​പ്പം സിം​ഗൂ​പ​രി​ലാ​യി​രു​ന്നു താ​മ​സം. ഇ​പ്പോ​ൾ സി​നി​മ​യൊ​ക്കെ​യാ​യി നാ​ട്ടി​ലു​ണ്ട്. അ​വി​ടെ പീ​ഡി​യാ​ട്രി​ക് കൗ​ൺ​സി​ല​റാ​യി​രു​ന്നു. ജോ​ലി​യൊ​ക്കെ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന നേ​ര​ത്താ​ണ് സി​നി​മ​യി​ൽ നി​ന്ന് ഓ​ഫ​ർ വ​രു​ന്ന​ത്. ആ​ദ്യ​സി​നി​മ ചെ​യ്ത ശേ​ഷം വീ​ണ്ടു​മൊ​രു അ​വ​സ​രം വ​ന്ന​തോ​ടെ​യാ​ണ് ടെ​ൻ​ഷ​ൻ തോ​ന്നി​യ​ത്. എ​ബി​യി​ൽ ഒ​രു വേ​ഷ​മു​ണ്ടെ​ന്നു പ​റ​ഞ്ഞു ഒ​രു കോ​ൾ വ​ന്നു. പ​ക്ഷേ അ​മ്മ വേ​ഷ​മാ​ണെ​ന്നൊ​ക്കെ കേ​ട്ട​തോ​ടെ ടെ​ൻ​ഷ​നാ​യി. വി​നീ​തി​ന്‍റെ അ​മ്മ വേ​ഷ​മൊ​ക്കെ ചെ​യ്യാ​നു​ള്ള പ​ക്വ​ത​യൊ​ന്നും ഇ​ല്ലെ​ന്നു പ​റ​ഞ്ഞു ഒ​ഴി​വാ​ക്കി. ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് മു​ര​ളി വി​ളി​ക്കു​ന്നു. അ​ദ്ദേ​ഹം ക​ഥ​യൊ​ക്കെ ന​ന്നാ​യി പ​റ​ഞ്ഞു ത​ന്നു. പ​ക്ഷേ ആ​ദ്യം നോ ​പ​റ​ഞ്ഞു. നോ ​പ​റ​യു​ന്ന​തി​ന്‍റെ കാ​ര​ണ​മ​റി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ടെ​ൻ​ഷ​ന​ടി​ക്കേ​ണ്ടെ​ന്നാ​ണ്. ആ ​വേ​ഷം ചെ​യ്യാ​നാ​കു​മെ​ന്നു പ​റ​ഞ്ഞു ആ​ത്മ​വി​ശ്വാ​സം ന​ൽ​കി.
എ​ബി​യി​ൽ വി​നീ​തി​ന്‍റെ അ​മ്മ ക്ലാ​ര​യു​ടെ വേ​ഷ​മാ​ണ്. വി​നീ​തു​മാ​യി കോം​പി​നേ​ഷ​ൻ സീ​നു​ക​ളി​ല്ല. എ​ബി​യു​ടെ ബാ​ല്യ​കാ​ല​ത്താ​ണ് ഞാ​നു​ള്ള​ത്. ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലും വ​ലി​യ വേ​ഷ​മൊ​ന്നും അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തു ഭാ​ഗ്യ​മാ​ണെ​ന്നു ക​രു​തു​ന്നു. ര​ണ്ടു ചി​ത്ര​ങ്ങ​ളും വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്. ആ​ന​ന്ദം സൗ​ഹൃ​ദ​ങ്ങ​ളു​ടെ കൂ​ടാ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ബി​യു​ടെ ലൊ​ക്കേ​ഷ​ൻ ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സ്റ്റൈ​ലി​ലാ​യി​രു​ന്നു. അ​മ്മ റോ​ൾ ചെ​യ്ത​തു കൊ​ണ്ടു ഇ​നി ടൈ​പ്പ് ചെ​യ്യ​പ്പെ​ട്ടു പോ​കു​മോ​യെ​ന്നു ചെ​റി​യൊ​രു സം​ശ​യ​മു​ണ്ട്. എ​ന്നാ​ൽ അ​തൊ​ക്കെ ശ്ര​ദ്ധി​ക്കു​മെ​ന്നു വി​നീ​ത പ​റ​യു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ത​മി​ഴ് ആ​ൽ​ബം ചെ​യ്യു​ന്ന​ത്. വ​ള​രെ വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​ആ​ൽ​ബം. യു​ട്യൂ​ബി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ആ ​പാ​ട്ട് ക​ണ്ട​ത്.
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ജോ​സ് ജോ​ജോ​യാ​ണ് ഭ​ർ​ത്താ​വ്. സിം​ഗ​പൂ​രി​ൽ എ​ൻ​ജി​നീ​യ​റാ​ണ് അ​ദ്ദേ​ഹം. വ​ലി​യ പി​ന്തു​ണ​യാ​ണ് അ​ദ്ദേ​ഹം. എ​ന്‍റെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് ഒ​ന്നും മോ​ശ​മാ​യി അ​ദ്ദേ​ഹം പ​റ​യി​ല്ല. വി​മ​ർ​ശി​ക്കു​ന്ന​ത് കൂ​ട്ടു​കാ​രാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്കും എ​ന്‍റെ വീ​ട്ടു​കാ​ർ​ക്കു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന​ത് ഇ​ഷ്ട​മാ​ണി​പ്പോ​ൾ. ചി​ത്ര​മി​റ​ങ്ങി​യ​പ്പോ​ൾ അ​വ​ർ​ക്ക് വ​ലി​യ ആ​വേ​ശ​മാ​യി​രു​ന്നു. കോ​ശി യോ​ഹ​ന്നാ​നാ​ണ് അ​ച്ഛ​ൻ. ലീ​ല​യാ​ണ് അ​മ്മ. ഒ​രു സ​ഹോ​ദ​ര​നു​ണ്ട്, വി​നീ​ത്. നെ​ത​ർ​ലാ​ന്‍റി​ലാ​ണ്. കു​ടും​ബ​ത്തി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ച സി​നി​മ കാ​ണാ​ത്തൊ​രാ​ൾ ചേ​ട്ട​നാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു വി​നീ​ത ചി​രി​ക്കു​ന്നു. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ണം. ആ​സ്വ​ദി​ച്ച് ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ഗ്ര​ഹ​മെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു വി​നീ​ത കോ​ശി വ​ർ​ത്ത​മാ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു.