FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
India

ഇ​ന്ത്യ സന്ദർശിക്കുന്ന പൗ​ര​ന്മാ​ര്‍ക്ക് അമെരിക്കയുടെ മുന്നറിപ്പ്

Wednesday, Mar 8, 2017,11:39 IST By സ്വന്തം ലേഖകൻ A A A

വാ​ഷിം​ഗ്ട​ണ്‍: തീ​വ്ര​വാ​ദ സാ​ന്നി​ധ്യ​മു​ള്ള രാ​ഷ്‌​ട്ര​ങ്ങ​ളി​ലേ​യ്ക്ക് സ​ഞ്ച​രി​ക്കു​ന്ന പൗ​ര​ന്മാ​ര്‍ക്ക് യു​എ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നി രാ​ഷ്‌​ട്ര​ങ്ങ​ളി​ലേ​യ്ക്ക് സ​ഞ്ച​രി​ക്കു​ന്ന യു​എ​സ് പൗ​ര​ന്മാ​ര്‍ക്കാ​ണ് മു​ന്ന​റി​യി​പ്പ്. സൗ​ത്ത് ഏ​ഷ്യ​യി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നും യു​എ​സ് പൗ​ര​ന്മാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ചാ​ണ് അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. പാ​കി​സ്താ​നി​ല്‍ സ​ജീ​വ​മാ​യ പ​ല ഭീ​ക​ര സം​ഘ​ട​ന​ക​ളും അ​മെ​രി​ക്ക​ന്‍ പൗ​ര​ന്മാ​രെ ആ​ക്ര​മി​യ്ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നും യു​എ​സ് മു​ന്ന​റി​യി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വും മു​ന്ന​റി​യി​പ്പി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നി​ലെ സൂ​ഫി ദ​ർ​ഗ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 90 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​റ് മു​സ്ലിം രാ​ഷ്ട്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പൗ​ര​ന്മാ​ര്‍ക്ക് വി​സാ വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് അ​മെ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മെ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍ക്കു​ള്ള മു​ന്ന​റി​യി​പ്പും പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലും ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ സ്വാ​ധീ​ന​മു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും സ്ഥാ​പ​ന​ങ്ങ​ള്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍ ആ​ക്ര​മി​ക്കു​ന്നു​വെ​ന്നും അ​മെ​രി​ക്ക പു​റ​ത്തി​റ​ക്കി​യ അ​ടി​ന്ത​ര സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്.