FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
kerala

കമലാ സുരയ്യ അവാര്‍ഡ് കെ.ആര്‍. മീരയ്ക്ക്

Wednesday, Mar 8, 2017,14:27 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യസേവനം, മാധ്യമം, സാഹിത്യം, കല, ആരോഗ്യം, ഭരണം, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
കമലാ സുരയ്യ അവാര്‍ഡ്- കെ.ആര്‍. മീര (സാഹിത്യം),
അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ഷീബ അമീര്‍ (സാമൂഹ്യ സേവനം), മൃണാളിനി സാരാ ഭായ് അവാര്‍ഡ്- കെ. എസ്. ക്ഷേമാവതി (കല), മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്- ഡോ. സൈറു ഫിലിപ്പ് (ആരോഗ്യം), ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ്- ഡോ. ഷേര്‍ളി വാസു (ശാസ്ത്രം), ആനി തയ്യില്‍ അവാര്‍ഡ്- ലീലാ മേനോന്‍ (മാധ്യമം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്- എം. പത്മിനി ടീച്ചര്‍ (വിദ്യാഭ്യാസം) എന്നിവര്‍ക്കാണു പുരസ്‌കാരങ്ങള്‍.