FLASH NEWS
Breaking News
ഐഎസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി സന്ദേശം
Health

ശ​​രീ​​ര ഭാ​​രം 120 കി​​ലോ കു​​റ​​ഞ്ഞു, പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​മാ​​ൻ

Wednesday, Mar 8, 2017,10:44 IST By സ്വന്തം ലേഖകൻ A A A

മും​​ബൈ: ലോ​​ക​​ത്തെ ഏ​​റ്റ​​വും ഭാ​​ര​​മു​​ള്ള വ​​നി​​ത​​യാ​​യ ഈ​​ജി​​പ്തു​​കാ​​രി ഇ​​മാ​​ന്‍ അ​​ഹ​​മ്മ​​ദി​​ന്‍റെ ശ​​രീ​​ര​​ഭാ​​രം 120 കി​​ലോ കു​​റ​​ഞ്ഞു. 500 കി​​ലോ​​യു​​ണ്ടാ​​യി​​രു​​ന്ന ഇ​​മാ​​ന്‍ അ​​ഹ​​മ്മ​​ദി​​ന്‍റെ ഭാ​​രം ഇ​​പ്പോ​​ള്‍ 380 കി​​ലോ​​യ്ക്ക​​ടു​​ത്താ​​യി​ട്ടു​ണ്ട്.
25 വ​​ര്‍ഷ​​മാ​​യി ഇ​​മാ​​ന് ഇ​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലാ​​യി​​രു​​ന്നു. ഇ​​പ്പോ​​ള്‍ അ​​വ​​ര്‍ക്ക് സ്വ​യം ഇ​​രി​​ക്കാ​​നും എ​​ഴു​​ന്നേ​​ല്‍ക്കാ​​നും സാ​​ധി​​ക്കും. വേ​​ഗ​​ത്തി​​ല്‍ മാ​​റ്റം സം​​ഭ​​വി​​ച്ച​​ത് അ​​തി​​ശ​​യ​​പ്പെ​​ടു​​ത്തി​​യെ​​ന്ന് മും​​ബൈ​​യി​​ലെ സെ​​യ്ഫി ആ​​ശു​​പ​​ത്രി ഡോ​​ക്റ്റ​​ര്‍ മു​​ഫ​​സ​​ല്‍ ല​​ക​​ഡാ​​വാ​​ല പ​​റ​​ഞ്ഞു. ദി​​വ​​സ​​വും ര​​ണ്ടു​​കി​​ലോ കു​​റ​​ച്ച് 25 ദി​​വ​​സം കൊ​​ണ്ട് 50 കി​​ലോ കു​​റ​​യ്ക്കാ​​നാ​​യി​​രു​​ന്നു ഡോ​​ക്റ്റ​​ര്‍മാ​​രു​​ടെ പ​​ദ്ധ​​തി. എ​​ന്നാ​​ല്‍, ഇ​​പ്പോ​​ള്‍ ത​​ന്നെ 100 കി​​ലോ​​യി​​ല​​ധി​​കം കു​​റ​​ഞ്ഞ​​തു പ്ര​​തീ​​ക്ഷ വ​​ര്‍ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ശ​​രീ​​ര​​ത്തി​​ല്‍ വ​​ള​​രെ അ​​ധി​​ക​​മു​​ണ്ടാ​​യി​​രു​​ന്ന ജ​​ല​​ത്തി​​ന്‍റെ അ​​ള​​വ് കു​​റ​​യ്ക്കാ​​നാ​​യി​​രു​​ന്നു ഡോ​​ക്റ്റ​​ര്‍മാ​​രു​​ടെ ശ്ര​​മം. ഫി​​സി​​യോ​​തെ​​റാ​​പ്പി​​യി​​ലൂ​​ടെ ശ​​രീ​​ര​​ത്തി​​ലെ വെ​​ള്ള​​ത്തി​​ന്‍റെ തോ​​തു കു​​റ​​ച്ചു. ഇ​​നി ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തും. അ​​തു​​മൂ​​ലം ഇ​​നി​​യും ഭാ​​രം കു​​റ​​യ്ക്കാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. ചി​​കി​​ല്‍സ​​യ്ക്കു വേ​​ണ്ടി ഈ​​ജി​​പ്തി​​ല്‍ നി​​ന്നു പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ലാ​​ണ് ഇ​​മാ​​ന്‍ അ​​ഹ​​മ്മ​​ദ് മും​​ബൈ​​യി​​ലെ​​ത്തി​​യ​​ത്.
മു​​ഴു​​വ​​ന്‍ ഭാ​​ര​​വും വി​​മാ​​ന​​ത്തി​​ല്‍ ഒ​​രു സ്ഥ​​ല​​ത്ത് കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ന്‍ പ്ര​​ത്യേ​​ക സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യാ​​യി​​രു​​ന്നു കൊ​​ണ്ടു​​വ​​ന്ന​​ത്.
മും​​ബൈ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ നി​​ന്ന് കാ​​ര്‍ഗോ ലി​​ഫ്റ്റ് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ആം​​ബു​​ല​​ന്‍സി​​ലേ​​ക്കും ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തു​​ന്ന ച​​ര്‍ണി റോ​​ഡി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും ഇ​​മാ​​നെ എ​​ത്തി​​ച്ച​​ത്.