FLASH NEWS
Breaking News
ആറ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
Editorial

സാ​മൂ​ഹ്യ​ബോ​ധ​മു​ള്ള സി​നി​മ​ക​ളു​ടെ കാ​ലം

Thursday, Mar 9, 2017,9:49 IST By സ്വന്തം ലേഖകൻ A A A

വാ​ണി​ജ്യ മൂ​ല്യ​ങ്ങ​ൾ​ക്ക് എ​വി​ടെ​യെ​ല്ലാം മു​ൻ​തൂ​ക്കം ല​ഭി​ക്കു​ന്നു​വോ,​ അ​വി​ടെ​യെ​ല്ലാം ജീ​വി​ത​ഗ​ന്ധി​യാ​യ ക​ല​യ്​​ക്കു ശോ​ഷ​ണം സം​ഭ​വി​ക്കാം. സി​നി​മ സാ​ങ്ക​ൽ​പ്പി​ക​ത​യു​ടെ മാ​ത്രം ആ​വി​ഷ്കാ​ര​മ​ല്ല,​ അ​തി​ൽ ജീ​വി​ത​ത്തി​ന്‍റെ ചു​ടു​നെ​ടു​വീ​ർ​പ്പു​ക​ളു​ണ്ടാ​ക​ണം. സ​മ​കാ​ല സ​മൂ​ഹ​ത്തി​ന്‍റെ വ്യ​ഥ​ക​ളും സ്വ​പ്​​ന​ങ്ങ​ളു​മു​ണ്ടാ​ക​ണം. കാ​ല​ത്തി​ന്‍റെ കൈ​യൊ​പ്പു​ള്ള ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യ്ക്ക് തി​രു​ത്തി​യെ​ഴു​ത്തി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​വ​യ്ക്കു മാ​ത്ര​മേ കേ​വ​ല വി​നോ​ദം എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് സി​നി​മ​യെ എ​ത്തി​ക്കാ​നാ​കൂ. ന​ല്ല സി​നി​മ​ക​ൾ ഉ​ണ്ടാ​കേ​ണ്ട​തും നി​ല​നി​ൽ​ക്കേ​ണ്ട​തും അ​നി​വാ​ര്യ​ത​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ലാ​കേ​ര​ളം അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ അ​തി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​വും മ​റ്റൊ​ന്ന​ല്ല.
ന​ല്ല സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​കാ​ത്ത​ത​ല്ല. അ​വ​യ്ക്കും അ​വ അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​കാ​ര​ന്മാ​ർ​ക്കും അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ല​ഭി​ക്കാ​റി​ല്ലെ​ന്നു മാ​ത്രം. അ​ത്ത​രം ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​തു പോ​ലും അ​സാ​ധ്യ​മാ​യി​രു​ന്നു. ഏ​റി​യാ​ൽ ഒ​ന്നോ,​ ര​ണ്ടോ ഷോ ​ന​ട​ന്നാ​ലാ​യി എ​ന്ന​താ​യി​രു​ന്നു അ​വ​സ്ഥ. ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മാ​ത്ര​മ​ല്ല,​ കാ​ണാ​നും ആ​ളു​ക​ൾ കു​റ​വാ​ണ്. വാ​ണി​ജ്യ സി​നി​മ​ക​ളു​ടെ വ​ർ​ണ​പ്പൊ​ലി​മ​യ്ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ക​ലാ​ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​കാ​റി​ല്ല. വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​ത്ത​രം സി​നി​മ​ക​ൾ കാ​ണാ​ൻ കൊ​തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ത്തി​ന് ആ​ശ്വാ​സ​മാ​യ​തെ​ന്നും മ​റ​ക്കാ​നാ​വി​ല്ല.
പ​തി​വു സ​മ്പ്ര​ദാ​യ​ങ്ങ​ൾ തി​രു​ത്തി​യെ​ഴു​തി​യെ​ന്ന​താ​ണ് ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ എ.​കെ. ബി​ർ അ​ധ്യ​ക്ഷ​നാ​യ ജൂ​റി വ​രു​ത്തി​യ മാ​റ്റം. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വി​ത​സ​മ​സ്യ​ക​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൈ​പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ചി​ത്ര​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​തു സ​മൂ​ഹ​ത്തി​നു​ള്ള സ​ന്ദേ​ശം കൂ​ടി​യാ​യി. ജൂ​റി​യു​ടെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും കു​റ്റ​മ​റ്റ​താ​ണെ​ന്നു വി​വ​ക്ഷ​യി​ല്ല. വി​യോ​ജി​പ്പു​ക​ൾ പ​ല​രും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. എ​ങ്കി​ലും ഉ​ദ്ദേ​ശ്യ​ശു​ദ്ധി പ്ര​ധാ​ന​മാ​ണ്. എ​ന്താ​യി​രി​ക്ക​ണം ജ​ന​പ​ക്ഷ​ത്തു നി​ൽ​ക്കു​ന്ന സി​നി​മ​യെ​ന്ന വ്യാ​ഖ്യാ​ന​മാ​ണ് ജൂ​റി ന​ൽ​കു​ന്ന​ത്. വാ​ണി​ജ്യ സി​നി​മ​ക​ൾ അം​ഗീ​കാ​ര​ങ്ങ​ൾ തൂ​ത്തു​വാ​രി​യി​രു​ന്ന പ​തി​വി​ൽ നി​ന്നൊ​രു വ്യ​തി​യാ​നം. ഇ​ത്ത​വ​ണ​ത്തെ ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യ​തും ഏ​താ​ണ്ട് ഇ​ത്ത​ര​മൊ​രു നി​ല​പാ​ടു സ്വീ​ക​രി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്ന​ല്ലോ.
മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ൻ​ഹോ​ൾ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന തോ​ട്ടി​പ്പ​ണി​ക്കാ​രു​ടെ ദു​രി​ത​ജീ​വി​ത​മാ​ണു പ​റ​യു​ന്ന​ത്. ഈ ​ചി​ത്ര​മൊ​രു​ക്കി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ വി​ധു വി​ൻ​സെ​ന്‍റ് മി​ക​ച്ച സം​വി​ധാ​യ​ക​യാ​യി. ആ ​അം​ഗീ​കാ​രം നേ​ടു​ന്ന ആ​ദ്യ വ​നി​ത​യും. പേ​രെ​ടു​ത്ത താ​ര​ങ്ങ​ളൊ​ന്നും ഈ ​ചി​ത്ര​ത്തി​ലി​ല്ല. ഒ​രു ഓ​ട്ടോ ഡ്രൈ​വ​റാ​ണ് മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി വേ​ഷ​മി​ട്ട​ത്. പ​ല​രും പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്നി​ല്ല. മി​ക​ച്ച ന​ട​നാ​യി വി​നാ​യ​ക​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും കൗ​തു​ക​മു​ണ​ർ​ത്തി. നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​നു മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ന​ൽ​കു​ന്ന​താ​ണു പ​തി​വ്. എ​ന്നാ​ൽ, അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്കു​ന്ന​തി​ന് വി​നാ​യ​ക​ൻ,​ മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി എ​ന്നി​വ​രു​ടെ പേ​രു​ക​ളും ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ നാ​യ​ക​ന​ട​നാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ പേ​രി​നൊ​പ്പം സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി ന​ൽ​കി​യി​രു​ന്നു. ഒ​റ്റ​യാ​ൾ​പ്പാ​ത എ​ന്ന ചി​ത്ര​ത്തി​ലെ ക​ലാ​ധ​ര​നാ​യി​രു​ന്നു പ​രി​ഗ​ണി​ക്ക​പ്പെ​ട്ട മ​റ്റൊ​രാ​ൾ. മ​ണി​ക​ണ്ഠ​ൻ മി​ക​ച്ച സ്വ​ഭാ​വ ന​ട​നാ​യ​പ്പോ​ൾ ക​ലാ​ധ​ര​ന് ജൂ​റി​യു​ടെ പ്ര​ത്യേ​ക അ​വാ​ർ​ഡ് ല​ഭി​ച്ചു. സ​ലിം കു​മാ​റി​ന്‍റെ ക​റു​ത്ത ജൂ​ത​ൻ പ​രി​ഗ​ണ​ന​യ്ക്കു വ​ന്നെ​ങ്കി​ലും അ​തി​ലെ ക​ഥാം​ശ​ത്തി​നാ​ണ് മി​ക​വെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ക​ഥ​യ്ക്കാ​ണ് സ​ലിം കു​മാ​റി​നു പു​ര​സ്കാ​രം.
ഒ​റ്റ​യാ​ൾ​പ്പാ​ത,​ ഗ​പ്പി,​ മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം,​ കാ​ടു പൂ​ക്കു​ന്ന നേ​രം,​ ആ​റ​ടി,​ ക​മ്മ​ട്ടി​പ്പാ​ടം,​ പി​ന്നെ​യും,​ മാ​ൻ​ഹോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മി​ക​ച്ച സി​നി​മ​യ്ക്കു മ​ത്സ​രി​ച്ച​ത്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം ജ​ന​പ്രി​യ ചി​ത്ര​മാ​യി. ഒ​റ്റ​യാ​ൾ​പ്പാ​ത​യ്ക്കു ര​ണ്ടാം സ്ഥാ​നം. മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ജീ​ഷാ വി​ജ​യ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​ണ് അ​നു​രാ​ഗ ക​രി​ക്കി​ൻ​വെ​ള്ളം. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​ത സം​ഘ​ർ​ഷ​ങ്ങ​ൾ ത​ന്മ​യ​ത്വ​മാ​യും വി​കാ​ര നി​ർ​ഭ​ര​മാ​യും അ​വ​ത​രി​പ്പി​ച്ച ര​ജീ​ഷ പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ​യും നേ​ടി​യി​രു​ന്നു.
ഒ​റ്റ​യാ​ൾ​പ്പാ​ത​യു​ടെ സം​വി​ധാ​യ​ക​രാ​യ സ​ന്തോ​ഷ് ബാ​ബു സേ​ന​ൻ,​ സ​തീ​ഷ് ബാ​ബു സേ​ന​ൻ എ​ന്നി​വ​രെ​ക്കൂ​ടാ​തെ​യു​മു​ണ്ട് പ​രാ​മ​ർ​ശ​മ​ർ​ഹി​ക്കു​ന്ന ചി​ല​ർ. ഗ​പ്പി​യി​ലെ ബാ​ല​താ​ര​മാ​യ ചേ​ത​ൻ ജ​യ​ലാ​ൽ,​ കൊ​ച്ചൗ​വ പൗ​ലോ അ​യ്യ​പ്പ കൊ​യ്​​ലോ​യി​ലെ ബാ​ല​താ​ര​മാ​യ അ​ബ​നി ആ​ദി,​ ഓ​ല​പ്പീ​പ്പി​യി​ലെ വൃ​ദ്ധ​യാ​യ അ​മ്മ​യെ അ​വ​ത​രി​പ്പി​ച്ച പി.​കെ. കാ​ഞ്ച​ന,​ കി​സ്മ​ത്തി​ന്‍റെ ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി,​ മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​നു തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ ശ്യാം ​പു​ഷ്ക​ര​ൻ തു​ട​ങ്ങി മി​ന്നാ​മി​നു​ങ്ങി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സു​ര​ഭി ല​ക്ഷ്മി വ​രെ​യു​ള്ള​വ​ർ. ഇ​വ​ർ​ക്കു ന​ൽ​കി​യ അം​ഗീ​കാ​ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ മാ​റു​ന്ന മു​ഖ​മാ​ണു തെ​ളി​യു​ന്ന​ത്. അ​തി​നു പ​രു​ക്ക​ൻ സൗ​ന്ദ​ര്യ​മു​ണ്ട്,​ വി​യ​ർ​പ്പി​ന്‍റെ മ​ണ​വും. വാ​ണി​ജ്യ സി​നി​മ​യോ​ടൊ​പ്പം ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ളും മ​ല​യാ​ള​ത്തെ ധ​ന്യ​മാ​ക്ക​ട്ടെ.