FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Editorial

അ​രാ​ജ​ക​ത്വം അ​ര​ങ്ങു​വാ​ഴു​ന്നു, തെ​രു​വി​ലും സ​ഭ​യി​ലും

Friday, Mar 10, 2017,10:35 IST By സ്വന്തം ലേഖകൻ A A A

എ​​ന്തൊ​​ക്കെ​​യാ​​ണു ന​​മ്മു​​ടെ നാ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന​​ത്?​സാ​​മാ​​ന്യ​​ബു​​ദ്ധി​​യു​​ള്ള ഏ​​വ​​രും നെ​​ഞ്ച​​ത്തു കൈ​വ​​ച്ചു ചോ​​ദി​​ച്ചു പോ​​കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ചു​​റ്റും ന​​ട​​ക്കു​​ന്ന ഓ​​രോ സം​​ഭ​​വ​​ങ്ങ​​ളും. തെ​​രു​​വു മു​​ത​​ൽ നി​​യ​​മ​​സ​​ഭ വ​​രെ പ്ര​​ക്ഷു​​ബ്ധ​​വും അ​​രാ​​ജ​​ക​​വു​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​മ്പോ​​ൾ, സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ശ​​ങ്ക​​യാ​​ണു ബാ​​ക്കി. സം​​സ്ഥാ​​ന​​ത്തു വ​​ലി​​യ തോ​​തി​​ൽ ക്ര​​മ​​സ​​മാ​​ധാ​​നം ത​​ക​​ർ​​ന്നെ​​ന്നോ, അ​​പ്പാ​​ടെ അ​​രാ​​ജ​​ക​​ത്വ​​മാ​​ണെ​​ന്നോ പ​​റ​​യു​​ന്നി​​ല്ല. പ​​ക്ഷേ, മ​​ന​​സ​​മാ​​ധാ​​നം ന​​ഷ്ട​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഭീ​​തി​​ക്ക് അ​​റു​​തി വ​​ന്നേ പ​​റ്റൂ. സ​​ദാ​​ചാ​​രം എ​​ന്ന വാ​​ക്കി​​നു ഗൂ​​ണ്ടാ​​യി​​സം എ​​ന്ന പ​​ര്യാ​​യം കൂ​​ടി എ​​ഴു​​തി​​ച്ചേ​​ർ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ആ​​ർ​​ക്കും എ​​വി​​ടെ​​യും ക​​ട​​ന്നു​​ക​​യ​​റി ആ​​ർ​​ക്കു നേ​​രേ​​യും അ​​തി​​ക്ര​​മം കാ​​ട്ടാ​​നു​​ള​​ള ലൈ​​സ​​ൻ​​സാ​​യി സ​​ദാ​​ചാ​​ര​​ത്തെ ചി​​ല​​ർ പ​​രു​​വ​​പ്പെ​​ടു​​ത്തി എ​​ന്നു പ​​റ​​ഞ്ഞാ​​ലും തെ​​റ്റി​​ല്ല. അ​​തേ സ​​ദാ​​ചാ​​ര​​ത്തി​​ന്‍റെ മ​​റ​​വി​​ൽ എ​​ന്തു പേ​​ക്കൂ​​ത്തും തെ​​രു​​വി​​ൽ ജ​​ന​​മ​​ധ്യ​​ത്തി​​ലി​​രു​​ന്ന് കാ​​ട്ടി​​ക്കൂ​​ട്ടാ​​നു​​ള്ള അ​​വ​​കാ​​ശ​​മാ​​യി മ​​റ്റു ചി​​ല​​രും ചി​​ട്ട​​പ്പെ​​ടു​​ത്തി എ​​ന്നും ക​​രു​​തേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി എ​​റ​​ണാ​​കു​​ളം ന​​ഗ​​ര​​ത്തി​​ന്‍റെ സി​​രാ​​കേ​​ന്ദ്ര​​മാ‍യ മ​​റൈ​​ൻ ഡ്രൈ​​വി​​ൽ ന​​ട​​ന്ന​​ത് ഇ​​തെ​​ല്ലാം കൂ​​ടി​​ച്ചേ​​ർ​​ന്ന ആ​​ഭാ​​സ​​ങ്ങ​​ളാ​​യി​​രു​​ന്നു.
ന​​ഗ​​ര​​ത്തി​​ന്‍റെ വി​​ർ​​പ്പു​​മു​​ട്ട​​ലു​​ക​​ളി​​ൽ‌ നി​​ന്ന​​ക​​ന്ന്, കു​​റ​​ച്ചു നേ​​രം വി​​ശ്ര​​മി​​ക്കാ​​നും അ​​ൽ​പ്പ​​സ്വ​​ൽ​പ്പം വി​​നോ​​ദ​​ത്തി​​നു​​മാ​​ണ് ബീ​​ച്ചു​​ക​​ളും പാ​​ർ​​ക്കു​​ക​​ളും മ​​റ്റും സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഗൂ​​ഗി​​ൾ മാ​​പ്പി​​ൽ ഇ​​ടം​​പി​​ടി​​ച്ച കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പൊ​​തു​​സ്ഥ​​ല​​മാ​​ണു മ​​റൈ​​ൻ ഡ്രൈ​​വ്. മ​​നോ​​ഹ​​ര​​മാ​​യ കാ​​യ​​ൽ​​ക്കാ​​ഴ്ച ക​​ണ്ടും ക​​ട​​ൽ​​ക്കാ​​റ്റേ​​റ്റും മ​​ന​​സി​​നും ശ​​രീ​​ര​​ത്തി​​നും കു​​ളി​​രു പ​​ക​​രാ​​ൻ സ​​ജ്ജ​​മാ​​ക്കി​​യ ഇ​​വി​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും സ​​ഞ്ചാ​​രി​​ക​​ളു​​മൊ​​ക്കെ​​യാ​​യി വ​​ലി​​യ തി​​ര​​ക്കാ​​ണ്. അ​​ക്കൂ​​ട്ട​​ത്തി​​ൽ ക​​മി​​താ​​ക്ക​​ളും ന​​ർ​​മ​​സ​​ല്ലാ​​പ​​ങ്ങ​​ൾ​​ക്കു വ​​ന്നേ​​ക്കാം. അ​​വ​​രു​​ടെ സ്വ​​കാ​​ര്യ​​ത​​യി​​ലേ​​ക്ക് ഒ​​ളി​​ഞ്ഞു നോ​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​തി​​ൽ പ​​ന്തി​​കേ​​ടു തോ​​ന്നു​​ക സ്വാ​​ഭാ​​വി​​കം. എ​​ന്നാ​​ൽ, നി​​യ​​മ​​പ​​ര​​മാ​​യി ഒ​​രു അ​​ധി​​കാ​​ര​​മോ അ​​നു​​വാ​​ദം പോ​​ലു​​മോ ഇ​​ല്ലാ​​തെ, ഒ​​രു സം​​ഘ​​ട​​ന​​യു​​ടെ പേ​​രി​​ൽ ഏ​​താ​​നും ചി​​ല​​ർ ചൂ​​ര​​ലു​​മാ​​യി ക​​ട​​ന്നു​​വ​​ന്ന് ആ​​ണി​​നെ​​യും പെ​​ണ്ണി​​നെ​​യും അ​​ടി​​ച്ചോ​​ടി​​ക്കു​​ന്ന ന​​ട​​പ​​ടി സ​​ദാ​​ചാ​​രം സം​​ര​​ക്ഷി​​ക്കാ​​ൻ വേ​​ണ്ടി​​യ​​ല്ല, ആ​​രു​​ടെ​​യെ​​ങ്കി​​ലും താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ക്വ​​ട്ടേ​​ഷ​​നാ​​യി ക​​ണ​​ക്കാ​​ക്കേ​​ണ്ടി വ​​രും. അ​​തും ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​ന​​ത്തി​​നു നി​​യു​​ക്ത​​രാ​​ക്ക​​പ്പെ​​ട്ട പൊ​​ലീ​​സ് സ​​ന്നാ​​ഹ​​ങ്ങ​​ൾ‌ നോ​​ക്കി നി​​ൽ​​ക്കെ.
പൊ​​തു​​സ്ഥ​​ല​​ത്തു​​ള്ള സ​​ദാ​​ചാ​​ര ലം​​ഘ​​ന​​ങ്ങ​​ൾ നി​​യ​​മ​​വി​​രു​​ദ്ധം ത​​ന്നെ​​യാ​​ണ്. അ​​തി​​നെ​​തി​​രേ പൊ​​ലീ​​സ് ആ​​ണു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​ത്. മ​​റൈ​​ൻ ഡ്രൈ​​വി​​ലെ വോ​​ക്ക് വേ​​യു​​ടെ ഓ​​ര​​ത്ത് ക​​മി​​താ​​ക്ക​​ളു​​ടെ സ്വ​​കാ​​ര്യ​​ത​​ക​​ൾ അ​​തി​​രു വി​​ടു​​ന്നു എ​​ന്ന ആ​​ക്ഷേ​​പം സ​​മീ​​പ​​ത്തു​​ള്ള ഫ്ളാ​​റ്റു​​ക​​ളി​​ലെ താ​​മ​​സ​​ക്കാ​​ർ​​ക്കു വ​​ള​​രെ നേ​​ര​​ത്തേ​​യു​​ണ്ട്. അ​​വ​​ർ അ​​ക്കാ​​ര്യം പൊ​​ലീ​​സി​​നെ അ​​റി​​യി​​ച്ചി​​ട്ടു​​മു​​ണ്ട്. എ​​ന്നാ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്കു ക​​ഴി​​ഞ്ഞി​​ല്ല. പൊ​​ലീ​​സി​​നു ക​​ഴി​​യാ​​തി​​രു​​ന്ന​​തു ഗൂ​​ണ്ട​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ചു ചി​​ല​​ർ ചെ​​യ്യി​​ച്ചു എ​​ന്നാ​​ണു പു​​റ​​ത്തു​വ​​രു​​ന്ന വാ​​ർ​​ത്ത​​ക​​ൾ. പൊ​​തു​സ്ഥ​​ല​​ത്തെ കാ​​മ​​കേ​​ളി​​ക​​ൾ ത​​ട​​യു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യ പൊ​​ലീ​​സി​​ന്, അ​​വ​​രെ നേ​​രി​​ടാ​​ൻ ചൂ​​ര​​ലു​​മാ​​യെ​​ത്തി​​യ​വ​രെ​​യും നി​​ല​​യ്ക്കു നി​​ർ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.
ഈ ​​സം​​ഭ​​വ​​ത്തി​​ന്‍റെ പേ​​രി​​ൽ ഇ​​ന്ന​​ലെ മ​​റൈ​​ൻ ഡ്രൈ​​വി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ങ്ങ​​ളും അ​​തി​​രു​​വി​​ടു​​ന്ന​​താ​​യി. കി​​സ് ഒ​​ഫ് ലൗ ​​എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ ആ​​ഭ്യ​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന ചും​​ബ​​ന സ​​മ​​രം ക്ഷു​​ഭി​​ത യൗ​​വ​​ന​​ങ്ങ​​ളു​​ടെ കൂ​​ട്ട​​പ്ര​​തി​​ഷേ​​ധ​​മാ​​യി ക​​രു​​താ​​നാ​​വി​​ല്ല. ഫെ​​യ്സ് ബു​​ക്ക് കൂ​​ട്ടാ​​യ്മ​​യു​​ടെ ബ​​ല​​ത്തി​​ൽ ചെ​​റി​​യൊ​​രു വി​​ഭാ​​ഗം ന​​ട​​ത്തി​​യ പ​​ര​​സ്യ ചും​​ബ​​ന സ​​മ​​രം ക​​പ​​ട സ​​ദാ​​ചാ​​ര​​ത്തി​​ന്‍റെ നേ​​ര​​ട​​യാ​​ളം ത​​ന്നെ​​യാ​​ണ്. ഞ​​ങ്ങ​​ൾ ഞ​​ങ്ങ​​ൾ​​ക്കി​​ഷ്ട​​പ്പെ​​ട്ട​​തു ചെ​​യ്യും, ആ​​രും ഞ​​ങ്ങ​​ളെ നോ​​ക്കേ​​ണ്ട എ​​ന്ന നി​​ല​​പാ​​ട് ശ​​രി​​യ​​ല്ല. സ​​മൂ​​ഹ​​ത്തി​​നു കൂ​​ടി ഇ​​ഷ്ട​​പ്പെ​​ട്ട​​തു മാ​​ത്ര​​മേ ആ​​രും ചെ​​യ്യാ​​വൂ. മ​​റി​​ച്ചു​​ള്ള പ്ര​​വൃ​​ത്തി​​ക​​ൾ സ​​ദാ​​ചാ​​ര ഗൂ​​ണ്ട​​ക​​ളെ വ​​ടി​​യെ​​ടു​​പ്പി​​ക്കാ​​നു​​ള്ള പ്രേ​​ര​​ണ കൂ​​ടി​​യാ​​ണ്.
സ​​ദാ​​ചാ​​ര​​ത്തി​​ന്‍റെ പേ​​രി​​ൽ മാ​​ത്ര​​മാ​​യി​​രു​​ന്നി​​ല്ല ഇ​​ന്ന​​ലെ മോ​​റ​​ൽ പൊ​​ലീ​​സി​​ന്‍റെ വി​​ള​​യാ​​ട്ടം. ഗു​​രു​​വാ​​യൂ​​ർ ക്ഷേ​​ത്ര​​ത്തി​​ലെ പ്ര​​സാ​​ദ​​മൂ​​ട്ടി​​നു വേ​​ണ്ടി സ്വ​​കാ​​ര്യ വ്യ​​ക്തി​​യി​​ൽ നി​​ന്നു വാ​​ങ്ങി​​ക്കൊ​​ണ്ടു​​വ​​ന്ന വെ​​ള്ളം ചി​​ല​​ർ വ​​ഴി​​യി​​ൽ‌​​ത്ത​​ട​​ഞ്ഞ് ഒ​​ഴു​​ക്കി​​ക്ക​​ള​​ഞ്ഞ സം​​ഭ​​വം അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണ്. കേ​​ര​​ള​​ത്തി​​ലെ മ​​ഹാ​​ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണു ഗു​​രു​​വാ​​യൂ​​രി​​ലു​​ള്ള​​ത്. അ​​വി​​ടെ അ​​നി​​ഷ്ട​​ക​​ര​​മാ​​യി എ​​ന്തു ന​​ട​​ന്നാ​​ലും മു​​ഴു​​വ​​ൻ കേ​​ര​​ളീ​​യ​​രു​​ടെ​​യും പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​കും. ക​​ടു​​ത്ത വേ​​ന​​ലി​​ൽ വെ​​ള്ള​​ത്തി​​നു ബു​​ദ്ധി​​മു​​ട്ടു​​ന്ന ഗു​​രു​​വാ​​യൂ​​രി​​ൽ ഹോ​​ട്ട​​ലു​​ക​​ൾ പോ​​ലും ശ​​രി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ല. ദി​​വ​​സേ​​ന ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഭ​​ക്ത​​രാ​​ണു ഗു​​രു​​വാ​​യൂ​​രി​​ൽ എ​​ത്തു​​ന്ന​​ത്. അ​​വ​​രു​​ടെ ദു​​രി​​ത​​ത്തി​​നു ശ​​മ​​ന​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​നു പ​​ക​​രം കു​​ടി​​വെ​​ള്ളം ഒ​​ഴു​​ക്കി​​ക്ക​​ള​​ഞ്ഞ സ​​ദാ​​ചാ​​ര ഗൂ​​ണ്ട​​ക​​ളെ കൈ​​യാ​​മം വ​​യ്ക്ക​​ണം.
സ​​ദാ​​ചാ​​ര ഗൂ​​ണ്ട​​ക​​ൾ​​ക്കെ​​തി​​രേ ച​​ർ​​ച്ച ചെ​​യ്ത നി​​യ​​മ​​സ​​ഭ പോ​​ലും ഇ​​ന്ന​​ലെ കൈ​​യാ​​ങ്ക​​ളി​​യു​​ടെ വ​​ക്കോ​​ള​​മെ​​ത്തി. നി​​യ​​മ​​സ​​ഭ​​യി​​ലെ സ​​മാ​​ജി​​ക​​ർ​​ക്കു സം​​യ​​മ​​നം ന​​ഷ്ട​​മാ​​യാ​​ൽ അ​​വ​​ർ ന​​യി​​ക്കു​​ന്ന ജ​​ന​​ങ്ങ​​ളും ത​​ന്നി​​ഷ്ടം ന​​ട​​ത്തും. അ​​നു​​ദി​​നം ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടു​​ന്ന പീ​​ഡ​​ന​​ങ്ങ​​ളും കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളും ഗൂ​​ണ്ടാ​​യി​​സ​​വു​​മെ​​ല്ലാം നി​​യ​​ന്ത്രി​​ച്ചു നി​​ർ​​ത്തേ​​ണ്ട​വ​ർ ത​​ന്നെ അ​​രാ​​ജ​​ക​​വാ​​ദി​​ക​​ളാ​​കു​​ന്ന​​ത് ജ​​ന​​ങ്ങ​​ളെ അ​​ര​​ക്ഷി​​ത​​രാ​​ക്കു​​ക മാ​​ത്ര​​മേ​​യു​​ള്ളൂ.