FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Cinema

ഗം​ഗ​യുടെ അ​വാ​ർ​ഡ് വി​ശേ​ഷ​ങ്ങ​ൾ

Friday, Mar 10, 2017,11:14 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

ആ​ർ​ഭാ​ട​ങ്ങ​ളു​ടെ മ​ഹാ​ന​ഗ​ര​ത്തി​ന്‍റെ അ​വ​ഗ​ണ​ന​ക​ളേ​റ്റു​വാ​ങ്ങി​യ കോ​ള​നി​യി​ൽ നി​ന്നു സി​നി​മ​യെ​ന്ന വ​ലി​യ ലോ​ക​ത്തി​ലേ​ക്കെ​ത്തി​യി​ട്ടും ഈ ​നാ​യ​ക​ന് താ​ര​പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. മോ​ഹ​ങ്ങ​ളും മോ​ഹ​ഭം​ഗ​ങ്ങ​ളു​മൊ​ക്കെ നി​റ​ഞ്ഞ സി​നി​മാ​ജീ​വി​ത​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി അ​രി​കി​ലെ​ത്തി​യ സംസ്ഥാന പു​ര​സ്കാ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്ത​മി​ർ​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ്.. ത​നി കൊ​ച്ചി​ക്കാ​ര​നാ​യി വി​നാ​യ​ക​ൻ സം​സാ​രി​ക്കു​ക​യാ​ണ്…
സി​നി​മ​യു​ണ്ടെ​ങ്കി​ല്ല​ല്ലേ സെ​ല​ക്റ്റീ​വാ​കാ​ൻ സാ​ധി​ക്കൂ
രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ക​മ്മ​ട്ടി​പ്പാ​ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​തി​നെ​ക്കു​റി​ച്ച് ത​ന്നെ​യാ​ണ് ന​ട​ൻ പ​റ​ഞ്ഞു​തു​ട​ങ്ങു​ന്ന​ത്. അ​വാ​ർ​ഡ് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.. എ​ന്നാ​ൽ അ​തേ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല. ആ ​സ​ന്തോ​ഷം അ​റി​ഞ്ഞു​വ​രു​ന്ന​തേ​യു​ള്ളൂ. അ​വാ​ർ​ഡ് കി​ട്ടി​യ ആ​ദ്യ പ​ത്തു​നി​മി​ഷം വ​ലി​യ സ​ന്തോ​ഷ​മാ​യി​രു​ന്നു മ​ന​സു നി​റ​യെ. പി​ന്നെ അ​തൊ​ക്കെ പോ​യി… വീ​ണ്ടും ആ​ളു​ക​ളൊ​ക്കെ വി​ളി​ച്ച​പ്പോ​ൾ വീ​ണ്ടും സ​ന്തോ​ഷം തോ​ന്നി… എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി മീ​റ്റ് ദി ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​നാ​യ​ക​ൻ.
രാ​ജീ​വ് ര​വി ക​മ്മ​ട്ടി​പ്പാ​ട​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ ഒ​രു​കാ​ര്യ​മേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​ള്ളൂ… ഒ​രു പാ​ട്ട് ചെ​യ്താ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്. ആ ​പാ​ട്ട് എ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ഗം​ഗ​യെ പോ​ലെ ത​ന്നെ ഹി​റ്റാ​യി. ആ​ദ്യ​മാ​യി ചെ​യ്ത​താ​ണ്… എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​യെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ പാ​ട്ട് ആ​ളു​ക​ൾ സ്വീ​ക​രി​ച്ചു.. മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡൊ​ക്കെ കി​ട്ടി​യ​ല്ലേ ഇ​നി സെ​ല​ക്റ്റീ​വാ​കു​മോ​യെ​ന്ന ചോ​ദ്യം കേ​ട്ട വി​നാ​യ​ക​ൻ ചി​രി​ച്ചു.. പി​ന്നെ പ​റ​ഞ്ഞു.. സെ​ല​ക്റ്റീ​വാ​കാ​ൻ മാ​ത്രം സി​നി​മ​ക​ളൊ​ന്നു​മി​ല്ല​ല്ലോ. അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ൽ പ​ല​തും ഒ​ഴി​വാ​ക്കു​ക​യാ​ണ്. മ​റ്റൊ​ന്നും കൊ​ണ്ട​ല്ല തെ​ലു​ങ്കി​ലൊ​ക്കെ ആ​റേ​ഴു ദി​വ​സം കെ​ട്ടി തൂ​ങ്ങി അ​ടി വാ​ങ്ങേ​ണ്ടി വ​രും.
നൃ​ത്ത​മാ​ണ് വ​ലി​യ സ​ന്തോ​ഷം
സ്വ​യം ന​ട​നാ​ണെ​ന്നു പ​റ​യാ​നു​ള്ള അ​ധി​കാ​രം എ​നി​ക്കി​ല്ലെ​ന്നു ഞാ​ൻ ത​ന്നെ വി​ല​യി​രു​ത്തി​യി​ട്ടാ​ണ് മീ​ഡി​യ​ക​ളി​ലൊ​ന്നും വ​രാ​തി​രു​ന്ന​ത്. അ​വാ​ർ​ഡ് കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷം ഇ​ല്ലെ​ന്ന​ല്ല… ഇ​ത്ര നാ​ളും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വ​രാ​ൻ ധൈ​ര്യ​മി​ല്ലാ​യി​രു​ന്നു. അ​ത്ര​യ്ക്ക് ഗം​ഭീ​ര​സി​നി​മ​ക​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സ്വ​യം തോ​ന്നി​യ​ത്. അ​വാ​ർ​ഡ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.
സം​ഗീ​ത​വും ഡാ​ൻ​സും ഇ​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. ഇ​തി​ന​പ്പു​റം ജീ​വി​ത​ത്തി​ലൊ​രു സ​ന്തോ​ഷ​മി​ല്ല. എ​ന്നാ​ൽ നൃ​ത്തം ചെ​യ്യു​ന്ന​ത് എ​നി​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ്. സി​നി​മ​യി​ൽ കൊ​റി​യൊ​ഗ്ര​ഫി ഇ​നി​യും ചെ​യ്യും. അ​വാ​ർ​ഡ് കി​ട്ടി​യ​തൊ​ന്നും അ​തി​നു ത​ട​സ​മി​ല്ല. സി​നി​മ​യി​ൽ ഏ​റ്റ​വും സ്വാ​ത​ന്ത്ര്യ​മു​ള്ള​തു വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ​ക്കാ​ണ്. വി​ല്ല​നെ എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും ചെ​യ്യാം. അ​ടു​പ്പ​മു​ള്ള​വ​ർ​ക്കൊ​പ്പം സി​നി​മ ചെ​യ്യാ​നാ​ണി​ഷ്ടം. സ്ക്രി​പ്പ്റ്റ് വാ​യി​ക്കാ​റി​ല്ല… ക​ഥ​യു​ടെ രൂപം മാ​ത്ര​മേ അ​റി​യാ​റു​ള്ളൂ.
18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ
അ​വാ​ർ​ഡ് കി​ട്ടി​യ​തി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി​യും ലാ​ലേ​ട്ട​നും വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. സ​ന്തോ​ഷം തോ​ന്നി. പു​ര​സ്കാ​ര​ത്തി​ന് മോ​ഹ​ൻ​ലാ​ലു​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​മെ​ന്ന ചോ​ദ്യ​ത്തി​ന്, ലാ​ലേ​ട്ട​നോ എ​തി​രാ​ളി.. ദൈ​വ​മേ… അങ്ങനെ ഒന്നും പറയരുത്.. എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു നി​റ​ഞ്ഞു​ചി​രി​ക്കു​ക​യാ​യി​രു​ന്നു വി​നാ​യ​ക​ൻ. ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ, ക​ഠി​ന​മാ​യി പ്ര​യ​ത്നി​ച്ചാ​ൽ ആ​ർ​ക്കും എ​ല്ലാം സ്വ​ന്ത​മാ​ക്കാ​നാ​കും. സി​നി​മ നൂ​റു ശ​ത​മാ​നം സം​വി​ധാ​യ​ക​ന്‍റെ കൈ​യി​ലാ​ണ്. അ​ദ്ദേ​ഹ​മി​ല്ലാ​തെ സി​നി​മ​യി​ല്ല. എ​ന്ത് വേ​ണ​മെ​ന്നും വേ​ണ്ടെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യും. ഇ​ന്നും ഇ​ഷ്ട​മു​ള്ള ത​മാ​ശ​പ​ടം റാം​ജി റാ​വു സ്പീ​ക്കി​ങ്ങാ​ണ്. ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ഗം​ഗ​നാ​കാ​ൻ വ​ണ്ണം വെ​യ്ക്കാ​ൻ സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞി​രു​ന്നു. വ​യ​റു​വെ​ക്ക​ണ​മെ​ന്നും. ന​ല്ല​തു​പോ​ലെ ഭ​ക്ഷ​ണം ക​ഴി​ച്ചു വ​ണ്ണം കൂ​ട്ടി. ആ ​വ​ണ്ണം 40 ദി​വ​സം കൊ​ണ്ടാ​ണ് കു​റ​ച്ച​ത്. അ​വാർ​ഡു​ക​ളൊ​ന്നും മോ​ഹി​പ്പി​ച്ചി​ട്ടി​ല്ല. ഒ​രു ന​ല്ല സി​നി​മ ചെ​യ്തു​വെ​ന്നു സ്വ​യം തോ​ന്നാ​ത്തു കൊ​ണ്ടാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ അ​ക​ന്നു​നി​ന്ന​ത്. ഒ​രു​കാ​ല​ത്ത് സി​നി​മാ​പോ​സ്റ്റ​റി​ൽ ചി​ത്രം വ​ര​ണ​മെ​ന്നാ​ഗ്ര​ഹി​ച്ചി​രു​ന്നു. സി​നി​മാ​പോ​സ്റ്റ​റി​ൽ പ​ടം വ​രു​ന്ന​തി​ന് 18 കൊ​ല്ല​മാ​ണ് കാ​ത്തി​രു​ന്ന​ത്. ബി​ഗ് വ​രെ നീ​ണ്ടു ആ ​കാത്തിരിപ്പ്.
പ്ര​ണ​യ​മി​ല്ലാ​തെ
എ​ന്തി​നാ ജീ​വി​ക്കു​ന്നേ
മ​റൈ​ൻ​ഡ്രൈ​വ് സം​ഭ​വ​ത്തെ​ക്കു​റി​ച്ചും വി​നാ​ക​യ​ൻ പ്ര​തി​ക​രി​ച്ചു. ലോ​കം നി​ൽ​ക്കു​ന്ന പ്ര​ണ​യ​ത്തി​ല​ണ്, അ​തി​നെ ത​ല്ലി​കെ​ടു​ത്തു​ന്ന​ത് എ​ന്തി​നാ​ണ്. പ്ര​ണ​യി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു പ​റ​യു​ന്ന​തെ​ന്തി​നാ​ണ്. പ്ര​ശ്ന​ങ്ങ​ൾ​ക്ക് എ​ല്ലാം കാ​ര​ണം പ്ര​ണ​യ​മി​ല്ലാ​യ്മ​യാ​ണ്. പ്ര​ണ​യ​മി​ല്ലാ​തെ എ​ന്തി​നാ ജീ​വി​ക്കു​ന്നേ.. കാ​ശു​ണ്ടാ​ക്കി വീ​ട്ടി​ൽ കൊ​ണ്ട് വ​ച്ചാ​ൽ മ​തി​യോ… ന​ട​ൻ ചോ​ദി​ക്കു​ന്നു. അ​വാ​ർ​ഡൊ​ക്കെ കി​ട്ടി​യി​ല്ലേ ഇ​നി വി​വാ​ഹ​മെ​ന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോ​ദ്യം കേ​ട്ട് വി​നാ​യ​ക​ൻ പൊ​ട്ടി​ച്ചി​രി​ച്ചു കൊ​ണ്ടു പ​റ​ഞ്ഞു ഇ​നി​യും കെ​ട്ടി​യാ​ൽ ഭാ​ര്യ ത​ല്ലും. അ​വ​ൾ ഓ​ടി​ക്കും… ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ഗം​ഗ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹം അ​പ്പാ​ടെ സ്വ​ന്ത​മാ​ക്കി​യ വി​നാ​യ​ക​ൻ പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​ന്നു.