FLASH NEWS
Breaking News
പാതയോരത്തെ മദ്യവില്‍പ്പന ഗൗരവമേറിയ പ്രശ്നമെന്ന് സുപ്രീം കോടതി
Bollywood

ക​ങ്ക​ണ​യും ക​ര​ണും ത​മ്മി​ലു​ള്ള പോര് തു​ട​രു​ന്നു

Friday, Mar 10, 2017,10:45 IST By സ്വന്തം ലേഖകൻ A A A

ബോ​ളി​വു​ഡി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​വി​ധാ​യ​ക​നും മോ​സ്റ്റ് ബ്യൂ​ട്ടി​ഫു​ൾ ആ​ൻ​ഡ് ടാ​ല​ന്‍റ​ഡ് ആ​ക്റ്റ​റ​സും ത​മ്മി​ലു​ള്ള പോ​ര് ശ​ക്ത​മാ​കു​ന്നു. ക​ര​ൺ ജോ​ഹ​റും ക​ങ്ക​ണ റ​ണാ​വ​ത്തു​മാ​ണ് പോ​രി​ലെ താ​ര​ങ്ങ​ൾ. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പാ​പ്പ​രാ​സി​ക​ൾ​ക്കി​ട​യി​ലെ ചൂ​ട​ൻ വാ​ർ​ത്ത​യാ​ണ് ഇ​രു​വ​രും. എ​ന്നാ​ൽ ക​ങ്ക​ണ പ‍റ​യു​ന്നു, എ​ന്‍റെ പോ​രാ​ട്ടം ക​ര​ണി​നെ​തി​രേ​യ​ല്ലെ​ന്ന്. മെ​യ്ൽ ഷോ​വ​നി​സ്റ്റു​ക​ൾ​ക്ക് നേ​രെ​യാ​ണ് താ​ൻ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തും പ്ര​തി​ക​രി​ക്കു​ന്ന​തു​മെ​ന്നാ​ണ് ക​ങ്ക​ണ പ​റ​യു​ന്ന​ത്. ക​ങ്ക​ണ​യു​ടെ ഇ​ര​യെ​ന്ന വാ​ദം കേ​ട്ട് മ​ടു​ത്തു എ​ന്ന ക​ര​ണി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ ഇ​പ്പോ​ൾ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ക​യാ​ണ് ക​ങ്ക​ണ റ​ണാ​വ​ത്ത്. ഇ​ര​യും പെ​ണ്ണു​മാ​യി സ്വ​യം ചി​ത്രീ​ക​രി​ച്ച്‌ സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​നോ എ​ന്തെ​ങ്കി​ലും നേ​ടാ​നോ താ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ങ്ക​ണ പ​റ​യു​ന്നു. ഇ​ര​വാ​ദ​വും സ്ത്രീ​വാ​ദ​വും മു​ഴു​വ​ന്‍ സ്ത്രീ​ക​ളെ​യും, പ്ര​ത്യേ​കി​ച്ച്‌ ദു​ര്‍ബ​ല​രാ​യ​വ​രെ അ​പ​മാ​നി​ക്ക​ലാ​ണ്. സ്ത്രീ​വാ​ദം കൊ​ണ്ട് നി​ങ്ങ​ള്‍ക്ക് ഒ​രി​ക്ക​ലും ഒ​രു വിം​ബി​ള്‍ഡ​ണ്‍ ചാം​പ്യ​നാ​വാ​നോ ഒ​ളിം​പി​ക് മെ​ഡ​ലോ, ദേ​ശീ​യ അ​വാ​ര്‍ഡോ നേ​ടാ​നാ​വി​ല്ല-​ക​ങ്ക​ണ പ​റ​ഞ്ഞു.
സെ​ലി​ബ്രി​റ്റി ചാ​റ്റ് ഷോ​യാ​യ കോ​ഫി വി​ത്ത് ക​ര​ണ്‍ എ​ന്ന ചാ​ന​ല്‍ പ​രി​പാ​ടി​യി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ക​ങ്ക​ണ ആ​ദ്യം ക​ര​ണ്‍ ജോ​ഹ​റി​നെ​തി​രെ സം​സാ​രി​ച്ച​ത്. ക​ര​ണി​ന് പ​ക്ഷ​പാ​ത​മാ​ണെ​ന്നും പെ​രു​മാ​റ്റം ശ​രി​യ​ല്ല എ​ന്നു​മൊ​ക്കെ​യാ​യി​രു​ന്നു ക​ങ്ക​ണ പ​റ​ഞ്ഞ​ത്. ക​ങ്ക​ണ​യു​ടെ പ്ര​സ്താ​വ​ന​യെ കു​റി​ച്ച് ട്വി​റ്റ​ര്‍ സം​വാ​ദ​ത്തി​ല്‍ ചോ​ദി​ച്ച​പ്പോ​ള്‍ മാ​ന്യ​മാ​യ രീ​തി​യി​ല്‍ ക​ര​ണ്‍ മ​റു​പ​ടി ന​ല്‍കി. എ​ന്നാ​ല്‍ അ​നു​പം ചോ​പ്ര​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ക​ങ്ക​ണ​യ്‌​ക്കെ​തി​രെ ക​ര​ണ്‍ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. ഞാ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളെ​യും മ​രു​മ​ക്ക​ളെ​യും ക​സി​ന്‍സി​നെ​യും വ​ച്ചി​ട്ട​ല്ല സി​നി​മ ചെ​യ്യു​ന്ന​ത്, എ​നി​ക്കെ​ന്തി​നാ​ണ് പ​ക്ഷ​പാ​തം എ​ന്ന് ചോ​ദി​ച്ച ക​ര​ണ്‍, ഇ​ഷ്ട​മ​ല്ലെ​ങ്കി​ല്‍ ക​ങ്ക​ണ ബോ​ളി​വു​ഡ് വി​ട്ട് പോ​കു​ന്ന​താ​വും ന​ല്ല​ത് എ​ന്നും പ​റ​ഞ്ഞു. ബോ​ളി​വു​ഡ് എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. മ​റ്റു​ള്ള​വ​രോ​ട് ബോ​ളി​വു​ഡ് വി​ട്ട് പോ​കാ​ന്‍ ക​ര​ണി​ന് എ​ന്ത് അ​ധി​കാ​ര​മാ​ണു​ള്ള​ത് എ​ന്നും ക​ങ്ക​ണ ചോ​ദി​ച്ചി​രു​ന്നു.