FLASH NEWS
Breaking News
ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ
Auto

ലം​ബോ​ര്‍ഗി​നി അ​വ​ന്‍റ​ഡോ​ര്‍ എ​സ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ൽ

Friday, Mar 10, 2017,9:02 IST By സ്വന്തം ലേഖകൻ A A A

ഇ​റ്റാ​ലി​യ​ന്‍ സൂ​പ്പ​ര്‍ കാ​ര്‍ നി​ര്‍മ്മാ​താ​ക്ക​ളാ​യ ലം​ബോ​ര്‍ഗി​നി​യു​ടെ അ​വ​ന്‍റ​ഡോ​ര്‍ എ​സ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി. അ​വ​ന്‍റ​ഡോ​റി​ന്‍റെ ക​രു​ത്ത്കൂ​ടി​യ ന​വീ​ക​രി​ച്ച പ​തി​പ്പാ​ണി​ത്. ലം​ബോ​ര്‍ഗി​നി​യു​ടെ ഏ​റ്റ​വും വി​ല​യേ​റി​യ മോ​ഡ​ലാ​യ അ​വ​ന്‍റ​ഡോ​ര്‍ എ​സി​ന് 5.01 കോ​ടി രൂ​പ​യാ​ണ് എ​ക്സ്ഷോ​റൂം വി​ല. എ​യ്റോ​ഡൈ​നാ​മി​ക് പെ​ര്‍ഫോ​മ​ന്‍സ് കൂ​ട്ടു​ന്ന രൂ​പ​ക​ല്‍പ്പ​ന​യാ​ണി​തി​ന്. മു​ന്‍ഭാ​ഗം പ​ഴ​യ​തി​ലും കൂ​ര്‍ത്ത​താ​ണ്. എ​ഞ്ചി​ന്‍ പ​ഴ​യ​തു​ത​ന്നെ​യെ​ങ്കി​ലും ക​രു​ത്ത് 40 ബി​എ​ച്ച്പി കൂ​ട്ടി​യി​ട്ടു​ണ്ട്. 6.5 ലി​റ്റ​ര്‍, 12 സി​ലി​ണ്ട​ര്‍ (വി12) ​പെ​ട്രോ​ള്‍ എ​ഞ്ചി​ന്‍ 740 ബി​ച്ച്പി​യാ​ണ് ക​രു​ത്ത്. പ​ര​മാ​വ​ധി ടോ​ര്‍ക്ക് 690 എ​ന്‍എം. മ​ണി​ക്കൂ​റി​ല്‍ 100 കി​മീ വേ​ഗ​മെ​ടു​ക്കാ​ന്‍ വെ​റും 2.9 സെ​ക്ക​ന്‍റ് മ​തി. ഏ​ഴ് സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ര്‍ബോ​ക്സു​ള്ള ഓ​ള്‍ വീ​ല്‍ ഡ്രൈ​വ് സൂ​പ്പ​ര്‍ കാ​റി​ന് 350 കി​മീ / മ​ണി​ക്കൂ​ര്‍ ആ​ണ് പ​ര​മ​വ​ധി വേ​ഗം.
ര​ണ്ട് സീ​റ്റ​ര്‍ കൂ​പ്പെ​യു​ടെ മോ​ണോ കോ​ക്ക് ബോ​ഡി പ്ര​ധാ​ന​മാ​യും കാ​ര്‍ബ​ണ്‍ ഫൈ​ബ​ര്‍ കൊ​ണ്ടാ​ണ് നി​ര്‍മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ര്‍ വീ​ല്‍ സ്റ്റി​യ​ര്‍ ടെ​ക്നോ​ള​ജി​യു​മാ​യി വി​പ​ണി​യി​ലെ​ത്തു​ന്ന ആ​ദ്യ ലം​ബോ​ര്‍ഗി​നി കാ​റാ​ണ് അ​വ​ന്‍റ​ഡോ​ര്‍ എ​സ്. ഉ​യ​ര്‍ന്ന വേ​ഗ​ത്തി​ല്‍ സ്റ്റി​യ​റിം​ഗ് തി​രി​ക്കു​മ്പോ​ള്‍ മു​ന്‍ച​ക്ര​ങ്ങ​ളു​ടെ അ​തേ ദി​ശ​യി​ല്‍ പി​ന്‍ച​ക്ര​ങ്ങ​ളും തി​രി​യും. ഇ​ത് വ​ള​വു​ക​ളി​ല്‍ ഉ​യ​ര്‍ന്ന സ്ഥി​ര​ത ന​ല്‍കും. കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ സ്റ്റി​യ​റിം​ഗ് പ്ര​യോ​ഗി​ക്കു​മ്പോ​ള്‍ മു​ന്നി​ലെ വീ​ലു​ക​ളു​ടെ എ​തി​ര്‍ദി​ശ​യി​ല്‍ പി​ന്നി​ലെ വീ​ലു​ക​ള്‍ തി​രി​യും. ഇ​ത് ടേ​ണിം​ഗ് റേ​ഡി​യ​സ് കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. പു​തി​യ ആ​ക്ടീ​വ് സ​സ്പെ​ന്‍ഷ​ന്‍ അ​വ​ന്‍റ​ഡോ​ര്‍ എ​സി​നു​ണ്ട്. സ്ട്രാ​ഡാ, സ്പോ​ര്‍ട്സ്, കോ​ര്‍സ എ​ന്നി​വ കൂ​ടാ​തെ പു​തി​യ ഈ​ഗോ ഡ്രൈ​വ് മോ​ഡും ഇ​തി​നു​ണ്ട്. ഡ്രൈ​വ​റു​ടെ ഇ​ഷ്ടാ​നു​സ​ര​ണം വി​വി​ധ മോ​ഡ​ലു​ക​ളി​ല്‍ എ​ഞ്ചി​ന്‍, സ്റ്റി​യ​റിം​ഗ്, സ​സ്പെ​ന്‍ഷ​ന്‍, ഗി​യ​ര്‍ബോ​ക്സ് എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​നം ക്ര​മീ​ക​രി​ക്കാ​ന്‍ ഈ​ഗോ മോ​ഡ് സ​ഹാ​യി​ക്കു​ന്നു. മു​ന്‍ഗാ​മി​യു​ടേ​തി​നേ​ക്കാ​ള്‍ 20 ശ​ത​മാ​നം ഭാ​ര​ക്കു​റ​വു​ള്ള എ​ക്സോ​സ്റ്റ് സി​സ്റ്റ​മാ​ണ് അ​വ​ന്‍റ​ഡോ​ര്‍ എ​സി​ന്. 12 സി​ലി​ണ്ട​ര്‍ എ​ഞ്ചി​ന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​വാ​ന്‍ മൂ​ന്ന് പൈ​പ്പു​ക​ളു​ള്ള എ​ക്സോ​സ്റ്റി​നു ക​ഴി​യു​ന്നു. മി​ക​ച്ച സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന പി​രേ​ലി പി ​സീ​റോ ട​യ​റു​ക​ളാ​ണ് അ​വ​ന്‍റ​ഡോ​ര്‍ എ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.