FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
Top News

ദക്ഷിണ കൊറിയൻ പ്രസഡന്‍റിനെ ഇംപീച്ചു ചെയ്ത നടപടി ഭരണഘടനാകോടതി ശരിവച്ചു

Friday, Mar 10, 2017,10:57 IST By സ്വന്തം ലേഖകൻ A A A

സോള്‍: അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ചു ചെയ്ത പാര്‍ലമെന്റിന്റെ നടപടി ഭരണഘടനാകോടതി ശരിവച്ചു.
എട്ട് ജഡ്ജിമാരും ഐകകണ്‌ഠേനയാണ് വിധി പുറപ്പെടുവിച്ചത്. സാംസങ് അടക്കമുള്ള വന്‍കമ്പനികള്‍ ഉള്‍പ്പെട്ട അഴിമതിക്കേസിലാണ് നടപടി. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റിനെ അഴിമതിക്കേസില്‍ പുറത്താക്കുന്നത്. 60 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മാസങ്ങള്‍ക്കു മുന്‍പാണ് പാര്‍ക് ഗ്യൂന്‍ ഹൈയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. ഇതേത്തുടര്‍ന്നു പ്രധാനമന്ത്രി ഹ്വാങ് ക്യോ അഹ്ന്‍ താല്‍ക്കാലികമായി പ്രസിഡന്റ് സ്ഥാനമേറ്റിരുന്നു.