FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
Featured

വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​ന്ന​ത് സു​ഷ​മ മോ​ഹ​ൻ

Friday, Mar 10, 2017,14:24 IST By സ്വന്തം ലേഖിക A A A

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കേ​ട്ട അ​തേ ശ​ബ്ദം.. ഇ​ന്നും ഏ​തു നേ​ര​ത്ത് ആ ​ശ​ബ്ദം കേ​ട്ടാ​ലും മ​ല​യാ​ളി​ക​ൾ തി​രി​ച്ച​റി​യും, ഗാം​ഭീ​ര്യ​മാ​ർ​ന്ന ആ ​സ്വ​ര​ത്തി​ന്‍റെ ഉ​ട​മ​യെ. കാ​ലാ​ന്ത​ര​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ഇ​ന്നും യൗ​വ​ന​മാ​ണ് ആ ​ശ​ബ്ദ​ത്തി​ന്. പ​തി​വു​ക​ൾ തെ​റ്റാ​തെ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​കാ​ശ​വാ​ണി​യു​ടെ ശ​ബ്ദ​മാ​ണ് ഈ ​വാ​ർ​ത്ത​വാ​യ​ന​ക്കാ​രി​യാ​യി സു​ഷ​മ മോ​ഹ​ൻ. വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​ന്ന​ത് സു​ഷ​മ മോ​ഹ​ൻ… ഈ ​വാ​ക്കു​ക​ൾ കേ​ൾ​ക്കാ​ത്ത മ​ല​യാ​ളി​ക​ളു​ണ്ടാ​കി​ല്ല. സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളു​മൊ​ക്കെ ഇ​ത്ര​യേ​റെ സ​ജീ​വ​മാ​കു​ന്ന​തി​നു മു​ൻ​പേ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം പി​ടി​ച്ച വ​നി​ത​യാ​ണ് സു​ഷ​മ.
ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ ആ​കാ​ശ​വാ​ണി​യി​ലൂ​ടെ ന​മ്മു​ടെ​യൊ​ക്കെ കാ​തി​ലേ​ക്കെ​ത്തു​ന്ന ശ​ബ്ദം. ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി​യാ​ണ് സ്വ​ദേ​ശം. സു​ധാ​ക​ര പ​ണി​ക്ക​രു​ടെ​യും വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മൂ​ത്ത മ​ക​ൾ. നൃ​ത്ത​വും പ്ര​സം​ഗ​വു​മൊ​ക്കെ​യാ​യി ക​ല​യു​ടെ ലോ​ക​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു സു​ഷ​മ. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യ്ക്കി​ടെ​യാ​ണ് ആ​കാ​ശ​വാ​ണി​യി​ൽ അ​നൗ​ൺ​സ​ർ​ക്കു​ള്ള അ​പേ​ക്ഷ​യു​ടെ പ​ര​സ്യം കാ​ണു​ന്ന​ത്. എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ഒ​ന്നാം റാ​ങ്കോ​ടെ പാ​സാ​യാ​ണ് 1980-ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. കൊ​ല്ലം ഫാ​ത്തി​മാ കോ​ളെ​ജി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് ര​ണ്ടാം വ​ർ​ഷം പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​കാ​ശ​വാ​ണി​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു ആ​ദ്യ പോ​സ്റ്റ്. ര​ണ്ട് വ​ർ​ഷ​ത്തി​നു ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്ക്. പ്ര​ശ​സ്ത ന്യൂ​സ്റീ​ഡ​ർ രാ​മ​ച​ന്ദ്ര​ൻ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് വ​രു​ന്ന​ത്. പ​ത്തു​വ​ർ​ഷം യു​വ​വാ​ണി​യു​ടെ അ​നൗ​ൺ​സ​റാ​യി. പി​ന്നീ​ടാ​ണ് വാ​ർ​ത്താ വാ​യ​ന​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ വ​ച്ചാ​ണ് ജേ​ണ​ലി​സം പ​ഠി​ച്ച​ത്. പ​ഠ​നാ​വ​ശ്യ​ത്തി​നൊ​ക്കെ ഡ​ൽ​ഹി കൊ​ള്ളാം.. പ​ക്ഷേ ജീ​വി​ക്കാ​ൻ അ​ത്ര ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നു സു​ഷ​മ.
അ​ച്ഛ​ൻ പ​ഴ​യ ബി​എ​സ്‌​സി​ക്കാ​ര​നാ​ണ്. പ​ക്ഷേ പ​ഠി​ച്ച് നേ​ടു​ന്ന ജോ​ലി​യേ​ക്കാ​ൾ അ​ദ്ദേ​ഹം സ്നേ​ഹി​ച്ച ക​ർ​ഷ​ക​വൃ​ത്തി​യാ​ണ്. എ​ന്നാ​ൽ മ​ക്ക​ൾ പ​ഠി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധം അ​ച്ഛ​നു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ പ​ഠി​ക്ക​ണ​മെ​ന്നു അ​ച്ഛ​ൻ പ​റ​യു​മാ​യി​രു​ന്നു. സ്ത്രീ​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നാ​കാ​ണം. എ​ല്ലാ വി​ഷ​യ​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ടാ​ക​ണം.. മോ​ശ​മാ​യി ഒ​രാ​ൾ സ​മീ​പി​ക്കു​മ്പോ​ൾ അ​തി​നെ എ​തി​ർ​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും സു​ഷ​മ പ​റ​യു​ന്നു. സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ലി​യ ദു​ര​ന്ത​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്. ഈ ​അ​ടു​ത്ത​കാ​ല​ത്ത് യു​വ​ന​ടി​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​വ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് ധീ​ര​മാ​യി​രു​ന്നു. അ​വ​ർ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ന​ൽ​ക​ണ​മെ​ന്നും അ​വ​ർ.
ന​ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠം, കൊ​ല്ലം എ​സ്.​എ​ൻ. കോ​ളെ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ചി​ങ്ങോ​ലി ഓ​ണാ​ട്ടു​ക്ക​ര​യി​ലാ​യി​രു​ന്നു വീ​ട്. വ​ലി​യ പ​റ​മ്പി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ വീ​ട്. കു​റേ പ​ക്ഷി​ക​ളെ കാ​ണാ​നം ന​ക്ഷ​ത്ര​ങ്ങ​ളെ കാ​ണാ​നു​മൊ​ക്കെ അ​ച്ഛ​നാ​ണ് പ​ഠി​പ്പി​ച്ച​ത്. ആ​ണും പെ​ണ്ണും തു​ല്യ​രാ​ണെ​ന്നു അ​മ്മ​യാ​ണ് ജീ​വി​ത​ത്തി​ലൂ​ടെ പ​ഠി​പ്പി​ച്ചു ത​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളെ​യ​ല്ല ആ​ൺ​കു​ട്ടി​ക​ളെ​യാ​ണ് എ​ങ്ങ​നെ​യാ​ണ് ജീ​വി​ക്കേ​ണ്ട​തെ​ന്നു പ​ഠി​പ്പി​ക്കേ​ണ്ട​ത്. എ​ല്ലാ​ത്തി​നും കൂ​ടെ നി​ന്ന അ​ച്ഛ​നാ​ണ് എ​ന്നെ സ്വാ​ധി​ച്ചി​ട്ടു​ള്ള​ത്.. സു​ഷ​മ പ​റ​യു​ന്നു.
ന്യൂ​സ് റി​ഡീ​ങ്ങി​ൽ മാ​ത്ര​മ​ല്ല ക​ല​യു​ടെ ലോ​ക​ത്തി​ൽ ഇ​ന്നും സു​ഷ​മ​യു​ണ്ട്. നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നി​ണ്ട് ഇ​പ്പോ​ഴും. അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് സു​ഷ​മ. അ​ഭി​ന​യ നാ​ട​ക​ട്രൂ​പ്പി​ൽ നാ​ട​ക​ത്തോ​ടൊ​പ്പം നൃ​ത്ത​വും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. മോ​ഹ​നി​യാ​ട്ടം പ​ഠി​ക്കു​ന്ന​ത് അ​തി​നോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ടു​മാ​ത്ര​മാ​ണ്. നൂ​പു​ര​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ഗു​രു തൃ​ശൂ​രു​കാ​ര​ൻ ജ​നാ​ർ​ദ്ദ​ന​ൻ ആ​യി​രു​ന്നു. ര​ണ്ട് പെ​ൺ​മ​ക്ക​ളാ​ണ് സു​ഷ​മ​യ്ക്ക്. ഡോ. ​മാ​ളു മോ​ഹ​നും ക​ല്യാ​ണി മോ​ഹ​നും. ഇ​രു​വ​രും വി​വാ​ഹി​ത​രും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് താ​മ​സം. ര​ണ്ടു വ​ർ​ഷം കൂ​ടി​യേ ഇ​നി സ​ർ​വീ​സു​ള്ളൂ​വെ​ന്നും സു​ഷ​മ പ​റ​ഞ്ഞു.