FLASH NEWS
Breaking News
അതിര്‍ത്തിയില്‍ സംഘര്‍ഷം: രണ്ട് പാക് സൈനികരെ വധിച്ചു
Featured

ഫോ​ട്ടൊ​ഗ്രാ​ഫ​ർ​മാ​രു​ടെ കു​ടും​ബ​ക്ക​ഥ

Friday, Mar 10, 2017,13:23 IST By ടി.എസ്. നൗഫിയ A A A

ക​റു​പ്പും വെ​ളു​പ്പും നി​റ​ഞ്ഞ കാ​ഴ്ച​യു​ടെ ലോ​ക​ത്തി​ൽ നി​ന്ന് വ​ർ​ണ​ങ്ങ​ളു​ടെ ദൃ​ശ്യ​ചാ​രു​ത​യി​ലേ​ക്ക് ഒ​രു ത​ല​മു​റ​യു​ടെ സ​ഞ്ചാ​രം… എ​ൺ​പ​തു​ക​ളി​ൽ അ​മ്മ ന​ട​ന്ന​വ​ഴി​ക​ളി​ലൂ​ടെ മ​ക​ൾ സ​ഞ്ച​രി​ക്കു​ക​യാ​ണി​പ്പോ​ൾ… ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്ടു​ക്കാ​ർ​ക്ക് ചി​ര​പ​രി​ചി​ത​രാ​ണ് ഫോ​ട്ടൊ​ഗ്രാ​ഫ​ർ​മാ​രാ​യ ഈ ​അ​മ്മ​യും മ​ക​ളും. ഹ​രി​പ്പാ​ട്ടെ സ​ന്ധ്യ സ്റ്റു​ഡി​യോ​യു​ടെ ഉ​ട​മ​ക​ളാ​യ തൈ​ക്കാ​ട്ടു​ശ്ശേ​രി വീ​ട്ടി​ൽ സു​ഭ​ദ്രാ മ​ണി​യും സ​ന്ധ്യ രാ​ജും.
ഹ​രി​പ്പാ​ട് തോ​ട്ട​പ്പ​ള്ളി​ക്കാ​ർ​ക്ക് ചി​ര​പ​രി​ചി​ത​രാ​ണി​വ​രും അ​വ​രു​ടെ സ​ന്ധ്യ സ്റ്റു​ഡി​യോ​യും. ക​ല്യാ​ണ​വീ​ടു​ക​ളി​ലും മ​റ്റും ക്യാ​മ​റ​യും തൂ​ക്കി ന​ട​ക്കു​ന്ന സ്ത്രീ​ക​ളെ ക​ണ്ടാ​ൽ കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലൂ​ടെ അ​മ്മ​യും മ​ക​ളും ന​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​യാ​യി. അ​മ്മ സു​ഭ​ദ്ര​യ്ക്കും മ​ക​ൾ സ​ന്ധ്യ​യ്ക്കും മാ​ത്ര​മ​ല്ല കൊ​ച്ചു​മ​ക​ൾ ന​വ്യ​യും ഫോ​ട്ടൊ​ഗ്ര​ഫി പ്രേ​മി​യാ​ണ്. മൂ​ന്നു​ത​ല​മു​റ​യി​ലെ സ്ത്രീ​ക​ൾ ഫോ​ട്ടൊ​ഗ്രാ​ഫ​ർ​മാ​രാ​ണെ​ന്ന​തു മാ​ത്ര​മ​ല്ല ഈ ​കു​ടും​ബ​ത്തെ പ്ര​ശ​സ്ത​രാ​ക്കു​ന്ന​ത്. സ​ന്ധ്യ​യു​ടെ അ​ച്ഛ​നും സ​ഹോ​ദ​ര​നും ഫോ​ട്ടൊ​ഗ്രാ​ഫ​ർ​മാ​രാ​ണ്. ക്യാ​മ​റ​യെ പ്ര​ണ​യി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ വ​നി​താ​ര​ത്ന​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.
തോ​ട്ട​പ്പ​ള്ളി ക​ന്നു​കാ​ലി​പ്പാ​ല​ത്തി​ന​ടു​ത്ത് ക​രു​വാ​റ്റ​യി​ൽ ഗു​രു​വേ​ദ പ്ര​തി​മ​യ്ക്ക് സ​മീ​പ​ത്താ​ണ് സ​ന്ധ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ന്ധ്യ സ്റ്റു​ഡി​യോ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഏ​താ​ണ്ട് പ​തി​നാ​റു വ​ർ​ഷം മു​ൻ​പാ​ണി​വി​ടെ സ്റ്റു​ഡി​യൊ ആ​രം​ഭി​ക്കു​ന്ന​ത്. അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്റ്റു​ഡി​യൊ​യു​ടെ പേ​രും സ​ന്ധ്യ​യെ​ന്നു ത​ന്നെ​യാ​ണ്. അ​തി​പ്പോ​ൾ സ​ഹോ​ദ​ര​ൻ സ​ജി​യാ​ണ് നോ​ക്കു​ന്ന​ത്. അ​മ്മ​യ്ക്ക് പ്രാ​യ​മാ​യ​തോ​ടെ നി​ത്യേ​ന​യു​ള്ള ഫോ​ട്ടൊ​ഗ്രാ​ഫ​ർ ജോ​ലി ബു​ദ്ധി​മു​ട്ടാ​യി.

പ​ക്ഷേ അ​മ്മ വെ​റു​തേ ഇ​രി​ക്കു​ന്നി​ല്ലാ​ട്ടോ.. അ​മ്മ ഒ​രു ടെ​ക്സ്റ്റൈ​ൽ ഷോ​പ്പ് ന​ട​ത്തു​ന്നു​ണ്ടെ​ന്നു സ​ന്ധ്യ പ​റ​യു​ന്നു. ഫോ​ട്ടൊ​ഗ്ര​ഫി മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ കു​റ​വാ​ണ്. വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടൊ​യൊ​ക്കെ എ​ടു​ക്കു​ന്ന കു​റേ വ​നി​ത​ക​ളു​ണ്ട്. എ​ന്നാ​ൽ സ്റ്റു​ഡി​യൊ ന​ട​ത്തു​ന്ന, ക​ല്യാ​ണ​ഫോ​ട്ടൊ​ക​ൾ പ​ക​ർ​ത്തു​ന്ന സ്ത്രീ​ക​ൾ വ​ള​രെ വി​ര​ള​മാ​ണ്. അ​മ്മ​യാ​ണ് എ​ന്‍റെ വ​ഴി​കാ​ട്ടി.. ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ കാ​ല​ത്ത് ഫോ​ട്ടൊ​യെ​ടു​ത്തി​രു​ന്ന വ്യ​ക്തി​യാ​ണ് അ​മ്മ. ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് അ​ന്നാ​ളി​ൽ അ​തൊ​ക്കെ ചെ​യ്തി​രു​ന്ന​ത്. പ​ക്ഷേ ഇ​ന്ന് അ​തി​ലൊ​ക്കെ ഏ​റെ മാ​റ്റ​മു​ണ്ടെ​ന്നു സ​ന്ധ്യ പ​റ​യു​ന്നു.
അ​ച്ഛ​നാ​ണ് അ​മ്മ​യെ ക്യാ​മ​റ​യി​ൽ ചി​ത്രം പ​ക​ർ​ത്താ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത്. അ​ച്ഛ​ൻ നീ​ർ​ക്കു​ന്നം ടി​ഡി​എ​ൽ​പി​എ​സി​ൽ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. അ​ച്ഛ​ൻ ഫോ​ട്ടൊ​ഗ്രാ​ഫ​റാ​യി​രു​ന്നു. വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു ഡാ​ർ​ക്ക് റൂം ​ഒ​രു​ക്കി​യി​രു​ന്ന​ത്. ഫി​ലിം ട​ച്ചി​ങ്ങും മ​റ്റും അ​ച്ഛ​ൻ ചെ​യ്യു​ന്ന​ത് ക​ണ്ടി​ട്ടാ​ണ് അ​മ്മ പ​ഠി​ക്കു​ന്ന​ത്. അ​ച്ഛ​നൊ​രു സാ​ഹ​യം എ​ന്ന നി​ല​യി​ലാ​ണ് ആ​ദ്യ​നാ​ളു​ക​ളി​ൽ അ​മ്മ ഈ ​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്.

പി​ന്നീ​ട് ക്യാ​മ​റ​യു​ടെ സാ​ങ്കേ​തി​ക​കാ​ര്യ​ങ്ങ​ളൊ​ക്കെ അ​മ്മ പ​ഠി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ഏ​താ​ണ്ട് മൂ​ന്നോ നാ​ലോ വ​യ​സു​ള്ള​പ്പോ​ഴാ​ണ് സ​ന്ധ്യ എ​ന്ന പേ​രി​ൽ സ്റ്റു​ഡി​യൊ ആ​രം​ഭി​ക്കു​ന്ന​ത്. ക​ല്യാ​ണ​ങ്ങ​ളൊ​ക്കെ ക​വ​ർ ചെ​യ്യാ​ൻ അ​മ്മ പോ​യി​ട്ടു​ണ്ട്. 1981 മു​ത​ൽ അ​മ്മ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്നു​ണ്ട്. അ​ച്ഛ​നും വീ​ട്ടു​കാ​രു​മെ​ല്ലാം അ​മ്മ​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ത്തെ കാ​ല​ത്ത് പോ​ലും ക​ല്യാ​ണ​വീ​ടു​ക​ളി​ൽ ക്യാ​മ​റ​യു​മാ​യി നി​ൽ​ക്കു​ന്ന വ​നി​താ​ഫോ​ട്ടൊ​ഗ്രാ​ഫ​റെ കാ​ണു​മ്പോ​ൾ ആ​ളു​ക​ൾ ചി​രി​ക്കാ​റു​ണ്ട്. അ​മ്മ​യും ഇ​ത്ത​രം കു​റേ സ​ന്ദ​ർ​ഭ​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും സ​ന്ധ്യ.

03

സ​ന്ധ്യ​യു​ടെ അ​മ​ര​ക്കാ​രികൾ

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ല​പ്പു​ഴ എ​സ് ഡി ​കോ​ളെ​ജി​ൽ ക്യാ​മ​റ​യും തൂ​ക്കി ന​ട​ന്നൊ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു സ​ന്ധ്യ​യ്ക്ക്. കോ​ളെ​ജി​ൽ പ​ഠി​ക്കു​ന്ന നാ​ളി​ൽ ക്യാ​മ​റ​യും തൂ​ക്കി വ​രു​ന്ന എ​ന്നെ കു​ട്ടൂ​കാ​ർ ക​ളി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ ആ ​കൊ​ച്ചു ക​ളി​യാ​ക്ക​ലു​ക​ൾ​ക്കി​ട​യി​ലും പ​ല​രും ആ​രാ​ധ​ന​യോ​ടെ ത​ന്നെ നോ​ക്കി​യി​രു​ന്നു​വെ​ന്നു സ​ന്ധ്യ. ക്യാ​മ​റ​യെ സ്നേ​ഹി​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത് അ​ച്ഛ​നും അ​മ്മ​യു​മാ​ണ്. എ​നി​ക്ക് ഏ​താ​ണ്ട് പ​തി​നാ​റു വ​യ​സു​ള്ള​പ്പോ​ഴൊ​ക്കെ ഫോ​ട്ടൊ​യെ​ടു​ക്കാ​ൻ പോ​യി​ട്ടു​ണ്ട്. അ​മ്മ​യ്ക്ക് തി​ര​ക്കാ​ണെ​ങ്കി​ൽ മ​ക​ളെ അ​യ​ക്കൂ​വെ​ന്നാ​ണ് അ​ന്നൊ​ക്കെ പ​ല​രും പ​റ​ഞ്ഞി​രു​ന്ന​ത്.

കോ​ളെ​ജി​ലെ പ​രി​പാ​ടി​ക​ളൊ​ക്കെ ക​വ​ർ ചെ​യ്തി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളു​ടെ​യൊ​ക്കെ ക​ല്യാ​ണ​ങ്ങ​ളും മ​റ്റും ചെ​യ്താ​യി​രു​ന്നു പ്രൊ​ഫ​ഷ​ന്‍റെ തു​ട​ക്കം. ഇ​ന്നും ക​ല്യാ​ണ​വീ​ടു​ക​ളി​ൽ ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ൽ പ​ല​രും അ​രി​കി​ലെ​ത്തി ചോ​ദി​ക്കും.. ചേ​ച്ചി ശ​രി​ക്കും ചി​ത്ര​മൊ​ക്കെ കി​ട്ടു​മോ.. എ​ന്നൊ​ക്കെ. പ​ക്ഷേ അ​തൊ​ന്നും കാ​ര്യ​മാ​യി എ​ടു​ക്കാ​റി​ല്ല. വ​ള​രെ സ്നേ​ഹ​ത്തോ​ടെ സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​വ​രും ഏ​റെ​യാ​ണ്.

മ​ക​ൾ ക​ള​രി​യി​ലും താ​രം
സ​ന്ധ്യ… ഈ ​പേ​രി​ലാ​ണ് അ​ച്ഛ​ൻ സ്റ്റു​ഡി​യൊ ആ​രം​ഭി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് ഈ ​പേ​രു ത​ന്നെ എ​ന്‍റെ സ്റ്റു​ഡി​യൊ​യ്ക്കും ഉ​പ​യോ​ഗി​ച്ച​ത്. ഭ​ർ​ത്താ​വ് അ​ധ്യാ​പ​ക​നാ​ണ്, രാ​ജു. ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്. ന​വ്യ രാ​ജു​വും ന​വി​ൻ രാ​ജു​വും. മ​ക​ൾ ബി​എ​സ്‌​സി​യ്ക്ക് പ​ഠി​ക്കു​ന്നു. അ​വ​ളും ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​റു​ണ്ട്. ക്യാ​മ​റ​യി​ൽ തി​ള​ങ്ങി​യ​തി​നെ​ക്കാ​ൾ അ​വ​ൾ മി​ന്നു​ന്ന​ത് ക​ള​രി​യി​ലാ​ണ്. നാ​ഷ​ണ​ൽ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം ഉ​ൾ​പ്പ​ടെ അ​ഞ്ച് മെ​ഡ​ൽ അ​വ​ൾ നേ​ടി​യി​ട്ടു​ണ്ട്. മ​ക​നും ക​ലാ​ലോ​ക​ത്തു സ​ജീ​വം.

അ​ച്ഛ​നാ​ണ് ഗു​രു
അ​മ്മ​യെ അ​ച്ഛ​നാ​ണ് ഫോ​ട്ടൊ​യെ​ടു​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത്. അ​മ്മ എ​നി​ക്കും ആ ​അ​റി​വ് ന​ൽ​കി. ഏ​തെ​ങ്കി​ലും അ​ക്കാ​ഡ​മി​യി​ൽ പോ​യി പ​ഠി​ച്ച ച​രി​ത്ര​മൊ​ന്നും സ​ന്ധ്യ​യ്ക്ക് പ​റ​യാ​നി​ല്ല. പ്ര​ശ​സ്ത ഫോ​ട്ടൊ​ഗ്രാ​ഫ​ർ ഭാ​സി​യാ​ണ് അ​ച്ഛ​ന്‍റെ ഗു​രു. അ​ദ്ദേ​ഹം അ​ച്ഛ​ന് പ​ക​ർ​ന്ന അ​റി​വു​ക​ൾ അ​മ്മ​യ്ക്കും എ​നി​ക്കും അ​ച്ഛ​ൻ ന​ൽ​കി. എ​ന്‍റെ ഗു​രു അ​ച്ഛ​ൻ മാ​ത്ര​മാ​ണ്. ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് ഇ​രു​പ​ത് കൊ​ല്ല​മാ​യി. ഭ​ർ​ത്താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും എ​ന്നും കൂ​ടെ നി​ന്നി​ട്ടേ​യു​ള്ളൂ. അ​ധി​കം സ്ത്രീ​ക​ളൊ​ന്നു​മി​ല്ലാ​ത്ത മേ​ഖ​ല​യാ​ണി​ത്. പ​ക്ഷേ അ​വ​രൊ​രി​ക്ക​ലും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു സ​ന്ധ്യ.
ഫോ​ട്ടൊ​ഗ്ര​ഫി ഇ​ഷ്ട​മാ​യി​രു​ന്നു, അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​ര​നും ഫോ​ട്ടൊ​ഗ്രാ​ഫ​ർ​മാ​ർ. പ​ക്ഷേ എ​ന്‍റെ പ്രൊ​ഫ​ഷ​നും ഇ​താ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പ​ഠ​ന​ത്തി​ൽ പി​ന്നി​ലാ​ക​രു​തെ​ന്നു മാ​താ​പി​താ​ക്ക​ൾ​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. കാ​നോ​ൻ ഫൈ​വ് ഡി ​മാ​ർ​ക്ക് 3യാ​ണി​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ല്യാ​ണ​ങ്ങ​ളും വി​രു​ന്നു​ക​ളും ച​ട​ങ്ങു​ക​ളു​മൊ​ക്കെ​യാ​യി ഫോ​ട്ടൊ​ഗ്രാ​ഫ​ർ സ​ന്ധ്യ ഇ​ന്നും സ​ജീ​വം.