FLASH NEWS
Breaking News
പാതയോരത്തെ മദ്യവില്‍പ്പന ഗൗരവമേറിയ പ്രശ്നമെന്ന് സുപ്രീം കോടതി
Editorial

നി​ഷ്ക്രി​യ​രാ​യി നോ​ക്കി​നി​ൽ​ക്കാ​നോ ക്ര​മ​സ​മാ​ധാ​ന പൊ​ലീ​സ്

Saturday, Mar 11, 2017,8:59 IST By മെട്രൊ വാർത്ത A A A

സ​മീ​പ കാ​ല​ത്തു കേ​ര​ള​ത്തി​ൽ പൊ​ലീ​സി​നു സം​ഭ​വി​ച്ച വീ​ഴ്ച​ക​ൾ മു​ൻ​പൊ​രി​ക്ക​ലും കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. നി​ർ​ണാ​യ​ക വേ​ള​ക​ളി​ൽ സം​യ​മ​ന​വും ചി​ല​പ്പോ​ഴെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ങ്ങ​ളും സ​ദാ നേ​ര​വും ബു​ദ്ധി​പൂ​ർ​വ​മാ​യ ജാ​ഗ്ര​ത​യും പു​ല​ർ​ത്തേ​ണ്ട അ​വ​ശ്യ സ​ർ​വീ​സ് ആ​ണു പൊ​ലീ​സ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‌​കേ​ണ്ട ഭ​ര​ണ സം​വി​ധാ​ന​വും വേ​റൊ​ന്ന​ല്ല. ക​ഴി​വു കെ​ട്ട പൊ​ലീ​സും വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട ജ​ന​ങ്ങ​ളും മു​ഖാ​മു​ഖം വ​രു​മ്പോ​ഴാ​ണ് ഏ​തു നാ​ട്ടി​ലും അ​രാ​ജ​ക​ത്വം കൊ​ടി​കു​ത്തു​ന്ന​ത്. നി​ർ​ഭാ​ഗ്യ​മെ​ന്നു പ​റ​യ​ട്ടെ, ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് സ​മീ​പ​കാ​ല​ത്ത് അ​ത്ത​ര​ത്തി​ൽ ഒ​ന്ന​ല്ല, ഒ​രു​പാ​ടു സം​ഭ​വ​ങ്ങ​ൾ‌ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. വെ​റും ആ​രോ​പ​ണ​മാ​യി ഇ​തി​നെ കാ​ണാ​നാ​വി​ല്ല. എ​റ​ണാ​കു​ള​ത്തു മ​റൈ​ൻ ഡ്രൈ​വി​ൽ സ​ദാ​ചാ​ര ഗൂ​ണ്ട​ക​ളെ നി​ല​യ്ക്കു നി​ർ​ത്തു​ന്ന​തി​ൽ പൊ​ലീ​സി​നു വീ​ഴ്ച പ​റ്റി​യെ​ന്നു പ​റ​ഞ്ഞ​തു പൊ​ലീ​സ് സേ​ന​യെ ന​യി​ക്കു​ന്ന സാ​ക്ഷാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​ണ്. വാ​ള​യാ​റി​ൽ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി ര​ണ്ടു പി​ഞ്ചു കു​ഞ്ഞു​ങ്ങ​ൾ കൊ​ല ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ പൊ​ലീ​സ് വേ​ട്ട​ക്കാ​ര​നൊ​പ്പ​മാ​ണെ​ന്നു പ​ഴി​ക്കു​ന്ന​ത് മു​തി​ർ​ന്ന സി​പി​എം നേ​താ​വും ഭ​ര​ണ​പ​രി​ഷ്ക​ര​ണ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ.

വി​വി​ധ കേ​സു​ക​ളി​ലാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​രു സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​റും മൂ​ന്നു സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​രു​മ​ട​ക്കം ഒ​രു ഡ​സ​ണി​ല​ധി​കം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടു. ചി​ല​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. മ​റ്റു ചി​ല​ർ​ക്കു ട്രാ​ൻ​സ്ഫ​ർ. ഇ​ന്ന​ത്തെ സം​ഘ​ട​നാ സം​ര​ക്ഷ​ണ​വും ഇ​ത​ര തൊ​ഴി​ലു​റ​പ്പു​ക​ളു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ഇ​ട​ക്കാ​ല വി​നോ​ദ​മാ​ക്കി മാ​റ്റാ​നാ​യി​രി​ക്കും അ​തി​നു വി​ധേ​യ​രാ​യ​വ​ർ ശ്ര​മി​ക്കു​ക. പ​ക്ഷേ, ഇ​ര​ക​ളോ? ഇ​നി​യൊ​രു തി​രി​ച്ചു​വ​ര​വി​ല്ലാ​ത്ത ത​ര​ത്തി​ൽ അ​വ​ർ മ​ൺ​മ​റ​യു​ക​യോ വി​സ്മ​രി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യും.
പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ പ​തി​നൊ​ന്നും ഒ​ൻ​പ​തും വ​യ​സു​ള്ള ര​ണ്ടു കു​ഞ്ഞു​ങ്ങ​ളാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ശേ​ഷം കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത് അ​മ്മ​യു​ടെ അ​ടു​ത്ത ബ​ന്ധു​വും അ​ച്ഛ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും. മ​രി​ച്ച​തു ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്നും മ​റ​ക്ക​രു​ത്. എ​ല്ലാ ത​ര​ത്തി​ലും സം​ര​ക്ഷ​ണം ല​ഭി​ക്കേ​ണ്ട ഈ ​കു​രു​ന്നു​ക​ളി​ൽ മൂ​ത്ത​യാ​ളു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​വ​ളു​ടെ അ​മ്മ ത​ന്നെ പൊ​ലീ​സി​നെ ധ​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ‌ ഈ ​പ​രാ​തി​യോ​ടു പ്ര​തി​ക​രി​ക്കാ​ൻ ക​സ​ബ പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സെ​പ്ക​റ്റ​റോ സ​ബ് ഇ​ൻ​സെ​പ്ക്റ്റ​റോ ത​യാ​റാ​യി​ല്ല. ആ​ദ്യ​ത്തെ കേ​സ് ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്തി​രു​ന്നെ​ങ്കി​ൽ ത​ന്‍റെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു എ​ന്ന അ​മ്മ ഭാ​ഗ്യ​വ​തി​യു​ടെ തേ​ങ്ങ​ൽ പൊ​ലീ​സി​ന്‍റെ ക​ണ്ണു തു​റ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടെ സം​ഭ​വി​ച്ച​തും സം​ഭ​വി​ക്കു​ന്ന​തും അ​തൊ​ന്നു​മ​ല്ല. പ്ര​തി​ക​ളു​ടെ പ​ക്ഷം ചേ​ർ​ന്നു പൊ​ലീ​സും നേ​ട്ട​ങ്ങ​ൾ കൊ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​ക്ഷേ​പം അ​തീ​വ ഗൗ​ര​വ​ത​രം ത​ന്നെ​യാ​ണ്.
എ​റ​ണാ​കു​ള​ത്തു മ​റൈ​ൻ ഡ്രൈ​വി​ൽ സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ ഒ​രു സം​ഘം ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കു തെ​രു​വി​ൽ അ​ക്ര​മം കാ​ണി​ക്കാ​ൻ പൊ​ലീ​സ് വ​ഴി​വി​ട്ട സ​ഹാ​യം ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്നു സം​ഭ​വ​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ച എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. മ​റൈ​ൻ ഡ്രൈ​വി​ലെ മ​ര​ത്ത​ണ​ലു​ക​ളി​ൽ സ്വൈ​ര്യ സ​ല്ലാ​പ​ത്തി​നെ​ത്തു​ന്ന ക​മി​താ​ക്ക​ളു​ടെ ചേ​ഷ്ട​ക​ളി​ൽ അ​തൃ​പ്ത​രാ​യ ചി​ല സ​മീ​പ വാ​സി​ക​ൾ പൊ​ലീ​സി​ൽ ര​ഹ​സ്യ വി​വ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​രാ​തി​യി​ൽ എ​ന്തെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​ലീ​സി​നാ​യി​ല്ല. വി​ദ്യാ​ർ​ഥി​ക​ളും സ​ഞ്ചാ​രി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​ത്തി​നെ​തി​രേ ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തു പു​ലി​വാ​ലാ​കു​മെ​ന്നു പേ​ടി​ച്ചാ​ണ് ത​ങ്ങ​ൾ ന​ട​പ​ടി​ക്കു വി​സ​മ്മ​തി​ച്ച​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം പൊ​ലീ​സി​ന്‍റെ നി​ല​പാ​ട്. ക​മി​താ​ക്ക​ളെ നേ​രി​ടാ​ൻ സ​ദാ​ചാ​ര ഗൂ​ണ്ട​ക​ളെ നി​യോ​ഗി​ക്കാ​നു​ള്ള ബു​ദ്ധി ഉ​പ​ദേ​ശി​ച്ച​ത് പൊ​ലീ​സി​ലെ ത​ന്നെ ചി​ല ഉ​ന്ന​ത​രാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ത​ങ്ങ​ൾ​ക്കു ക​ഴി​യാ​ത്ത​തു ഗൂ​ണ്ട​ക​ളെ​ക്കൊ​ണ്ടു ചെ​യ്യി​പ്പി​ക്കാ​നു​ള്ള പൊ​ലീ​സി​ന്‍റെ കു​ബു​ദ്ധി വേ​ലി ത​ന്നെ വി​ള​വു തി​ന്നു​ന്ന​തി​നു തു​ല്യ​മാ​ണ്. ഇ​വി​ടെ​യാ​ണു പൊ​ലീ​സി​നു വീ​ഴ്ച പ​റ്റി​യെ​ന്നു മു​ഖ്യ​മ​ന്ത്രി ത​ന്നെ സ​മ്മ​തി​ക്കു​ന്ന​ത്.
പൊ​ലീ​ന്‍റെ വീ​ഴ്ച​ക​ളെ​പ്പ​റ്റി വി​ല​പി​ക്കു​ന്ന​വ​രി​ൽ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഭ​ര​ണ​പ​രി​ഷ്ക​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നും മാ​ത്ര​മ​ല്ല, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി പോ​ലു​മു​ണ്ട്. എ​ങ്കി​ൽ അ​ത്ത​രം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​രാ​ണു സം​ര​ക്ഷി​ക്കു​ന്ന​ത്? ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​വ​രു​ടെ​യു​മൊ​ന്നും ഏ​റാ​ൻ​മൂ​ളി​ക​ളാ​വ​രു​ത് പൊ​ലീ​സ്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ‍യാ​ണ് അ​വ​രു​ടെ മ​ർ​മ​പ്ര​ധാ​ന​മാ​യ ല​ക്ഷ്യം. എ​ന്നാ​ൽ, സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും പീ​ഡ​ന വീ​ര​ന്മാ​രു​ടെ​യും മാ​ഫി​യ​ക​ളു​ടെ​യും സ​ദാ​ചാ​ര ഗൂ​ണ്ട​ക​ളു​ടെ​യും സം​ര​ക്ഷ​ക​രാ​യി പൊ​ലീ​സ് അ​ധഃ​പ​തി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ സ്വൈ​ര്യ ജീ​വി​ത​ത്തെ ബാ​ധി​ക്കും. വാ​ള​യാ​റി​ലെ അ​മ്മ​യു​ടെ​യും മ​റൈ​ൻ‌ ഡ്രൈ​വി​ലെ ക​മി​താ​ക്ക​ളു​ടെ​യു​മെ​ല്ലാം ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​രും പൊ​ലീ​സ് സേ​ന​യും പാ​ഠം പ​ഠി​ക്ക​ണം. അ​രാ​ജ​ക​ത്വം നി​റ​ഞ്ഞ​താ​ണു കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ്ഥി​തി​യെ​ന്നു പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ. നി​ഷ്പ​ക്ഷ​വും നീ​തി​യു​ക്ത​വു​മാ​യ പൊ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി​യും പി​ഞ്ചു കു​ഞ്ഞു​ങ്ങ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടും. ഗൂ​ണ്ട​ക​ൾ അ​ഴി​ഞ്ഞാ​ടും. ഒ​ട്ടേ​റെ നി​ര​പ​രാ​ധി​ക​ൾ​ക്കു ജീ​വ​ൻ പോ​ലും ന​ഷ്ട​പ്പെ​ടും. അ​തൊ​ന്നും അ​നു​വ​ദി​ക്കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത പൊ​ലീ​സി​നു മാ​ത്ര​മ​ല്ല, അ​വ​രെ ന​യി​ക്കു​ന്ന ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം.