FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Business

സി​യാ​ൽ പ​റ​ക്കു​ന്നു, വി​ക​സ​ന വി​ഹാ​യ​സിലേ​ക്ക്

Saturday, Mar 11, 2017,8:35 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

നെ​ടു​മ്പാ​ശേ​രി : ലോ​ക​ത്തി​ലെ ഏ​തു വി​മാ​ന​ത്താ​വ​ള​ത്തോ​ടും കി​ട പി​ടി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​വാ​ര​മു​ള്ള വി​മാ​ന​ത്താ​വ​ളം. മി​ക​ച്ച വി​ക​സ​ന​മാ​തൃ​ക. സി​യാ​ലി​ന്‍റെ പ്ര​ശ​സ്തി ഉ​യ​രു​ക​യാ​ണ് .
മൂ​ന്ന് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. പു​തി​യ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ ടി 3 ​പ്ര​വ​ർ​ത്ത​നം, നാ​ലു​വ​രി​പ്പാ​ത​യും മേ​ൽ​പ്പാ​ല​വും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്ക​ൽ, സൗ​രോ​ർ​ജ്ജ വൈ​ദ്യു​തി ഉ​ത്പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്ക​ലി​ന്‍റെ ഒ​ന്നാം​ഘ​ട്ടം എ​ന്നീ സം​രം​ഭ​ങ്ങ​ൾ ഇ​ന്ന് വൈ​കീ​ട്ട് നാ​ലു​മ​ണി​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി3 ​ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചി​ലാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്.
ത​റ​ക്ക​ല്ലി​ട്ട് മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് 15 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ലാ​ണ് സി​യാ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വാ​സ്തു​ഭം​ഗി​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലെ വി​മാ​ന​ത്താ​വ​ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി അ​ടു​ത്ത 20 വ​ർ​ഷ​ത്തെ യാ​ത്ര​ക്കാ​രു​ടെ വ​ർ​ദ്ധ​ന​വ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് കു​റ​ഞ്ഞ ചെ​ല​വി​ൽ, മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ൽ 850 കോ​ടി രൂ​പ മു​ട​ക്കി ടി3 ​പ​ണി​ക​ഴി​പ്പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള ഓ​പ്പ​റേ​ഷ​ന് വേ​ണ്ട കേ​ന്ദ്രീ​കൃ​ത എ​യ​ർ ക​ണ്ടി​ഷ​നി​ങ്, എ​സ്ക​ലേ​റ്റ​ർ, എ​ലി​വേ​റ്റ​ർ, മൂ​വി​ങ് വാ​ക്ക് വേ ​ഉ​ൾ​പ്പെ​ടെ 15 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന് 637 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വി​ട്ട​ത്. നി​ർ​മാ‌​ണ​ച്ചെ​ല​വ് ച​തു​ര​ശ്ര​യ​ടി​യ്ക്ക് 4250 രൂ​പ. ടി3 ​യ്ക്കാ​യി 25 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഏ​പ്ര​ൺ നി​ർ​മാ​ണ ജോ​ലി​ക​ൾ നേ​ര​ത്തേ ത​ന്നെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. 175 കോ​ടി ചെ​ല​വി​ട്ടാ​ണ് ഏ​പ്ര​ൺ പ​ണി​ക​ഴി​പ്പി​ച്ച​ത്.
ദേ​ശീ​യ പാ​ത​യി​ൽ അ​ത്താ​ണി​യി​ൽ നി​ന്ന് വി​മാ​ന​ത്താ​വ​ളം വ​രെ പ​ണി​ക​ഴി​പ്പി​ച്ച നാ​ലു​വ​രി​പ്പാ​ത​യും അ​തി​ന്‍റെ ഭാ​ഗ​മാ​യ മേ​ല്പ്പാ​ല​വു​മാ​ണ് ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി. 4.3 കി​ലോ​മീ​റ്റ​റാ​ണ് നീ​ളം. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നീ​ളം 686 മീ​റ്റ​ർ. മൊ​ത്തം 98 കോ​ടി രൂ​പ മു​ത​ല് മു​ട​ക്കി​ലാ​ണ് സി​യാ​ല് നാ​ലു​വ​രി​പ്പാ​ത​യും മേ​ൽ​പ്പാ​ല​വും പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.
സൗ​രോ​ർ​ജ്ജ വൈ​ദ്യു​തി ഉ​ത്പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്ക​ലാ​ണ് മൂ​ന്നാ​മ​ത്തെ സം​രം​ഭം. നി​ല​വി​ൽ സി​യാ​ലി​ന്‍റെ വി​വി​ധ സൗ​രോ​ർ​ജ പാ​ന​ലു​ക​ളു​ടെ മൊ​ത്തം സ്ഥാ​പി​ത​ശേ​ഷി 15.5 മെ​ഗാ​വാ​ട്ടാ​ണ്. ഇ​ത് 21.5 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ത്താ​നാ​ണ് ഒ​ന്നാം​ഘ​ട്ട വി​ക​സ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.