FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
Art-culture

മ​നോ​ഹ​രം… ഈ ​ലാ​സ്യ​ന​ട​നം

Sunday, Mar 12, 2017,12:33 IST By ടി.എസ്. നൗഫിയ A A A

കൊ​ണാ​ർ​ക്കി​ന്‍റെ ശി​ൽ​പ​ചാ​രു​ത​യി​ൽ മ​നം മ​യ​ങ്ങാ​ത്ത​വ​രു​ണ്ടാ​കി​ല്ല… ആ​രെ​യും വ​ശീ​ക​രി​ക്കു​ന്ന കൊ​ണാ​ർ​ക്ക് ക്ഷേ​ത്ര​ത്തി​ലെ സു​ന്ദ​ര​ശി​ൽ​പം പോ​ലെ​യാ​ണി​വ​ളും. കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ന്ന ഈ ​ശി​ൽ​പ​ങ്ങ​ൾ പോ​ലെ​യാ​ണ് ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞ് വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന ഈ ​പാ​ല​ക്കാ​ട​ൻ പെ​ൺ​കൊ​ടി.. അ​ഭ​യ​ല​ക്ഷ്മി. മ​ല​യാ​ള​നാ​ട്ടി​ൽ അ​ത്ര സു​പ​രി​ചി​ത​മ​ല്ലാ​ത്ത ഒ​ഡീ​സി നൃ​ത്ത​ത്തെ ജീ​വാ​ത്മാ​വ് പോ​ലെ ക​രു​തു​ന്ന ന​ർ​ത്ത​കി​യാ​ണി​വ​ർ. കേ​ര​ള​ത്തി​ല്‍ ഒ​ഡീ​സി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി ശ്ര​മി​ക്കു​ന്ന അ​ഭ​യ​ല​ക്ഷ്മി, ഒ​രു​പ​ക്ഷേ ഒ​ഡീ​സി നൃ​ത്ത​ത്തി​ൽ പ്ര​ഗ​ത്ഭ​യാ​യ ഒ​രേ​യൊ​രു മ​ല​യാ​ളി​യാ​യി​രി​ക്കും.
ജോ​ലി ഉ​പേ​ക്ഷി​ച്ച് നൃ​ത്ത​ത്തി​ലേ​ക്ക്
പാ​ല​ക്കാ​ട്ടു​ക്കാ​രി​യാ​ണെ​ന്നു പ​റ​യാം… പ​ക്ഷേ ഞാ​ൻ ജ​നി​ച്ച​തും പ​ഠി​ച്ച​തു​മൊ​ക്കെ കോ​യ​മ്പ​ത്തൂ​രി​ലാ​ണ്. അ​ച്ഛ​ൻ ബാലകൃഷ്ണനും അ​മ്മ​ സുലോചനയും പാ​ല​ക്കാ​ട്ടു​കാ​രാ​ണ്. ആ​റു വ​യ​സു​മു​ത​ൽ നൃ​ത്തം പ​ഠി​ക്കു​ന്നു​ണ്ട്. കോ​യ​മ്പ​ത്തൂ​ര്‍ ടെ​മ്പി​ൾ ഫൈ​ന്‍ ആ​ര്‍ട്ട്‌​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ലി​ലാ​ണ് ഭ​ര​ത​നാ​ട്യ​പ​ഠ​നം ആ​രം​ഭി​ച്ച​ത്. ക​മ​ലാ​ക്ഷി ജ​യ​റാം, വി​മ​ല ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​രു​ടെ കീ​ഴി​ലാ​യി​രു​ന്നു ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ച്ച​ത്. ടെ​മ്പി​ള്‍ ഫൈ​ന്‍ ആ​ര്‍ട്ട്‌​സി​ലെ പ​ഠ​ന​ത്തി​നി​ട​യ്ക്ക് നി​ര​വ​ധി നൃ​ത്ത​രൂ​പ​ങ്ങ​ള്‍ കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലെ​വ​ലി​ലു​ള്ള സ്കൂ​ളാ​യ​തു കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു അ​വ​സ​രം ല​ഭി​ച്ച​ത്. ഒ​ഡീ​സി നൃ​ത്തം കാ​ണു​ന്ന​തും അ​റി​യു​ന്ന​തും അ​ങ്ങ​നെ​യാ​ണ്. പി​ന്നീ​ട് ഏ​ഴു​വ​ർ​ഷം മു​ൻ​പാ​ണ് ഒ​ഡീ​സി നൃ​ത്ത​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത്. എ​ൻ​ജി​നീ​യ​റി​ങ്ങ് പൂ​ർ​ത്തി​യാ​ക്കി ജോ​ലി​യു​മാ​യാ​ണ് ബെം​ഗ​ളു​രൂ​വി​ലേ​ക്കെ​ത്തു​ന്ന​ത്. ജോ​ലി സ്ഥ​ല​ത്തി​ന് അ​ടു​ത്താ​യി​രു​ന്നു പ്ര​ശ​സ്ത ഒ​ഡീ​സി ന​ർ​ത്ത​കി ഷ​ർ​മി​ള മു​ഖ​ർ​ജി​യു​ടെ വീ​ട്. എ​യ്റോ​നോ​ട്ടി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു.. പോ​ളി​മ​ർ എ​ൻ​ജി​നീ​യ​റി​ങ്ങാ​ണ് പ​ഠി​ച്ച​ത്. പ​ക്ഷേ നൃ​ത്ത​ത്തി​നോ​ടു​ള്ള ഇ​ഷ്ടം കാ​ര​ണം ജോ​ലി ഉ​പേ​ക്ഷി​ച്ചു. ജോ​ലി നൃ​ത്തി​ന് പ​രി​മി​തി​ക​ളു​ണ്ടാ​ക്കു​മെ​ന്നു തോ​ന്നി. പി​ന്നീ​ട് ഗു​രു ഷ​ർ​മി​ള‍യു​ടെ കീ​ഴി​ൽ ഒ​ഡീ​സി നൃ​ത്തം പ​ഠി​ക്കാ​ൻ ചേ​രു​ക​യാ​യി​രു​ന്നു.
വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ നൃ​ത്ത പ​ഠ​നം
ലാ​സ്യ​സൗ​ന്ദ​ര്യം നി​റ​യു​ന്ന​താ​ണ് ഒ​ഡീ​സി​നൃ​ത്തം. ത​ന്‍റെ ശ​രീ​ര​പ്ര​കൃ​തം ഒ​ഡീ​സി​യു​മാ​യി യോ​ജി​ക്കു​ന്ന​താ​ണെ​ന്ന തോ​ന്ന​ലാ​ണ് ഒ​ഡീ​സി ന​ര്‍ത്ത​കി​യാ​ക്കി മാ​റ്റി​യ​ത്. കൂ​ടാ​തെ ഗു​രു​വാ​യ ഷ​ര്‍മി​ള മു​ഖ​ര്‍ജി​യു​ടെ പ്രോ​ത്സാ​ഹ​ന​വും. ഒ​ഡീ​സി​യാ​ണ് വേ​ദി​ക​ളി​ല്‍ കൂ​ടു​ത​ലാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും ഭ​ര​ത​നാ​ട്യം പൂ​ര്‍ണ്ണ​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല, ഒ​ഴി​വാ​ക്കു​ക​യു​മി​ല്ല. സു​ഹൃ​ത്തു​ക​ളു​ടെ ഭ​ര​ത​നാ​ട്യം ക്ലാ​സു​ക​ളി​ല്‍ സ​ഹാ​യി​ക്കാ​റു​ണ്ട്. ഒ​ഡീ​സി ഒ​രു പ്രൊ​ഫ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തു​കൊ​ണ്ട് ര​ണ്ടും​കൂ​ടി കൂ​ട്ടി​ക​ല​ര്‍ത്തു​ന്നി​ല്ലെ​ന്നു​മാ​ത്രം. ഭാ​ര​ത​ത്തി​ലെ എ​ല്ലാ നൃ​ത്ത​രൂ​പ​ങ്ങ​ളും ഏ​ക​ദേ​ശം ഒ​രു​പോ​ലെ​യാ​ണ്. പ്ര​സി​ദ്ധ ഒ​ഡീ​സി ന​ര്‍ത്ത​ക​ന്‍ ഗു​രു കേ​ളു​ച​ര​ണ്‍ മ​ഹാ​പ​ത്ര ഈ ​നൃ​ത്ത​രൂ​പ​ത്തി​ല്‍ ചി​ല മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ല​ളി​ത​മാ​യും കൂ​ടു​ത​ല്‍ ഒ​ഴു​ക്കോ​ടെ​യു​മാ​ണെ​ങ്കി​ലും നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വ​ള​രെ ദൃ​ഢ​മാ​ണ്. ഞാ​ന്‍ പി​ന്തു​ട​രു​ന്ന​ത് ഗു​രു കേ​ളു​ച​ര​ണ്‍ മ​ഹാ​പ​ത്ര​യു​ടെ സ്റ്റൈ​ലാ​ണ്. ഭ​ര​ത​നാ​ട്യ​ത്തി​ല്‍ നേ​ര്‍രേ​ഖ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​തെ​ങ്കി​ല്‍ ഒ​ഡീ​സി​യി​ല്‍ വ​ക്ര​രേ​ഖ​ക​ള്‍ക്കാ​ണ് പ്രാ​ധാ​ന്യം. തൃ​ഭം​ഗി പോ​സി​നും പ്രാ​ധാ​ന്യ​മു​ണ്ട്.
വേ​ദി​യി​ൽ കാ​ണു​ന്ന പോ​ലെ​യ​ല്ല വ​ള​രെ ശ്ര​മ​ക​ര​മാ​ണ് ഒ​ഡീ​സി പ​ഠി​ച്ചെ​ടു​ക്കാ​ൻ. ഏ​തൊ​രു മേ​ഖ​ല​യി​ലാ​ണെ​ങ്കി​ലും അ​തി​നൊ​ക്കെ അ​തി​ന്‍റേ​താ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ക സ്വാ​ഭാ​വി​കം. പ​തി​വാ​യി പ്രാ​ക്റ്റീ​സ് ചെ​യ്യു​മാ​യി​രു​ന്നു. ഒ​ഡീ​ഷ സം​സ്‌​കാ​ര​വും ഭാ​ഷ​യും മ​ല​യാ​ളി​യാ​യ​തി​നാ​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ അ​ല്‍പം ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു, ഭാ​ഷ പ​ഠി​ച്ച​തി​ലൂ​ടെ അ​ത് എ​ളു​പ്പം പ​രി​ഹ​രി​ക്കാ​നാ​യി. അ​ങ്ങ​നെ അ​തി​ന്‍റെ സം​ഗീ​തം പൂ​ർ​ണ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നു അ​ഭ​യ​ല​ക്ഷ്മി.
ഒ​ഡീ​സി ഡാ​ന്‍സ് ശി​ല്‍പ്പ​ക​ളു​ടെ ച​ല​നാ​ത്മ​ക രൂ​പ​മാ​ണ്. ഒ​ഡീ​ഷ​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന രൂ​പ​ങ്ങ​ളാ​ണ് ഒ​ഡീ​സി ഡാ​ന്‍സി​ലെ മി​ക്ക പോ​സു​ക​ളും. ഈ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ രൂ​പ​ങ്ങ​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ച്ചെ​ടു​ത്താ​ണ് ഗു​രു​ക്ക​ന്മാ​ര്‍ ഈ ​നൃ​ത്ത​രൂ​പം ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഭം​ഗി പോ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഡീ​സി​യി​ല്‍ മാ​ത്ര​മാ​ണ്. ക​ഴു​ത്തും ഉ​ട​ലും കാ​ല്‍മു​ട്ടും എ​ന്നീ ഭാ​ഗ​ങ്ങ​ള്‍ ഒ​രു​പോ​ലെ ബെ​ന്‍റു ചെ​യ്യു​ന്ന​താ​ണ് തൃ​ഭം​ഗി. പ്ര​ത്യേ​ക​ത നി​റ​ഞ്ഞ​താ​ണ് ഒ​ഡീ​സി സം​ഗീ​തം. ഒ​ഡീ​സി ക​വി​ത​ക​ളി​ല്‍നി​ന്നു​ള്ള​വ​യാ​ണ് മി​ക്ക​വ​യും. ഒ​ഡീ​സി നൃ​ത്ത​ത്തി​ന് സി​ൽ​ക് സാ​രി​യോ കോ​ട്ട​ൺ സാ​രി​യോ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് അ​ണി​യു​ന്ന​ത്. കേ​ശാ​ല​ങ്ക​രാ​വു​മു​ണ്ടാ​കും.
ആ ​സ്വ​പ്ന​ത്തെ​ക്കു​റി​ച്ച്
ക​ല​യെ സ്നേ​ഹി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും കു​ടും​ബ​ത്തി​ൽ അ​ങ്ങ​നെ പ​റ​യാ​ൻ മാ​ത്രം വ​ലി​യ ക​ലാ​കാ​ര​ൻ​മാ​രി​ല്ല. അ​തി​ന്‍റെ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. പ​ഠ​ന​ത്തി​നാ​ണ് എ​ല്ലാ​വ​രും പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. നൃ​ത്തം പ്രൊ​ഫ​ഷ​നാ​ക്കി ജീ​വി​ക്കാ​നാ​കു​മോ​യെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ​യൊ​ക്കെ ആ​ശ​ങ്ക​ക​ൾ. അ​തു​കൊ​ണ്ടാ​ണ് പ​ഠി​ച്ച് ജോ​ലി​യൊ​ക്കെ നേ​ടി​യ ശേ​ഷം പൂ​ർ​ണ​മാ​യും നൃ​ത്ത​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ഇ​പ്പോ​ൾ എ​ല്ലാ​വ​രും പൂ​ർ​ണ​സ​ഹ​ക​ര​ണം ന​ൽ​കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഒ​ഡീ​സി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ഗ​ണേ​ശം എ​ന്ന പ​രി​പാ​ടി​യി​ൽ ഒ​ഡീ​സി അ​വ​ത​രി​പ്പി​ച്ച​ത് ബ​ഹ്റി​നി​ലാ​യി​രു​ന്നു. നാ​ലു വ​ർ​ഷ​മാ​യി ഒ​ഡീ​സി നൃ​ത്തം മാ​ത്ര​മാ​ണ് എ​ന്‍റെ എ​ല്ലാം. ഷ​ർ​മി​ള മു​ഖ​ർ​ജി​യു​ടെ കൂ​ടെ​യും വേ​ദി​ക​ൾ പ​ങ്കി​ടു​ന്നു​ണ്ട്. അ​വ​രു​ടെ ഡാ​ൻ​സ് സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു​മു​ണ്ട്. കേ​ര​ള​ത്തി​ൽ ഒ​ഡീ​സി നൃ​ത്ത​ത്തി​ന് ന​ല്ലൊ​രു സ്ഥാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​താ​ണ് സ്വ​പ്നം. അ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വ​ല്ല​പ്പോ​ഴും ഇ​വി​ടെ വ​ന്നു നൃ​ത്ത​ക്ലാ​സു​ക​ളെ​ടു​ക്കു​ന്നു​ണ്ട്. സ്വ​ന്ത​മാ​യി ഒ​രു ഒ​ഡീ​സി നൃ​ത്ത സ്കൂ​ൾ ഇ​വി​ടെ ആ​രം​ഭി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ആ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് അ​ഭ​യ ല​ക്ഷ്മി വീ​ണ്ടും ന​ർ​ത്ത​ന​ത്തി​ലേക്ക്.