FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
Cinema

ഈ അമ്മച്ചി നിസാരക്കാരിയല്ല

Sunday, Mar 12, 2017,10:51 IST By ടി.​എ​സ്. നൗ​ഫി​യ A A A

മ​ര​ച്ചി​ല്ല​ക​ൾ​ക്കി​ട​യി​ലൂ​ടെ വെ​ട്ടം അ​രി​ച്ചി​റ​ങ്ങും മു​ൻ​പേ ഉ​റ​ക്ക​മു​ണ​ർ​ന്നി​ട്ടു​ണ്ടാ​കും അ​ന്ന​ക്കു​ട്ടിച്ചേടത്തി… ഒ​രു ക​ട്ട​ൻ കാ​പ്പി​യും കു​ടി​ച്ചേ​ച്ച് നേ​രെ പ​ള്ളി​യി​ലേ​ക്ക്… വീ​ട്ടി​ലി​രു​ന്നാ​ൽ കു​ർ​ബാ​ന കേ​ൾ​ക്കാം… പ​ക്ഷേ ഇ​ട​വ​ക പ​ള്ളി​യി​ലേ​ക്ക് ന​ട​ന്നു പോ​ണേ​ൽ കു​റ​ച്ച് സ​മ​യ​മെ​ടു​ക്കും. കൊ​ച്ചു ക​യ​റ്റ​ങ്ങ​ളൊ​ക്കെ നി​റ​ഞ്ഞ ന​ട​വ​ഴി​ക​ൾ പി​ന്നി​ട്ട് അ​ന്തോ​ണീ​സ് പു​ണ്യാ​ള​ന്‍റെ പ​ള്ളി​മേ​ട​യി​ലെ​ത്തി​യാ​ൽ നേ​രെ ചാ​ച്ച​ന്‍റെ അ​രി​കി​ലേ​ക്ക്. പി​ന്നെ ചാ​ച്ച​ന്‍റെ ക​ല്ല​റ​യ്ക്ക​രി​കി​ലി​രു​ന്ന് കൊ​ച്ചു​വ​ർ​ത്ത​മാ​ന​ങ്ങ​ളൊ​ക്കെ പ​റ​ഞ്ഞു​തീ​രു​മ്പോ​ഴേ​ക്കും കു​ർ​ബാ​ന​യ്ക്ക് നേ​ര​മാ​യി​ക്കാ​ണും… അ​മ്മ​ച്ചി​ക്ക് ഇ​തൊ​രു പ​തി​വാ​ണ്. എ​ന്നാ​ൽ തൊ​ടു​പു​ഴ കു​ണി​ഞ്ഞി​യി​ലെ പേ​ന്താ​ന​ത്ത് വീ​ട്ടി​ലെ അ​ന്ന​ക്കു​ട്ടി സൈ​മ​ൺ അ​ത്ര നി​സാ​ര​ക്കാ​രി​യ​ല്ല. പ്രാ​യം 96, ഇ​തി​നോ​ട​കം നിരവധി രാ​ജ്യ​ങ്ങ​ൾ ചു​റ്റി​സ​ഞ്ച​രി​ച്ചു, ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു. പ്രാ​യം അ​മ്പ​തു​ക​ട​ന്നാ​ൽ വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​ർ അ​ന്ന​ക്കു​ട്ടി അ​മ്മ​ച്ചി​യെ ക​ണ്ടു​പ​ഠി​ക്ക​ണം. വി​ശ്ര​മ​മി​ല്ലാ​ത്ത ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​മ്മ​ച്ചി സം​സാ​രി​ച്ചു​തു​ട​ങ്ങു​ക​യാ​ണ്.
ആ​ദ്യ യാ​ത്ര ജ​ർ​മ​നി​യി​ലേ​ക്ക്
ബൈ​ബി​ളും വാ​യി​ച്ചു കൊ​ന്ത​യും ചൊ​ല്ലി ന​ട​ക്കേ​ണ്ട നാ​ളു​ക​ളി​ൽ ച​ട്ട​യും മു​ണ്ടും കാ​തി​ൽ​തോ​ട​യു​മൊ​ക്കെ ധ​രി​ച്ച് ഉ​ല​കം ചു​റ്റി​ക്ക​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് അ​ന്ന​ക്കു​ട്ടി. ആ​ദ്യ​യാ​ത്ര ജ​ർ​മ​നി​യി​ലേ​ക്കാ​യി​രു​ന്നു. ത​നി​ച്ചാ​യി​രു​ന്നു ആ ​യാ​ത്ര. മ​ക​ൾ​ക്ക​രി​കി​ലേ​ക്കാ​യി​രു​ന്നു. മ​ക്ക​ൾ​ക്കും മ​രു​മ​ക്ക​ൾ​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കു​മാ​യി​രു​ന്നു അ​മ്മ​യു​ടെ വി​മാ​ന​യാ​ത്ര​യെ​ക്കു​റി​ച്ച് ടെ​ൻ​ഷ​ൻ. മ​ല​യാ​ളം മാ​ത്രം അ​റി​യാ​വു​ന്ന അ​ന്ന​ക്കു​ട്ടി​ക്ക് അ​തൊ​ക്കെ​യും സിം​പി​ളാ​യി​രു​ന്നു. എ​ന്തെ​ങ്കി​ലും സം​ശ​യം വ​ന്നാ​ൽ കൂ​ടെ​യി​രി​ക്കു​ന്ന​വ​രോ​ടു ചോ​ദി​ക്കും. അ​വ​ർ ഏ​തെ​ങ്കി​ലും ഭാ​ഷ​യി​ൽ പ​റ​യും. മ​ന​സി​ലാ​യെ​ന്ന പോ​ലെ അ​മ്മ​ച്ചി ചി​രി​ക്കും. എ​ല്ലാ​വ​ർ​ക്കും എ​ല്ലാ ഭാ​ഷ​യും അ​റി​യ​ണ​മെ​ന്നി​ല്ല​ല്ലോ… പി​ന്നീ​ട് ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ഇ​സ്രാ​യേ​ൽ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ പോ​യി​ട്ടു​ണ്ട്. യു​എ​ഇ​യി​ൽ മാ​ത്രം നാ​ലു ത​വ​ണ​യാ​ണ് പോ​യ​ത്. ഭാ​ഷ​യൊ​ന്നും പ്ര​ശ്ന​മാ​യി​ല്ലെ​ന്നു അ​ന്ന​ക്കു​ട്ടി പ​റ​യു​ന്നു. പ​തി​വു പോ​ലെ ച​ട്ട​യും മു​ണ്ടു​മു​ടു​ത്ത് ക​വ​ണി​ചു​റ്റി കു​ണു​ക്കു​മി​ട്ടാ​ണ് യാ​ത്ര​ക​ൾ. ആ​ദ്യ യാ​ത്ര ജ​ർ​മ​നി​യി​ലേ​ക്കാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് വി​മാ​നം. വി​മാ​നം നേ​രെ പോ​യ​തു ശ്രീ​ല​ങ്ക​യി​ലേ​ക്ക്. അ​ടു​ത്ത ഫ്ളൈ​റ്റ് 17 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ്.. അ​തു​വ​രെ ഒ​രു ഹോ​ട്ട​ലി​ൽ. ആ ​മു​റി​യി​ലി​രി​ക്കാ​തെ പു​റ​ത്തെ കാ​ഴ്ച​യെ​ല്ലാം ക​ണ്ടു ന​ട​ന്നു. തി​രി​കെ ഹോ​ട്ട​ൽ മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ക്കാ​നാ​കു​ന്നി​ല്ല. ലോ​ക്ക് വീ​ണ​താ​ണ്. മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞ​പ്പോ​ൾ പ​ല​രും ഗൗ​നി​ക്കാ​തെ പോ​യി. ഹോ​ട്ട​ലി​ൽ വ​ന്ന ര​ണ്ട് ചെ​റു​പ്പ​ക്കാ​രെ കൈ​കൊ​ട്ടി വി​ളി​ച്ച് ആം​ഗ്യം കാ​ണി​ച്ചു. അ​വ​ർ ഹോ​ട്ട​ലു​കാ​രെ അ​റി​യി​ച്ചു തു​റ​ന്നു കൊ​ടു​ത്തു. ശ്രീ​ല​ങ്ക​യി​ൽ നി​ന്നും ദു​ബാ​യ് വ​ഴി ജ​ർ​മ​നി​യി​ലേ​ക്ക്. മൂ​ന്നു വി​മാ​ന​ത്തി​ൽ ക​യ​റി​യാ​ണെ​ത്തു​ന്ന​ത്. നാ​ലു​ത​വ​ണ ജ​ർ​മ​ന​യി​ൽ പോ​യി​ട്ടു​ണ്ട്. പി​ന്നീ​ട് സ​ഞ്ചാ​രം റോ​മി​ലേ​ക്കാ​യി​രു​ന്നു. മ​ക​ൾ സി​സ്റ്റ​ർ ജോ​യ്സ് അ​വി​ടെ​യു​ണ്ട്.
മാ​ർ​പാ​പ്പ​യും ഗാ​ഗു​ൽ​ത്താ​മ​ല​യും
ജ​ർ​മ​നി​യി​ൽ നി​ന്നാ​ണ് റോ​മി​ലേ​ക്ക് പോ​കു​ന്ന​ത്. ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യെ കാ​ണ​ണം.. എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ച​ത്. ആ ​സ്വ​പ്നം സ​ഫ​ല​മാ​യെ​ന്നു മാ​ത്ര​മ​ല്ല മാ​ർ​പാ​പ്പ​യു​ടെ കൈ​യി​ൽ മു​ത്താ​നും സാ​ധി​ച്ചു.. അ​തേ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ ഇ​ന്നും അ​മ്മ​ച്ചി​യു​ടെ ക​ണ്ണു​ക​ളി​ൽ ആ​ന​ന്ദം നി​റ​യും. ക​ർ​ത്താ​വ് ന​ട​ന്ന വ​ഴി​ക​ളി​ലൂ​ടെ​യൊ​ക്കെ സ​ഞ്ച​രി​ച്ചു. ഗാ​ഗു​ൽ​ത്താ​മ​ല​യി​ലും പോ​യി​ട്ടു​ണ്ട്. യേ​ശു​ക്രി​സ്തു​വി​ന്‍റെ​യും ര​ണ്ട് ക​ള്ള​ൻ​മാ​രു​ടെ​യും കു​രി​ശു​ക​ൾ നി​ന്ന സ്‌​ഥ​ല​ങ്ങ​ളി​ൽ കു​ഴി​ക​ളാ​ണ്. അ​തു സം​ര​ക്ഷി​ച്ചു കൊ​ണ്ട് അ​ട​ച്ചു​വ​ച്ചി​രി​ക്കു​ന്നു. അ​മ്മ​ച്ചി യേ​ശു​വി​ന്‍റെ കു​രി​ശി​ന്‍റെ ചു​വ​ട്ടി​ൽ മു​ട്ടു​കു​ത്തി നി​ന്നു. ഇ​തു ക​ണ്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്‌​ഥ​ൻ കു​റ​ച്ചു​നേ​രം അ​തു തു​റ​ന്നു​കൊ​ടു​ത്തു. അ​വി​ടെ​യി​രു​ന്നു പ്രാ​ർ​ഥി​ച്ചു. വി​ശു​ദ്ധ​നാ​ട്ടി​ലേ​ക്ക് നാ​ലു ത​വ​ണ പോ​യി​ട്ടു​ണ്ട്.

അമ്മച്ചിയുടെ സിനിമാവിശേഷങ്ങൾ 

വി​ദേ​ശ​യാ​ത്ര​ക​ൾ മാ​ത്ര​മ​ല്ല, തൊ​ണ്ണൂ​റു പി​ന്നി​ട്ട അ​മ്മ​ച്ചി സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തി​യെ​റ്റ​റു​ക​ളി​ലെ​ത്തി​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്രം എ​ബി​യി​ലെ പെ​ണ്ണു​കാ​ണ​ൽ ച​ട​ങ്ങി​ലെ മു​ത്ത​ശ്ശി​യെ അ​ത്ര പെ​ട്ടെ​ന്നു ആ​രും മ​റ​ന്നു​കാ​ണി​ല്ല. ച​ട്ട​യും മു​ണ്ടു​മൊ​ക്കെ ധ​രി​ച്ച് ഒ​രു അ​മ്മ​ച്ചി വേ​ഷം ത​ന്നെ​യാ​യി​രു​ന്നു സി​നി​മ‍യി​ലും ല​ഭി​ച്ച​ത്. കു​ണി​ഞ്ഞി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രു​ന്നു ഷൂ​ട്ടി​ങ്. സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ അ​മ്മ വേ​ഷ​മാ​യി​രു​ന്നു. ആ​ദ്യം അ​ഭി​ന​യി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നു പ​റ​ഞ്ഞു ഒ​ഴി​വാ​കാ​ൻ നോ​ക്കി. പ​ക്ഷേ ഒ‍രു വാ​ക്ക് പ​റ​യാ​നു​ള്ളൂ​വെ​ന്നു പ​റ​ഞ്ഞ​തോ​ടെ ലൊ​ക്കേ​ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​തു പോ​ലെ ചെ​യ്തു. അ​ത്ര​മാ​ത്ര​മെ​ന്നു അ​മ്മ​ച്ചി പ​റ​യു​ന്നു. മ​ക​ന്‍റെ മ​ക​ൻ അ​ഡ്വ.​റെ​നീ​ഷ് വ​ഴി​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് റെ​നീ​ഷ്. സി​നി​മ​യി​ൽ അ​മ്മ​ച്ചി വേ​ഷ​ത്തി​നൊ​രാ​ളെ വേ​ണ​മെ​ന്നു പ​റ​ഞ്ഞൊ​രാ​ൾ വ​ന്നു.. വീ​ടി​ന് അ​ടു​ത്ത് ത​ന്നെ​യാ​യി​രു​ന്നു ഷൂ​ട്ടി​ങ്ങും.. അ​മ്മ​ച്ചി​യെ അ​വ​ർ​ക്കി​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. സി​നി​മ​യ്ക്കു മു​മ്പ് അ​ന്ന​ക്കു​ട്ടി പ​ര​സ്യ​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തൊ​ടു​പു​ഴ എം​എ​ൽ​എ പി.​ജെ. ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഇ​റ​ക്കി​യ പ​ര​സ്യ​ബോ​ർ​ഡു​ക​ളി​ൽ അ​മ്മ​ച്ചി​യെ കാ​ണാം.
ഇ​നി​യും യാ​ത്ര​ക​ൾ പോ​ക​ണം
തൊ​ടു​പു​ഴ കു​ണി​ഞ്ഞി പേ​ണ്ടാ​ന​ത്ത് സൈ​മ​ണി​ന്‍റെ ഭാ​ര്യ​യാ​കു​ന്ന​ത് 14ാമ​ത്തെ വ​യ​സി​ലാ​ണ്. സൈ​മ​ൺ ഇ​ന്നി​ല്ല. 26 വ​ർ​ഷം മു​മ്പു മ​രി​ച്ചു. എട്ട് മ​ക്ക​ളു​ണ്ട്. ജോ​സ​ഫ്, മാ​ത്യൂ, സി​സ്റ്റ​ർ ജോ​യ്സി,ആ​നീ​സ്, ലൂ​സി മാ​ണി, റോ​സ​മ്മ അ​ഗ​സ്റ്റി​ൻ, ഡോ.​ജൂ​ലി​യാ​ൻ. ഇക്കൂട്ടത്തിൽ പ്രസവിച്ചില്ലെങ്കിലും സ്വന്തം മോനെ പോലെ വളർത്തുന്ന മകനാണ് ജോൺ. മാത്യുവിന്‍റെ കൂട്ടുകാരനായിരുന്നു. മാതാപിതാക്കൾ ഇല്ലാത്തവനാണെന്നു കേട്ടപ്പോൾ അപ്പനും അമ്മച്ചിക്കും കൂടെ മക്കൾക്കും ആഗ്രഹം. കൂടെ നിർത്തിക്കൂടേ. അപ്പച്ചൻ തന്നെ ചോദിച്ചു. അങ്ങനെയാണ് ആ മകൻ പിറക്കുന്നതെന്നു അമ്മച്ചി പറയുന്നു. ര​ണ്ടാ​മ​ത്തെ മ​ക​നൊ​പ്പം ത​റ​വാ​ട്ടു വീ​ട്ടി​ലാ​ണി​പ്പോ​ൾ താ​മ​സം. മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും അ​വ​രു​ടെ മ​ക്ക​ളു​മൊ​ക്കെ ഏതാണ്ട് 70 പേ​രു​ണ്ട്. ഇ​ട​യ്ക്കി​ടെ എ​ല്ലാ​വ​രും നാ​ട്ടി​ൽ ഒ​ത്തു​കൂ​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​മ്മ​ച്ചി​യു​ടെ പി​റ​ന്നാ​ളി​നാ​ണ് ഒ​ടു​വി​ൽ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു കൂ​ടി​യ​തെ​ന്നു റെ​നീ​ഷ്. അ​മ്മ​ച്ചി​യു​ടെ കാ​ര്യ​ങ്ങ​ളൊ​ക്കെ സ്വ​യം ചെ​യ്യും. വ​ലി​യ വീ​ട്ടു​മു​റ്റ​മാ​ണു​ള്ള​ത്. അ​തൊ​ക്കെ​യും അ​മ്മ​ച്ചി​യാ​ണ് വൃ​ത്തി​യാ​ക്കു​ന്ന​ത്. വീ​ടി​ന​ക​വും അ​ടി​ച്ചു​വൃ​ത്തി​യാ​ക്കും.. ഇ​തൊ​ന്നും ചെ​യ്യ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ വ​ഴ​ക്കു​പ​റ​യു​മെ​ന്നു റെ​നീ​ഷി​ന്‍റെ ഭാ​ര്യ ജാ​സ്മിൻ.
ഇ​നി​യും യാ​ത്ര​ക​ൾ പോ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. പ​ക്ഷേ ഇ​പ്പോ​ൾ വീ​സ ല​ഭി​ക്കു​ന്നി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചു പി​ന്നാ​ലെ ന​ട​ന്നാ​ൽ വീ​സ കി​ട്ടി​യേ​ക്കാം. എ​ന്നാ​ൽ പ്ര​മേ​ഹം, പ്ര​ഷ​ർ, കൊ​ള​സ്ട്രോ​ൾ ഇ​വ​യൊ​ന്നും അ​മ്മ​ച്ചി​ക്കി​ല്ല. ദൈ​വാ​നു​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ഇ​നി​യും യാ​ത്ര​ക​ൾ പോ​കു​മെ​ന്നും അ​മ്മ​ച്ചി പ​റ​യു​ന്നു. അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ മ​ത്താ​യി​ച്ച​ൻ മാ​ത്ര​മ​ല്ല കൊ​ച്ചു​മ​ക്ക​ളാ​യ എ​വി​ലി​ൻ അ​ന്ന റോ​ബി​നും ആ​ഷ്‌​ലി​ൻ മാ​ത്യൂ റോ​ബി​നും മെ​ർ​ലി​ൻ തെ​രേ​സ റോ​ബി​നു​മൊ​ക്കെ വീ​ട്ടി​ലു​ണ്ട്. അ​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണി​പ്പോ​ൾ അ​മ്മ​ച്ചി​യു​ടെ സ​ഞ്ചാ​ര​ങ്ങ​ൾ.